പത്രം എന്ന് പറഞ്ഞാല്‍ ജട്ടിയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പതിച്ചിറക്കുന്ന, നിങ്ങള്‍ക്ക് തോന്നിയ , നിങ്ങള്‍ സൃഷ്ടിക്കുന്ന, നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ,പ്രായം തികയാത്ത ജൂനിയര്‍ എഡിറ്റര്‍മാര്‍ക്ക് എന്ത് മണ്ടത്തരവും അടിച്ചിറക്കാന്‍ വാര്‍ത്തകള്‍ പറയുന്ന മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് തരം താഴരുത് …
പാലക്കാട് മേഖലയിലെ ലക്ഷോപലക്ഷം മലയാള മനോരമ /മാതൃഭൂമി ഉപഭോക്‌ത്താക്കള്‍ക്കുവേണ്ടി പൊതുജന താല്‍പര്യാര്‍ത്തം എഴുതുന്നതു …
നിങ്ങള്‍ പുതിയ ബ്രാന്‍ഡുകള്‍ കീഴടക്കട്ടെ , പുതിയ ചരിത്രം ഉണ്ടാക്കട്ടെ …പക്ഷെ പുതിയതൊക്കെ ഉണ്ടാക്കും മുന്‍പ് ഉള്ളതിനെ മര്യാദക്ക് നോക്കുക …ചരിത്രവും പ്രതീക്ഷയും ഉണ്ടാക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് സ്വയം വിശകലനത്തിനു വിധേയരാവുക …
ടോയിലെറ്റ് നിലവാരത്തിലേക്ക് ചിലപ്പോഴെങ്കിലും തരം താഴാറുണ്ടെകിലും , കഴിഞ്ഞ 32 വര്‍ഷമായി മുടങ്ങാതെ നിങ്ങള്‍ അടിച്ചിറക്കുന്ന , പരസ്യങ്ങള്‍ക്കിടയില്‍ വാര്‍ത്ത ഏതെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന , അപൂര്‍വ്വമായെങ്കിലും മഞ്ഞപ്പത്ത്രത്തിന്‍റെ നിലയിലേക്ക് തരം താഴുന്ന പരസ്യക്കടലാസു നാലും അഞ്ചും രൂപ കൊടുത്തു വാങ്ങുന്ന നിരവധി കുടുംബങ്ങളുടെ പ്രതിനിധി ആണിത് എന്ന് കരുതിയാല്‍ മതി …പ്രതികരണശേഷി ഉണ്ടായിട്ടും ക്ഷമിക്കാവുന്നതിന്‍റെ പരമാവധി ക്ഷമിച്ചും , ഉപദേശിക്കാവുന്നതിന്‍റെ പരമാവധി ഉപദേശിച്ചും , അപേക്ഷിക്കുന്നതിന്‍റെ നെല്ലിപ്പലകയുടെ അടിയില്‍ കേറി നിന്ന് യാചിച്ചും ഒരുപാടൊക്കെ ശ്രമിച്ചതാണ്
ഇപ്പോള്‍ പ്രതേകിച്ചു ഇതെഴുതാന്‍ കാരണം , കഴിഞ്ഞ രണ്ടു മാസത്തിലതികമായി ( ഒരു ദിവസമല്ല , ഒരു ആഴ്ചയല്ല ..ഒരു മാസമല്ല !!! ) നിങ്ങളുടെ പത്രത്തോടൊപ്പം വിതരണം ചെയ്യുന്ന( മനോരമ , മാതൃഭൂമി ) “അതിക പത്രം ” എന്ന് നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്ന പരസ്യക്കടലാസു പാലക്കാട് ജില്ലയിലെ ഒരു വീട്ടിലും കിട്ടാറില്ല്യ …നിങ്ങള്‍ കൊടുക്കുന്ന കമ്മിഷന്‍ പോര എന്ന് പറഞ്ഞു പത്രം വിതരണം ചെയ്യുന്ന എജന്ടുമാര്‍ അവ വിതരണം ചെയ്യറില്ല്യ..അവരത് പുഴുങ്ങിത്തിന്നുന്നോ ,തൂക്കി വില്‍ക്കുന്നോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല ..എന്തായാലും ഞങ്ങളുടെ കൈവശം എത്താറില്ല്യ … വിവിധ ആള്‍ക്കാരുടെ പേരുകളില്‍ , മനോരമയും ,മാതൃഭൂമിയും , ഹിന്ദുവും , ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയൊക്കെ ഏജന്‍സി കുത്തക ആക്കി വെച്ചിരിക്കുന്ന ജന്തുക്കള്‍ , ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ല്യ ..പത്രം വായിക്കുന്ന സാധാരണക്കാര്‍ക്ക് സങ്കടന ഇല്ല്യാലോ ? ഞങ്ങള്‍ എവിടെ ചെന്ന് പരാതി പറയും ..പക്ഷെ ഒന്നുണ്ട് …പാലക്കാട് ജില്ലയിലെ മേലാളന്‍മാര്‍ കൂടെ അറിഞ്ഞിട്ടാണ് തൊക്കെ നടക്കുന്നതെന്ന് അറിയുമ്പോള്‍ പുച്ഛം തോന്നുന്നു .. അടിച്ചു ഉണ്ടാക്കുന്ന പത്രം വായനക്കാരുടെ കൈവശം എത്തിക്കണമെന്നത് നിങ്ങളുടെ ധാര്‍മ്മിക ഉത്തരവാധിത്തമാണ് ..അതില്‍ നിന്നും ഒളിച്ചോടി ശീതീകരണ മുറിയുടെ അന്തപുരങ്ങളില്‍ അഭയം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ല്യെ ? ഒരു ഉളുപ്പും ഇല്ലാതെ കാശ് മാത്രം വാങ്ങി വെക്കും മുന്‍പ് ഒന്ന് ചിന്തിക്കുക..
അതല്ല , നിങ്ങള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല എന്ന ജല്‍പ്പനത്തില്‍ നിങ്ങള്‍ ഇനിയും ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ആളെ പൊട്ടനാക്കുന്ന “രണ്ടു പത്രം ” എന്നാ ചിത്രം അടിച്ചിറക്കാന്‍ തുനിയും മുന്‍പ് രണ്ടു വട്ടം ആലോചിക്കുക
ഒന്നുകൂടെ പറഞ്ഞു നിര്‍ത്തട്ടെ , കുറച്ചു ദിവസം മുന്‍പ് മനോരമ പത്രത്തിലെ വേറൊരു ജില്ലയിലെ എഡിഷനില്‍ ഒരു സംഭവം കണ്ടു ( വാര്‍ത്തയാണോ , പരസ്യമാണോ അതോ വേറെ എന്തെങ്കിലുമാണോ എന്ന് അറിയില്ല്യ) അതില്‍ പത്രത്താളിന്‍റെ പകുതി പേജില്‍ കൊടുത്ത ലേഖനം , ഇന്നിവിടെ ഇറങ്ങിയിട്ടുള്ള വിവിധയിനം വിദേശ പുരുഷ അടിവസ്ത്രത്തെക്കുറിച്ചുള്ള ജല്‍പ്പനം ആയിരുന്നു .. ജട്ടിയിട്ടു നില്‍ക്കുന്ന ഒരുത്തനെ കുറെ പെണ്ണുങ്ങള്‍ കടിക്കുന്നത് ..അത്തരം ലേഖനം കൊണ്ട് എന്താണ് ഉദെശിച്ചത് ? സദാചാരത്തെക്കുറിച്ച് പറഞ്ഞു നടന്നാല്‍പ്പോര, പ്രവര്‍ത്തിയിലും അത് കാണിക്കണ്ടേ ? പത്രം വായിക്കാന്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടത് ജട്ടിയുടെ ചരിത്രവും ഭൂമി ശാസ്ത്രവും അല്ല ..അതൊരു പരസ്യമായിരുന്നെങ്കില്‍ ശരി .. മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നിയില്ല്യ … വേറെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ വെച്ചിരിക്കുന്ന ലേഖനം എടുത്തു കോളം തികക്കാന്‍ എവിടെയും എടുത്തിടുന്ന പതിവ് എന്തിനു ആവര്‍ത്തിക്കുന്നു ? കുറച്ചെങ്കിലും മാന്യത പുലര്‍ത്താന്‍ ശ്രമിക്കുക ..
