കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

ഇത് സാധാരണക്കാര്‍ക്കുള്ള പോസ്റ്റാണ്  ….   ആറോ,അതോ ഏഴക്കമാണോ ശമ്പളം വാങ്ങുന്നതെന്നു ചിന്തിക്കുന്നവര്‍ക്കുള്ള പോസ്റ്റല്ല …ചാര്‍ട്ടട് ഫ്ലൈറ്റില്‍ പറന്നു നടന്നു ഒരു ഉളുപ്പുമില്ലാതെ ശരീരം വിക്കുന്ന , അതിനു കൂട്ട് നിക്കുന്ന , അതിനു വേണ്ടി കുറേപ്പേരെ മോഹനമായ ഓമനപ്പേരിട്ട് വളര്‍ത്തുന്ന മംഗ്ലീഷ് മംഗമാര്‍ക്കുല്ലതല്ല … മുട്ടോളമെത്താത്ത കുട്ടി നിക്കറുമിട്ടു ക്ലബുകള്‍ താണ്ടുന്ന കൊച്ചമ്മമാര്‍ക്കുള്ളതല്ല ..ഏറ്റവും ഒടുവില്‍ , ഭക്ഷണം കഴിക്കാനായി മാത്രം അടുക്കള കാണുന്നവര്‍ക്കും , കഴിക്കുന്ന സാധനങ്ങളുടെ സാമാന്യ വില നിലവാരം പോലും അറിയാത്തവര്‍ക്കും ഉള്ളതല്ല  … അങ്ങനെ ഉള്ളവര്‍ ഈ സൈറ്റിലെ വേറെ പോസ്റ്റുകള്‍ വായിക്കുക ..

അങ്ങനെ  ഒരു പൊറാട്ട്നാടകത്തിനോടുവില്‍  അതിനൊരു തീരുമാനമായി … കേരളത്തില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ പാല്‍ വില അഞ്ചു രൂപ കൂടാന്‍ പോകുന്നു …ഇപ്പോള്‍ ഒരു ലിറ്ററിന്  22 -24 ( toned & dual toned ) എത്തി നില്‍ക്കുന്ന വിലയുടെ കാര്യത്തില്‍ ഓണത്തിന് മുന്‍പ് തന്നെ ഒരു തീരുമാനമായി  മില്‍മ ഒരു കാര്യം ഉരക്കിട്ടുരപ്പിക്കാന്‍ പോവുകയാണ് ..

മില്‍മ – കേരളം കണികണ്ടുണരാന്‍ പോകും നന്മ ??  അത് അതികം വൈകാതെ സത്യമാകും ..ഇങ്ങനെ പോയാല്‍  സാധാരണക്കാരെ സംഭന്ധിച്ചിടത്തോളം വിഷുവിനോ ഓണത്തിനോ പോലെ ആണ്ടിലൊരിക്കല്‍ മാത്രം വാങ്ങേണ്ടി വരുന്ന ഒന്നായിത്തീരുമോ പാലും ???

ഈ വിലവര്‍ദ്ധനയില്‍ കര്‍ഷകര്‍ക്ക് 4.20 രൂപ കൂടെ അതികം കിട്ടും …യഥാര്‍ത്ഥത്തില്‍ വില വര്‍ദ്ധന ശരിയാണോ ? കര്‍ഷകര്‍ക്ക് ലോട്ടറി അടിച്ചോ  എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ , അവരറിയുക .. വില വര്‍ദ്ധന  കുറച്ചൊരു ആശ്വാസം ആകുമെന്നലാതെ സാധാരണ പാല്‍ക്കര്‍ഷകര്‍ക്ക്  പ്രതേകിച്ചു ഒന്നും കിട്ടില്ല്യ ..കാരണം ,  അതിനു വേണ്ടി വരുന്ന  അസംസ്കൃതവസ്തുക്കളുടെ വില കൂടിയിരിക്കുന്നു …  വില വര്‍ദ്ധന  ആവശ്യമായിരുന്നു …തിന്നാന്‍ പോലും പറ്റാത്ത സ്വര്‍ണ്ണത്തിനു വരെ  വില അനേകമിരട്ടി കൂടിയിരിക്കുന്നു ….( പാലിന് ബ്രസ്സിലില്‍ മൂന്നു ബ്രസ്സിലിയന്‍ യുറോ കൊടുക്കണം ..അമേരിക്കയില്‍ മൂന്നു ഡോളറും  !!! )

