ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

“”.ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   .””

 

 

 

ആദ്യമേ പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല …  ഇന്നൊരുപാട്  സന്തോഷമുള്ള ദിവസമായതുകൊണ്ട് ,ഭാവിയില്‍ എന്നെകിലും ഡയറി എഴുതുമ്പോള്‍ അതിലേക്കുള്ള ഒരു താളാണിത് …

 

ഇതൊക്കൊരു സംഭവമാണോ എന്ന് ചോദിക്കുകയാണെങ്കില്‍ , ആണ് ..ഈ വിടര്‍ന്നു മദാലസയായി നില്‍ക്കുന്ന ( ഡാലിയ ആണ് പേരെന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത് ) പുഷ്പം ഒരു സംഭവമാണ് …ഒന്നല്ല  , രണ്ടല്ല ഏഴ് പുഷ്പ്പങ്ങള്‍ ഒരുമിച്ചു ഉണ്ടായിരിക്കുന്നു  ….  സംഭവം ഇങ്ങനെയാണ് ..ആറു മാസം മുന്‍പ് റോഡില്‍ക്കിടന്നു  ഒരു കുഞ്ഞു കിഴങ്ങ് ഞാന്‍ കണ്ടു ….കുറെ അതിനെ തട്ടിയുരുട്ടി ഒരു കൌതുകത്തിന് പിന്നെയെടുത്ത് പോക്കറ്റില്‍ വെച്ചു …അങ്ങനെ അതെന്‍റെ ഭാഗില്‍ എത്തി …വീട്ടിലെക്കുള്ള  യാത്രയില്‍ , എന്നും ചോധിക്കാറുള്ള പോലെ ഒരിക്കല്‍ എന്നോട് ചോദിച്ചു , ഇപ്രാവശ്യം എന്താണ് കൊണ്ടുവന്നിരിക്കുന്നത്  …

 

ഒരു നിമിഷം ആലോചിച്ചു ഞാന്‍ പറഞ്ഞു , ഒരു സംഭവം ഉണ്ട് ..ഹിമാലയത്തില്‍ സന്യാസിമാരുടെ അടുത്ത് മാത്രം കണ്ടുവരുന്ന പരിശുദ്ധമായ ഒരു  വിത്ത് എന്‍റെ  കൈവശം ഉണ്ട് …നേപ്പാളില്‍ കറങ്ങാന്‍ പോയ സുഹൃത്ത് തന്നതാണ് എന്ന് പറഞ്ഞു ഞാന്‍ ഇതവരെ ഏല്‍പ്പിച്ചു … പിന്നെ ഞാന്‍ അതിനെക്കുറിച്ചു മറന്നു … പാവം വീട്ടുകാര്‍ , അതിഭയങ്കര ആരാധനയോടെ , പരിശുദ്ധിയോടെ അതിനെ കുഴിച്ചിട്ടു .. അങ്ങനെ ദിവസങ്ങള്‍  കുറ കഴിഞ്ഞു ..ഒരു മാസം കഴിഞ്ഞപ്പോള്‍ കിഴങ്ങ് കുഴിച്ചിട്ട ഭാഗത്ത് നിന്ന് ഒരു ചെടിയുണ്ടായി ..അത് മരമാണോ … വള്ളിയാണോ ..ഒന്നും അറിയില്ല്യ …  വീട്ടില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ എന്നോട് ചോദിക്കും , എന്താണതെന്നു ..ഞാന്‍ പറയാറുണ്ട് , അതൊരു ഭയങ്കര സംഭവമാണ് ..കാത്തിരിക്കുക  … ഇടക്ക് പറഞ്ഞു , അതില്‍ രണ്ടു ഇതളായി …കുറച്ചു വലുതായി എന്നൊക്കെ ..ഞാന്‍ ശ്രദ്ധിക്കാന്‍ പോകാറില്ല്യ …ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   … അതാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്  …മൊത്തം ഏഴ് പൂ !!   കേട്ട മുതല്‍ എനിക്കെന്തോ അതിഭയങ്കരസന്തോഷം …എത്രയും പെട്ടെന്ന് കാണണമെന്ന് …ഒന്നടുത്ത് എത്തണമെന്ന് !!!

അങ്ങനെ ഞാന്‍ വീട്ടിലെത്തിയിരിക്കുന്നു …ഇതാണോ സ്നേഹം ..ആണെങ്കില്‍ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു  ….വീട്ടില്‍ വരുന്നവരെക്കൊണ്ടെല്ലാം അമ്മ പറഞ്ഞു , ഇതു പരിശുദ്ധ പുഷ്പമാണ് ….ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്നതാണ് !!

ആരോ പറഞ്ഞു , ഇതിന്‍റെ പേര് ഡാലിയ എന്നാണെന്ന് …എന്തോ ആവട്ടെ …ഇപ്പോള്‍ അതിങ്ങനെ പത്തുമാസം കഷ്ട്ടപ്പെട്ട് പ്രസവിച്ച ഒരു സ്ത്രീയെപ്പോലെ നാണം കുണുങ്ങി നില്‍ല്ക്കുകയാണ്  ..പടുപ്പുര കടന്നെത്തുന്നവര്‍ എല്ലാം കാണുന്നുണ്ട് …     ഒരു ചാര് കസേരയില്‍ക്കിടന്നു  ഞാന്‍ ഒരുപാടൊക്കെ സന്തോഷിക്കുന്നു !!! …

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.