ഇയാള്‍ എന്താ നേരം കേട്ട നേരത്ത് ഉറങ്ങ്വ ?……
ഒന്ന് ഞെട്ടിയെങ്കിലും , അത് വക വെക്കാതെ ജനലിനിടയിലൂടെ പുറത്തേക്കു നോക്കി ..നേരം പത്തുമണി ആയിക്കാണും , മാനത്തതങ്ങനെ ചിരിച്ചു നില്പാണ് റ പോലെ ..അതേ ഒട്ടും സംശയില്ലിയ ..അവിടുന്ന് തന്നെയാണ് പാറപ്പുറത്ത് ഉരച്ചപോലെ ഒരു ശബ്ദം ….
ഭഗവാനേ, അങ്ങോ ..അതും ഈ നേരത്ത് ? ഇത്രയും അരോചകമായ ശബ്ദത്തില്‍ ? ഗാനഗന്ധര്‍വനു ശബ്ദം കൊടുക്കുമ്പോ ഇത്തിരി പിശുക്കിയിരുന്നെകില്‍ അങ്ങേക്കീ ഗതി വരുമായിരുന്നോ …എനിക്ക് ഒരു സംശയമില്ല്യാതില്ല, ടി വിയില്‍ കണ്ട ഭഗവാന്‍ വെളുതിട്ടാ, പോരാത്തതിന് ഇമ്പമാര്‍ന്ന ശബ്ദവും…ഇതിപ്പോ ഒരുമാതിരി …
ഡാ ശപി , നിനക്ക് കാര്യങ്ങള്‍ നടന്നാപ്പോരെ …എന്‍റെ കാര്യം നീ വിട്..നിന്നെയീയടുത്തോങ്ങും അങ്ങോട്ട് കണ്ടില്ലലോ ..
ഭഗവാനേ അപ്പണി ഞാന്‍ നിര്‍ത്തി . ….മണിക്കൂറുകളോളം കാത്തു നിന്ന് ഉള്ള കാര്യമൊക്കെ എണ്ണിയെണ്ണി പറഞ്ഞിട്ടും എന്തെങ്കിലും ഈയിടെയായി നടത്തി തരാരുണ്ടോ …സുകുവേട്ടന്‍റെകടക്കു മുന്‍പില്‍ ക്യുനിന്നാല്‍ ആ സമയംകൊണ്ട് നാല് കുപ്പി വാങ്ങി വരാം …ഇത്തിരി ലഹരിയെങ്കിലും കിട്ടും…
അപ്പൊ നീ കുടീം തൊടങ്ങ്യോ !!
കുടീം വലിയുംഒന്നും തുടങ്ങിയിട്ടില്ല്യ..അമ്പല വാസി പെണ്ണിനെ ചാക്കിട്ടു പിടിക്കാനായ് കഴിഞ്ഞ ആറേഴു വര്‍ഷമായ് പച്ചക്കറി മാത്രേ തോടാറുള്ളൂട്ട്വോ …എന്നിട്ട് വല്ല കാര്യവുമുണ്ടോ
അപ്പൊ ഇപ്പോ നിന്‍റെ പ്രശ്നമെന്താ കേഡി ?
ഭഗവാനേ വള്ളുവനാടന്‍ ഭാഷ മതിട്ടോളൂ … …എനിക്കാതയിഷ്ട്ടം …പ്രശ്നംന്നു പറഞ്ഞു വരുമ്പോ സത്യത്തില്‍ എനിക്കൊരു കുഴപ്പവും ഇല്ല
പ്രശ്നങ്ങളില്ല എന്നതാനെന്‍റെ പ്രശ്നം …….പ്രശ്നം മുഴുവന്‍ നാട്ടുകാര്‍ക്കാ ..