ഇപ്പോള്‍ ചെറുകിട ഹോട്ടെലുകളില്‍ 5-6  രൂപ വിലയുള്ള ചായയുടെ വില  7-8 ആയേക്കാം ( അമ്പതു പൈസയൊക്കെ എങ്ങനാ ഈ  കാലത്ത് കൂട്ടുന്നത്‌ !! ) ..കുറച്ചുകൂടെ കൊള്ളാവുന്ന ഹോട്ടെലുകളില്‍  10 രൂപയാകും ഒരു ഗ്ലാസ്‌ ചായ കാണണമെങ്കില്‍ 🙁    സ്റ്റാര്‍ ഹോട്ടെലുകളില്‍ പണ്ടേ 30-45 ആണ് ചായക്ക് എടുക്കുന്നത് ..അതിനെപ്പറ്റി നമ്മള്‍ പറയേണ്ട കാര്യമില്ല്യാലോ ….  അവരെ കുറ്റം പറഞ്ഞും കാര്യമില്ല്യ …നിങ്ങള്‍ ഒന്നാലോചിക്കുക … ഒരു ഗ്ലാസ്‌ ചായ നിങ്ങള്‍ക്ക് മുന്നില്‍ എത്തപ്പെടുന്നതിനുമുന്‍പ്  താഴെപ്പറയുന്ന ഘട്ടങ്ങള്‍ കഴിഞ്ഞിരിക്കണം ..

ഓര്‍ഡര്‍ എടുക്കാന്‍ വരുന്ന വെയിറ്റര്‍ …ചായ അടിക്കുന്ന ആള്‍ –ചായക്കപ്പ് മേടിക്കാനുള്ള പൈസ …കുടിച്ചു കഴിഞ്ഞ ചായക്ക്ലാസ് എടുക്കാനായി വേറൊരാള്‍ ….അത് കഴുകാനായി വേറൊരാള്‍ …പൈസ വാങ്ങാന്‍ ഒരാള്‍ …മുതലാളി വേറൊരാള്‍ …ഹോട്ടല്‍ വാടക ..കറണ്ട്ബില്ല് –മുതലാളിയുടെ ലാഭം –ഇവര്‍ക്കൊക്കെ കൊടുക്കാനുള്ള പൈസ . ….ഇത്രയും സംഭവങ്ങള്‍ ഉണ്ട് !!!! ( തട്ടുകടയില്‍ ഇത്രക്കൊന്നും വരില്ല്യ )  ..അപ്പോള്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ …

എവിടെയാണ് പിഴച്ചത് ?

നമ്മളൊക്കെ പൊതുവേ ഭയങ്കര മടിയന്മാരായിരിക്കുന്നു ….ആലുവ റെയില്‍വേ സ്റ്റേഷന്‍ കണ്ടാല്‍ വല്ല ബീഹാറിലോ ആന്ധ്രയിലോ നിക്കുകയാണെന്നേ തോന്നൂ …കാക്കനാട്‌ ഞായറാഴ്ച ചെന്ന് നോക്കിയാല്‍ ,എല്ലാ അന്യസംസ്ഥാന ജോലിക്കാരും നിറഞ്ഞു അന്ന് ഒരുത്സവം പോലെയാണ്..അവരുടെ ഒത്തുചേരല്‍ ദിവസമാണ് ..അവിടെയുള്ള കടയിലെ സാധനങ്ങള്‍ മൊത്തം വാങ്ങിത്തീര്‍ക്കും …അവരുടെ ഗള്‍ഫ്‌ ആണല്ലോ കേരളം …

 

 

