അപരിചിതമായ ആ ശബ്ദം കേട്ടുകൊണ്ടാണ് എവിടെനിന്നോ എവിടെക്കെന്നറിയാതെ പായുന്ന ഓര്‍മ്മകളില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നത് ..അത്രയും നേരം കടിഞ്ഞാണില്ലാത്ത കുതിരപോല്‍ അപക്വമായ മനസിന്‍റെ ചൊല്‍പ്പടിയിലായിരുന്നു ഞാന്‍ ..കത്തിയമരുന്ന സൂര്യന്‍ ഒരു വാള്‍മുനപോല്‍ തലക്കുമീതെ നിന്നപ്പോള്‍ മാത്രമാണ് സമയത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചത് ..അപ്പോഴെങ്കിലും എന്നെ ഉണര്‍ത്തിയ ആ മനുഷ്യന് ആത്മാര്‍ത്ഥമായ നന്ദി മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാനയാളെ ഒന്നുനോക്കി …
എണ്‍പത്തിനോടടുത്ത പ്രായം ,പുരികം പോലും നരച്ചിരുന്ന ആ മുഖത്തെ ചുളിവുകള്‍ കൂടുതല്‍ മനോഹരമാക്കിയിരുന്നതായി എനിക്ക് തോന്നി ..ആത്മാര്‍ത്ഥമായ ഒരു ജിജ്ഞാസ അയാളുടെ കണ്ണുകളില്‍ നിഴലിച്ചിരുന്നതായി ഇന്നും വ്യക്തമായി ഞാനോര്‍ക്കുന്നു ..ആ വൃദ്ധന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിന് തന്നെ ഒരായിരം ചോദ്യങ്ങളുടെ ശക്തിയുണ്ടായിരുന്നു …കാരണം ഞാന്‍ ഇരുന്ന സ്ഥലം നിളാതീരമായിരുന്നു, കൃത്യമായി പറഞ്ഞാല്‍ തിരുവില്വാമലയിലെ ഐവര്‍മഠം !!! എങ്ങും ചന്ദനത്തിന്‍റെ സുഗന്ധം അലയടിക്കുന്ന ,ബാലിക്കാക്കകളുടെ കൂട്ടക്കരച്ചില്‍ മുഴങ്ങുന്ന വിചിത്രാന്തരീക്ഷം …ബലിതര്‍പ്പണങ്ങള്‍ക്കും മരണാനന്തരകര്‍മ്മങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കുന്ന സ്ഥലം !! പക്ഷെ നിള ഇന്നു പേരിനു മാത്രമാണ് ..അനേകായിരം വ്യഥകള്‍ ഉള്ളിലെറ്റി നിള സ്വയം ഉരുകുകയാണെന്ന് വറ്റിവരണ്ടുകിടക്കുന്ന നിളയെക്കണ്ടപ്പോള്‍ എനിക്ക് തോന്നി …ഒരു ലിറ്റര്‍ വെള്ളം കൊണ്ട് ഒരു മനുഷ്യന്‍റെ മരണാനന്തരകര്‍മ്മങ്ങള്‍ നടത്തി , ജീവിതത്തിലെ മുഴുവന്‍ പാപങ്ങളും കഴുകിക്കളയാന്‍ ആരോ നടത്തുന്ന വൃഥാശ്രമം എന്നെ കൂടുതല്‍ ഓര്‍മ്മകളിലേക്ക് നയിച്ചു …
അപരിചിതനായ ആ വൃദ്ധന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ നാലിലൊന്ന് അവള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു ..ആ വൃദ്ധന്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരം എനിക്കറിയില്ല്യ..അത് മാത്രമല്ല ,അവളാര് ? എന്ത് ? എന്നിങ്ങനെ ചോദിച്ചാല്‍ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ എനിക്കും ചോദിക്കാനുണ്ട്..ചില ചോദ്യങ്ങള്‍ അങ്ങനെയാണ് , അവയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധ്യമല്ല ..കാലമാകുന്ന യവനികക്കുള്ളില്‍ ഒരു തിരിനാളമായി എരിഞ്ഞടങ്ങാന്‍ ആഗ്രഹിക്കുന്നവയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള ചിലത് ..ഓര്‍മ്മകളുടെ സ്മാരകങ്ങള്‍ പോലും അവശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുക്കുന്നില്ല്യ ..
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പൂമ്പാറ്റ കണക്കെ പാറിനടന്നിരുന്ന അവളെ ഞാന്‍ കണ്ടത് ..എന്തോ പറയാന്‍ കൊതിക്കുന്ന അവളെ,എന്തിനെയോ തേടുന്ന അവളുടെ കണ്ണുകളെ ആകസ്മികമായാണ് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് ..പക്ഷെ “Man proposes Woman opposes” പതിയെ എന്നില്‍നിന്നുംഅവള്‍ പറന്നകലാന്‍ തുടങ്ങിയിരുന്നോ ?എനിക്കറിയില്ല്യ..ആരും എവിടെയും തോല്‍പ്പിക്കപ്പെടുന്നത് ഒരു തരത്തില്‍ സ്നേഹം കൊണ്ടാണല്ലോ 🙁 അറിഞ്ഞോ അറിയാതെയോ അവള്‍ തന്ന സ്വപ്‌നങ്ങള്‍ കാര്‍മേഖശകലങ്ങള്‍ പോല്‍ എന്‍ മനസില്‍ തിങ്ങി നിറഞ്ഞു ..
സ്വപ്നങ്ങളും സാഹചര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ലെന്നു തോന്നിയതുകൊണ്ടാണ് നിളാതീരത്ത് ഞാന്‍ എത്തിയത് ..ഇവിടെ വീശുന്ന ചൂടുകാറ്റിനുപോലും എന്‍റെ കണ്ണുനീരിനെ ബാഷ്പീകരിക്കാന്‍ തക്ക ശക്തിയോന്നുമില്ല്യ ..അവളെനിക്ക് തന്ന സന്തോഷവും ദു:ഖകരവുമായ എല്ലാ ചമയങ്ങളും നിളാതീരത്ത് ഉപക്ഷിക്കുന്നു ..
Death is not a condolence,but a celebration.Its necessary for the bud to become a flower and the night to become a day !! 🙁
ആത്മാര്‍ത്ഥതമായ സ്നേഹത്തിന് മരണത്തെ തോല്‍പ്പിക്കാനാകുമോ ..നിളാതീരത്തുനിന്നും അവ പുനര്‍ജനിക്കുമോ ..കാലത്തിന്‍റെ മുഴുവന്‍ മൂകസാക്ഷിയായി എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന നിള ഒരോര്‍മ്മ മാത്രമാകുമോ …
നിറമില്ലാത്തസ്വപ്നങ്ങള്‍ക്കും മടുപ്പിക്കുന്ന തിരക്കുകള്‍ക്കും മാത്രം സ്വാഗതമരുളുംമ്പോഴും മനസ് വേദനിക്കുന്നോ …അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന നിളക്ക് എന്‍റെ വ്യഥകള്‍ താങ്ങാന്‍ ഉള്ള കരുത്തുണ്ടോ ? നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെയും ,സ്വയം കത്തിയമരുന്ന നക്ഷത്രങ്ങളെയും ഇന്നും പൂര്‍ണ്ണമായ അര്‍ത്ഥത്തോടെ ഞാന്‍ മനസിലാക്കുന്നു ..എനിക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല്യ ..അവള്‍ എന്‍റെ ആരുമായിരുന്നില്ല്യ ..
© 2011, sajithph. All rights reserved.