ഈ പോസ്റ്റ് എല്ലാവര്‍ക്കും ഉള്ളതാണ്
ഇന്നു സെപ്റ്റംബര്‍ 5 അധ്യാപക ദിനം !!!
…നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു എന്നറിയില്ല്യ ….സാരമില്ല്യ ,വന്ദിച്ചില്ലെങ്കിലും നിങ്ങള്‍ അവരെ നിന്ദിക്കാതെ ഇരുന്നിട്ടുടെങ്കില്‍ അത് മതി നിങ്ങള്‍ക്കഭിമാനിക്കാം … ….തറ പറ പഠിപ്പിച്ചു നിങ്ങളെ നിങ്ങളാക്കാന്‍ കയ്യില്‍ ചോക്ക് കഷണം എടുത്ത അധ്യാപകരെ ഒന്ന് ഓര്‍മ്മിക്കുക ..വിളിക്കാവുന്ന ദൂരത്തില്‍ ആണ് അവരെങ്കില്‍ , വിളിച്ചാല്‍ അവര്‍ കേള്‍ക്കുമെങ്കില്‍ ഒന്ന് വിളിക്കുക …അത് മതി നിങ്ങള്‍ അവര്‍ക്ക് കൊടുക്കാവുന്ന നല്ല ഗുരു ദക്ഷിണ ആണത് …
നിങ്ങള്‍ക്ക് കാശുണ്ടോ , വരുന്നത് നല്ല കുടുംബത്തില്‍ നിന്നാണോ , ബുദ്ധിയുണ്ടോ ..കാണാന്‍ കൊള്ളാമോ എന്നിങ്ങനെ ഒന്നും ഓര്‍ക്കാത്ത ഒരു അധ്യാപക സമൂഹം ഇവിടെ ഉണ്ടായിരുന്നു …കുറച്ചു പേര്‍ ഇപ്പോഴുമുണ്ട് ..അവര്‍ക്കെല്ലാം ഞങ്ങളുടെ എല്ലാവരുടെയും സ്നേഹാദരം ….
ഇന്നു സെപ്റ്റംബര്‍ 5 , ഒക്ടോബര്‍ അഞ്ചിനല്ലേ ലോകം മുഴുവന്‍ അധ്യാപക ദിനം എന്ന് ആരെങ്കിലും ഓര്‍ക്കുന്നുവെങ്കില്‍ , അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇന്നു അധ്യാപക ദിനം ആഖോഷിക്കുന്നത് എന്ന് സംശയിക്കുന്നെങ്കില്‍ ഈ ചിത്രം നോക്കുക
ഇദ്ധേഹം ആയിരുന്നു നമ്മുടെ രണ്ടാമത്തെ പ്രസിഡന്റ്റ് ..അതേ …സത്യം …നമ്മുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രസിഡന്റ് ഈ ചിത്രത്തിലുള്ള സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ആയിരുന്നു …പ്രഥമ ഭാരതത്തിലെ ആദ്യത്തെ വൈസ് പ്രസിഡന്റ്റ് (1952–1962), പിന്നെ പ്രസിഡന്റ്റ്(1962–1967) ..:) ] തമിഴ്നാട്ടില്‍ ജനിച്ച , ഭാരതരത്നം(1954) കിട്ടിയ ഈ വലിയ തത്വചിന്തകന്‍റെ ജന്മദിനം ആണ് നമ്മള്‍ അധ്യാപക ദിനം ആയി കൊണ്ടാടുന്നത് …നിങ്ങളില്‍ പലര്‍ക്കും അതറിയില്ല്യ , അല്ലെങ്കില്‍ മറന്നു കാണും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത് !!!!
പഠിപ്പിച്ചിരുന്ന അധ്യാപകരുടെ പേര് ഓര്‍ക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പത്തിന് താഴെ പഠിപ്പിച്ചിരുന്ന , കാശിനു മോഹിക്കതേ , നിസ്വാര്‍ത്ഥമായി ഞങ്ങളെ വഴിനയിച്ചിരുന്ന അധ്യാപകരെ ആണ് …
ഓര്‍മ്മ വെക്കണ്ട തരത്തില്‍ ആയിരുന്നു അവരന്നു പഠിപ്പിചിരുന്നത് ….ഓര്‍ക്കാന്‍ ഉള്ള അത്ര ഹൃദയബന്ധം സൂക്ഷിക്കാന്‍ ഇരു കൂട്ടര്‍ക്കും തോന്നിയിരുന്നു …അതെല്ലാം ഒരു മധുരിക്കുന്ന ഓര്‍മ്മ ആയിരുന്നു …എന്നെ ആദ്യം തറ പറ പഠിപ്പിച്ച കമല ടീച്ചറെ ഞാന്‍ ഇടക്കിടെ ഓര്‍ക്കും …പിന്നെ വേറൊരു അധ്യാപിക തലയില്‍ കൈവച്ചു പറഞ്ഞു …. പഴയത് നീ മറക്കരുത് ..നീ നന്നായി വരും , കേടുവരാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല എന്ന് ….പിന്നെ ഓര്‍ക്കുന്നത് വേറൊരു സംഭവം ആണ് ( അധ്യാപകര്‍ എന്നോട് ക്ഷമിക്കുക …ഡിഗ്രി പഠിക്കുമ്പോള്‍ ഒരു അധ്യാപകന്‍ ചോദിച്ചു , പുതിയ സി ഡി വല്ലതും കയ്യിലുണ്ടോ എന്ന് , അദ്ദേഹത്തെയും ഒരു വെറുപ്പോടെ ഞാന്‍ ഓര്‍ക്കുന്നു ) അപ്പൊ നമ്മള്‍ എങ്ങനെ ഒരാളെ ഓര്‍ക്കുന്നു എന്നതാണ് പ്രാധാന്യം …ഇപ്പോഴും ഞാന്‍ പഠിപ്പിച്ചിരുന്ന ഒരുപാട് ഗുരുക്കളെ കാണാറുണ്ട് …സംസാരിക്കാറുണ്ട് …ഞങ്ങള്‍ ഇരു കൂട്ടര്‍ക്കും അത് ഒരു ഭയങ്കര ആശ്വാസമാണ് …. നമ്മള്‍ വിചാരിക്കും അവര്‍ എല്ലാം മറന്നു എന്ന് ….ഒന്ന് പൊടി തട്ടി എടുപ്പിച്ചാല്‍ അവര്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു എല്ലാം ഓര്‍ത്തെടുത്തു പറയും ..അത് കൊണ്ട് വിളിക്കാവുന്ന ദൂരത്തില്‍ ആണ് അവരെങ്കില്‍ , വിളിച്ചാല്‍ അവര്‍ കേള്‍ക്കുമെങ്കില്‍ ഒന്ന് വിളിക്കുക ….