ഒടുക്കം അറിയാന്‍ കഴിഞ്ഞത് , പൊറോട്ട അടിക്കാനായി 15000 രൂപ കൊടുക്കാമെന്നു വെച്ചിട്ടും ആളെ കിട്ടനില്ല്യ …!!! എന്നിട്ട് ഒരു ബീഹാറിയെ വിളിക്കേണ്ടി വന്നു !!( ഞാന്‍ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന പണി നിര്‍ത്തി അതിനു പോയാലോ എന്നലോചിച്ചതാ , വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോ പറഞ്ഞു , മോനെ മേലനങ്ങി പണിയെടുക്കണം അതിനു നിന്നെക്കൊണ്ട് പറ്റുമോ എന്ന്  😛  ) ..അപ്പൊ , എവിടയോ നമ്മള്‍ ഒരുപാടൊക്കെ മോഹിക്കാന്‍ തുടങ്ങി …അതിബയങ്കരമായ വൈറ്റ്‌ കോളര്‍ സംസ്ക്കാരത്തിനും ഇതില്‍ പങ്കുണ്ട് … സാധാരണ ജോലിയെടുക്കുന്ന ഒരാള്‍ക്ക് പെണ്ണിനെക്കൊടുക്കാന്‍  ആരും തയ്യാറാവുന്നില്ല്യ , പ്രത്യേക തരം അഭിമാനജ്വരം നമ്മളെ ബാധിച്ചിരിക്കുന്നു..ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠിക്കണം എന്ന് ഒരിക്കല്‍ അച്ഛനോട് പറഞ്ഞു  ,എന്നോട്  ചോദിച്ചു  , നീ ലക്ഷങ്ങള്‍ മുടക്കിപ്പടിച്ചു അവസാനം ആരുടെയെങ്കിലും എച്ചില് വാരാനാണോ പോകുന്നത് , അതിപ്പോഴെ ആയിക്കൂടെ എന്ന്  … നമുക്കെല്ലാവര്‍ക്കും എവിടെയൊക്കെയോ പിഴച്ചിരിക്കുന്നു …

നമുക്കെന്തു ചെയ്യാം ?

ഒരു ലിറ്റര്‍ പാല്‍ വാങ്ങിയാല്‍ അതില്‍നിന്നും  14/22 ചായ  തരാതരം പോലെ ഹോട്ടെലുകാര്‍ ഉണ്ടാക്കും ..ചായയുടെ വില വര്‍ദ്ധിച്ചാല്‍ നമുക്ക് ആകെ ചെയ്യാന്‍ കഴിയുക , കുടിക്കുന്ന ചായയുടെ എണ്ണം കുറക്കുക എന്നതാണ് …ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹോട്ടെലുകാരന്‍  പറഞ്ഞത് , മതി ..അത്ര പാല്‍ ഞങ്ങള്‍ വാങ്ങിയാ മതിയല്ലോ …കുടിക്കെണ്ടവര്‍ എങ്ങനെ ആയാലും കുടിക്കും എന്ന്…ശരിയാണ് ചായകുടി ഒഴിവാക്കാന്‍ നമുക്ക് പറ്റില്ല്യ ….വേണമെങ്കില്‍ ഒരു നേരം കട്ടന്‍ ചായ കുടിക്കാം …!!!

ചായ കുടിക്കാന്‍ വന്ന ഒരു ലോറി ഡ്രൈവര്‍ക്ക് തോന്നുകയാണ് ,ചെലവ് വര്‍ദ്ധിച്ചു , കൂടുതല്‍ ശമ്പളം ചോദിച്ചേക്കാം എന്ന് ..അവര്‍ കൂടുതല്‍ ചോദിച്ചാല്‍ , ലോറിയുടമയും അതേപോലെ ചിന്തിക്കും സ്വാഭാവികമായും അങ്ങനെ എല്ലാത്തിനും വില കൂടാന്‍ ഈ ചായ വിചാരിച്ചാല്‍ മതി  !!!!

കാശുള്ളവന് ഇതൊന്നും വിഷയമല്ല …അവര്‍ എങ്ങനെ ആയാലും ജീവിക്കും … ഓണം അടുത്തതോടെ നെന്ത്രക്കയുടെ വില  60 രൂപയില്‍ നില്‍ക്കുമോന്നു കണ്ടറിയണം ..

മൊത്തത്തില്‍ ആലോചിക്കുമ്പോ ഇനി വരും നാളുകള്‍ എങ്ങനെ ജീവിച്ചുപോകും എന്നറിയില്ല്യ  ……ഒന്നുറപ്പാണ് ഇങ്ങനെ പോയാല്‍ അതികം വൈകാതെ , ഇതൊരു അക്രമ സംസ്ഥാനമായി മാറും …സംശയമുള്ളവര്‍ അടുത്ത് നടന്ന ലണ്ടനിലെ സംഭവങ്ങളെ ഒന്നോര്‍ത്തെടുക്കുക ..

ഒരുപാടൊന്നും  ഓര്‍ക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത് !!!  നല്ല രണ്ടു കോമഡി കണ്ടു നമുക്ക്  തല്‍ക്കാലം പിരിയാം

 

ക്ലിക്ക്ചെയ്യുക

ക്ലിക്ക്ചെയ്യുക

 

തല്‍ക്കാലം വിട … ശരിയപ്പോ 🙂

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.