പത്രം എന്ന് പറഞ്ഞാല്‍ ജട്ടിയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പതിച്ചിറക്കുന്ന, നിങ്ങള്‍ക്ക് തോന്നിയ , നിങ്ങള്‍ സൃഷ്ടിക്കുന്ന, നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ,പ്രായം തികയാത്ത ജൂനിയര്‍ എഡിറ്റര്‍മാര്‍ക്ക് എന്ത് മണ്ടത്തരവും അടിച്ചിറക്കാന്‍ വാര്‍ത്തകള്‍ പറയുന്ന മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് തരം താഴരുത് …
© 2011, sajithph. All rights reserved.
ഇതെല്ലാം എവിടെ ചെന്ന് നില്‍ക്കും എന്നറിയില്ല്യ …പേപ്പര്‍ ഉടമസ്ഥര്‍ പറയുന്നു അവര്‍ അവിടെനിന്നു പത്രം അയക്കുന്നു , അത് മുഴുവനുണ്ടോ എന്ന് നോക്കേണ്ട ഭാധ്യത വായനക്കാര്‍ക്ക് ആണെന്ന് …ഏജന്റെ പറയുന്നു , അവര്‍ക്ക് കൂടുതല്‍ പൈസ വേണം , കിട്ടാതെ ഇരിക്കുന്നിടത്തോളം കൂടുതല്‍ പത്രം ഉള്ളത് ഇടില്ല്യ എന്ന് …താങ്കള്‍ പറഞ്ഞപോലെ ആരോട് പരാതി പറയും എന്നറിയില്ല്യ …..വേറെ പേപ്പര്‍ നോക്കാം എന്ന് വെച്ചാല്‍ , ഏജന്‍സി എല്ലാം ഒരാള്‍ ആണത്രേ കൈകാര്യം ചെയ്യുന്നത് ..പേര് വേറെ ആണെന്നെയുള്ളൂ എന്നും …..എന്ത് ചെയ്യാനാ ….സഹികെട്ടാ എതെഴിതിയത് …..എല്ലാവര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട് …നോക്കാം എന്തെങ്കിലും നടക്കുമോ എന്ന്
നിക്ക് തോന്നുന്നത് ഇത് പത്രക്കാരുടെ മാത്രം പ്രശ്നമല്ല എന്നാണ്. കാരണം, ഏറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ എന്നാ സ്ഥലത്ത് താമസിക്കുന്ന ഞാന്‍ അടക്കമുള്ള ഹതഭാഗ്യര്‍ കഴിഞ്ഞ 4 മാസമായി 6 രൂപ additional സര്‍വീസ് ചാര്‍ജ് ആയി കൊടുത്തു കൊണ്ടിരികുകയാണ്. പത്രത്തില്‍ ഈ സര്‍വീസ് ചാര്‍ജ് കൊടുക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ എന്ത് ചെയ്യാം – പത്രം വേണമെങ്കില്‍ agents നു ഇത് കൊടുത്തെ തീരു. കഴിഞ്ഞ ദിവസം പത്രം കിട്ടിയില്ല , കാരണം agents പണിമുടക്കാന് പോലും. ഇവിടെ എല്ലാവരും മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നാം എന്ത് ചെയ്യും. ചോദിക്കാനും പറയാനും ആരുമില്ല എന്ന അവസ്ഥയാണ്.