അഞ്ചു ലക്ഷത്തിനു ശിപായി പോസ്റ്റും , പതിനഞ്ചു ലക്ഷത്തിനു അധ്യാപക കസേരയും മേടിക്കാന്‍ നടക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക ..ഞങ്ങള്‍ വളരെ ബഹുമാനം തരുന്ന ഒരു പ്രോഫെഷന്‍ ആണത് ..ആര്‍ത്തി മൂത്ത് , വല്ല കടപ്പാടിന്‍റെയും , ഭാദ്ധ്യതയുടെയും ,എന്തിന്‍റെയെങ്കിലും പേരില്‍ നശിപ്പിക്കുന്ന ഒന്നാക്കരുത് ഈ പ്രോഫെഷനെ …എല്ലാരും ഓര്‍ക്കുക … കാശുണ്ടെന്നു കരുതി നിങ്ങള്‍ നശിപ്പിക്കുന്നത് നാളത്തേ ഭാരതത്തിനെയാണ് ..ഇംഗ്ലീഷ് മാത്രം പറയണമെന്ന് പറഞ്ഞു , പിഞ്ചു കുഞ്ഞുങ്ങളോട് പൈസ പിഴിയും മുന്‍പ് ….( തെറ്റായി ഒരു നോട്ടം പോലും നോക്കും മുന്‍പ് , [ ഈയടുത്ത് പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകന്‍ കുഞ്ഞിനെ പീഡിപ്പിച്ചു എന്ന് വായിക്കാന്‍ ഇടയായി ,നല്ലൊരു ദിവസത്തില്‍ കൂടുതല്‍ ഞാന്‍ പറയുന്നില്ല്യ ] ) തെറ്റ് ചെയ്തെങ്കില്‍ , ചെയ്യുന്നെങ്കില്‍ തിരുത്തുക .. ഓര്‍ക്കുക 🙂 ..അത്യതികം മഹത്തരമായ ഒരു പ്രോഫെഷന്‍ ആണിത് 🙂
നിങ്ങള്‍ പറയുന്ന പോലെ , അവര്‍ എനിക്ക് മാം ,ഡ്യുഡോന്നും ആയിരുന്നില്ല്യ … തെറ്റില്‍ നിന്നും ശരി പറഞ്ഞു തന്ന , നേര്‍വെളിച്ചമായി നമുക്ക് മുപേ നടന്ന ഒരു പറ്റം പണമോഹിയല്ലാത്ത , ചെയ്യുന്ന തൊഴിലിനെ മഹത്തരമായി കണ്ട മഹാതമാക്കള്‍ ആയിരുന്നു ….. പ്രണാമം ..അവര്‍ക്ക് മുന്നില്‍ ഒരിക്കലും തീര്‍ത്താല്‍ തീരാത്ത നന്ദിയോടെ , തികച്ചും ഹൃദയത്തില്‍ നിന്നുമെടുത്ത ഒരു കൂട്ടം നന്ദിയുടെ പൂച്ചെണ്ടുകളോടെ ഒരുവീഡിയോസമര്‍പ്പിക്കുന്നു
ഇത് ഷെയര്‍ ചെയുക …നിങ്ങള്‍ക്കോ എനിക്കോ നഷ്ട്ടമോ ലാഭമോ ഇല്ല്യ …ഒരുപാട് പേര്‍, പഠിപ്പിച്ചിരുന്ന അധ്യാപകരെ നിങ്ങള്‍ കാരണം ഓര്‍ക്കുമെങ്കില്‍ അതൊരു പുണ്യമല്ലേ
വീണ്ടും കാണുന്നവരെ വിട …ശരിയപ്പോ 🙂
© 2011, sajithph. All rights reserved.