പിന്നെ പണ്ടും ഈ നാടുകാര്‍ക്കയിരുന്നലോ എന്‍റെ കാര്യത്തില്‍ വേവലാതി …ഞാന്‍ ജനിച്ചപ്പോ സ്കൂളില്‍ ചെര്‍ക്കുന്നതിന്നെപ്പറ്റിപറഞ്ഞു നാട്ടുകാര്‍ പേടിപ്പിച്ചു …പിന്നേ പത്തു കടക്കുന്നതിനെപ്പറ്റി പറഞ്ഞു …ഇനിയെന്ത് പഠിക്കും എന്നുപറഞ്ഞു വീണ്ടും അവര്‍ പേടിപ്പിച്ചു …പിന്നേ ജോലി കിട്ടുന്നതിനെ പ്പറ്റി പറഞ്ഞും അവരെന്നെ കുറെ വിരട്ടി …….ഇപ്പോ അവര്‍ പറയുവാ വയസു പത്തിരുപതതന്ജ്ജയില്ല്യെന്ന്
അങ്ങനെ വരട്ടെ … ഈ പെണ്ണ് നിനക്ക് പറ്റിയ ഏര്‍പ്പടല്ലടോ …നാളെ മേലാക്കം പറഞ്ഞില്ല അറിഞ്ഞില്ലന്ന് വേണ്ട…അല്ല നശിക്കാന്‍ തീരുമാനിച്ചാല്‍ പിന്നേ പറഞ്ഞിട്ടെന്താവാനാ …
ഭഗവാനേ, അത് ഞാന്‍ ക്ഷമിച്ചു ….വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ
പണ്ട് ഏതേലും ഒരു പെണ്ണിനെ പ്രേമിപ്പിക്കാന്‍ തോന്നിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ഇങ്ങനെ യാചിക്കുമായിരുന്നോ…..
തടികൂടി ന്ന് പറഞ്ഞു ജിമ്മില്‍ പോയി …പിന്നേ തടി കുറഞ്ഞെന്നു പറഞ്ഞു വീണ്ടും ജിമ്മില്‍ പോയി…എന്നിട്ടും …..
എല്ലാത്തിനും സമയമുണ്ട് …നീയിത്തിരി….
ഭഗവാനേ, എല്ലാം സമയത്ത് നടക്കുമെങ്കില്‍ പിന്നേ ഞാന്‍ അമ്പലത്തില്‍ വരണ്ടല്ലോ..പ്രാര്‍ത്ഥിക്കുകയും വേണ്ട… വീട്ടുകാര്‍ക്കൊക്കെ ഈയിടെയായി എന്‍റെ കാര്യത്തില്‍ ഇത്തിരി ഒരു ശ്രദ്ധയുമില്ലാന്നു തോന്ന്വാ…
പ്രാര്‍ത്ഥനയെ കുറിച്ച് നീ മിണ്ടരുത്….
അതിപ്പോ അമ്പലത്തില്‍ വന്നാല്‍ എല്ലാ ബിംബങ്ങളെയും നമിക്കണമല്ലോ..
ഇത്രേയുള്ളൂ നിന്‍റെ പ്രശ്നം…
തല്ക്കാലം ഇത്ര മാത്രം…അങ്ങ് മുകളിലിരുന്നു എല്ലാം കാണുന്നുണ്ടല്ലോ..
പിന്നേ , എനിക്കതല്ലേ പണി …നേരോം കാലോം ഇല്ലാതെ നാവിന് ലൈസെന്‍സ് ഇല്ലാത്ത നീയൊക്കെ പറഞ്ഞത് മുഴുവന്‍ നടത്തിതരലല്ലേ എന്‍റെ …
ഭഗവാനേ അങ്ങനെ പറയരുത്…ഈയുള്ളവനെ അതില്‍ കൂട്ടരുത്…
അറിയാം ..അതല്ലേ ഞാന്‍ നിന്‍റെടുത്തു വന്നത്…
വിരോധമില്ലെങ്കില്‍ ഞാന്‍ പോട്ടെ ..ഇത്തിരി പണിയുണ്ട് …ഐ എഫ് യു
ഹ്മം ..അതെന്താത് ?
ഭഗവാനേ സത്യത്തില്‍ അങ്ങോന്നും ശ്രധിക്കുന്നില്ലേയ് ? ഐ എഫ് യു – ഐ വാണാ ഫീല്‍ സംവണ്‍…അങ്ങ് ഫെയ്സ് ബുക്കില്‍ ഉണ്ടെങ്കില്‍ എന്‍റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ തുറന്നു പറയാന്‍ എളുപ്പമായിരുന്നു …വെറുതേ സംസാരിച്ചു സമയം കളയണ്ടല്ലോ…
ഹ്മം …I will make you feel.!!!!!!!!!!!
© 2011, sajithph. All rights reserved.