എവിടേക്കോ…. എന്തിനെന്നോ… എപ്പോഴെന്നോ
എങ്ങനെയെന്നോ ,നിനയ്ക്കാത്ത നിമിഷങ്ങളില്‍
ഒരു ശബ്ദം എന്നെ എന്നും
വേട്ടയാടുന്നു ……………. “നീയാരാ ?????”
താടിയും മുടിയും നരച്ച ഒരു വൃദ്ധനാണെന്നോട് ആദ്യം ചോദിച്ചത്.. നീയാരാ ??????
ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “ഞാന്‍ ആരെന്നു ” തെടുമൊരു മനുഷ്യമൃഗം!!!!!!!
ഒരുപാടെന്തോക്കെയോ പറഞ്ഞുവീണ നിമിഷത്തില്‍ അമ്മയോ , അച്ഛനോ എന്നോടത് ചോദിച്ചു ??????
ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക ഞാനാരാ !!!!!!!
പ്രണയം ലൈംഗികംമാത്രമോയെന്നുതേടിയുള്ള യാത്രയില്‍ അവളുമെന്നോടത് ചോദിച്ചു..
അവശേഷിച്ചിരുന്ന നാണയത്തുട്ടുകള്‍ എറിഞ്ഞുകൊണ്ട് പറഞ്ഞു ..
നീ നിന്നോട് തന്നെ ചോദിക്കൂ നീയാരെന്നു …അപ്പൊ നിനക്ക് മനസിലാകും ഞാനാരെന്നു !!!!!!!
മരണക്കിടക്കയില്‍ നിന്നുമെന്‍ മുത്തശി ചോദിച്ചു , നീയാരാ ..ഞാനാരാ …
പറയാന്‍ നാവെടുക്കും മുന്‍പ് വിടചൊല്ലിയ അവരുടെ കണ്ണുകള്‍ അടച്ചുകൊണ്ട് എന്തോ പറയാന്‍ തുടങ്ങിയ നിമിഷങ്ങളില്‍ എന്തുകൊണ്ടോ വാക്കുകളെന്‍ തൊണ്ടയില്‍ കുരുങ്ങപ്പെട്ടു!!!!!!!
എന്തിനോക്കെയോ വേണ്ടി തല്ലുകൂടി ആക്രോശിച്ചടുത്ത കുറച്ചുപേരെന്നോട് ചോദിച്ചു ..”നീയാരെടാ …ആരാടാ നീ ….”
പറയാനൊരുപാടോക്കെയുണ്ടായിരുന്നതുകൊണ്ട് എവിടുന്നു തുടങ്ങണമെന്നറിയാതെ ഒരു തുള്ളി കണ്ണീര്‍ നിറഞ്ഞതിനിടയില്‍ അവരോടി ..അവരക്കുമറിയുമോ ഞാനാരെന്നു!!!!!!!
ഒരുപാടൊക്കെയറിഞ്ഞിട്ടും വര്‍ഷങ്ങളോളം സ്നേഹിച്ചയവളുമെന്തിനോവേണ്ടിയെന്നോടത് ചോദിച്ചു !!!!!!!!
ചൂണ്ടു വിരല്‍ നിവര്‍ത്തി ഒരുപാടൊക്കെ പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ അറിയുന്നു
എന്‍റെതന്നെ മൂന്നു വിരല്‍ എന്നോട് ചോദിക്കുന്നു “നീയാരാ …നീയാരാ …നീയാരാ!!!!!!!
© 2011, sajithph. All rights reserved.