ഇനിയെന്നു :(

അറപ്പുരയിലെ പഴക്കുലയില്‍ ആകെ  അവശേഷിച്ചിരുന്ന ഞാലിപ്പൂവന്‍ പഴം കൂടെ പിഴുതെടുക്കുന്നതിനിടയില്‍ ചങ്ക് പിടയുന്ന വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു… എല്ലാം കഴിഞ്ഞിരിക്കുന്നു 🙁

 

നാളെ   പൂജ്യവും ഒന്നും മാത്രം പ്രാധാന്യമുള്ള യന്ത്രഭാഷയുടെ ലോകത്തേക്ക് തിരിച്ചു പോണം:(

വീട്ടില്‍ ഞാന്‍ എപ്പോള്‍ എത്തിയാലും അറപ്പുരയില്‍  കൊതിയോടെ എന്നെക്കാത്ത്, എനിക്ക് വേണ്ടി മാത്രം    ഇളം സ്വര്‍ണ്ണ നിറത്തോടെ  ഒരു പഴക്കുല ഉണ്ടാവും 😉  ..അങ്ങോട്ടും ഇങ്ങോട്ടും കടക്കുംമ്പോഴെല്ലാം ഞാന്‍ അവളെ ഒന്ന് തലോടാറുണ്ട്   .  കഴിഞ്ഞ ദിവസങ്ങള്‍ ഓരോ നിമിഷവും ആര്‍ത്തിയോടെ ജീവിയ്ക്കുകയായിരുന്നു … ഇനിയെന്നു !!!  അറിയില്ല്യ … ഓര്‍ക്കുമ്പോള്‍ പ്രാണന്‍ പോകുന്ന വേദന ….( ഇതിനു മുന്‍പ് പ്രാണന്‍ പോയിട്ടുണ്ടോ അതറിയാന്‍ എന്ന് ചോദിച്ചാല്‍ ഇല്ല്യ, ) എന്തോ മനസ്സില്‍ ആകെയൊരു വിങ്ങല്‍ … ചില  കാര്യങ്ങള്‍ അങ്ങനെയാണ് ..പറഞ്ഞറിയിക്കുക അസാധ്യം …

പുറത്ത് മഴ പെയ്യുന്നെങ്കിലും എന്‍റെ കണ്ണുകള്‍ വിയര്‍ക്കുന്നു  …കരയുകയാണോ എന്ന് ചോദിച്ചാല്‍ …എനിക്കറിയില്ല്യ  🙁  ഇതാദ്യമായല്ല വീട്ടില്‍ നിന്നും തിരിച്ചു പോകുന്നത്  …പക്ഷെ ഇത്രയും ഒഴിവു ദിവസങ്ങള്‍ ഇതാദ്യമാണ് …..

എല്ലാ പെണ്‍കുട്ടികളെയും മനസുകൊണ്ട് ഞാന്‍ നമിക്കുന്നു …കല്യാണം കഴിഞ്ഞ നിമിഷം ,  പതിറ്റാണ്ടുകള്‍ തന്‍റെ ഭാഗമായിരുന്ന എല്ലാരേയും വിട്ടു പുതിയ ഒന്നിനെ സ്വീകരിക്കാന്‍ അവര്‍ക്കെങ്ങനെ മനസ് വരുന്നു എന്ന് ഞാനിപ്പോ ഓര്‍ക്കുന്നു  …

ഉമ്മറക്കോലായില്‍  നെല്‍ക്കറ്റ  മെതിക്കുന്നതിന്‍റെ ശബ്ധത്തെക്കള്‍ എന്‍റെ ഹൃദയം മിടിക്കുന്നു ..  നിനക്ക് ഹൃദയമില്ല്യ എന്ന് പറഞ്ഞെന്നില്‍നിന്നും അകന്ന സുഹൃത്തിനെ ഞാന്‍ ഓര്‍ക്കുന്നു ..അവള്‍ പറഞ്ഞതപ്പോ തെറ്റായിരുന്നു 😉

സങ്കടം വരുമ്പോള്‍ എനിക്ക് ഓര്‍ത്തു ചിരിക്കാന്‍ ഒരു നിമിഷം തന്ന അജ്ഞാതനായ ആള്‍ക്ക് നന്ദി 🙂  ഇന്നലെയായിരുന്നു അത് സംഭവിച്ചത് … വൈകിട്ട് സന്ദ്യാവന്ദനം നടത്താന്‍ വിളക്കിനു മുന്നില്‍ ഞാന്‍ നിന്നപ്പോള്‍ പടിപ്പുരപ്പടിക്കല്‍ ഒരനക്കം കേട്ടു .. അമ്പതു വയസ്സുണ്ടെന്നു തോന്നിച്ച ഒരു അസ്ഥികൂടംകടന്നു വന്നു … പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ..

അച്ചനില്ല്യെ കുട്ട്യേ ?

ഹ്മം ഉണ്ട് ..കേറിയിരിക്കൂ ..ഞാന്‍ വിളിക്കാം ..

വന്ന ആള്‍ നേരെ വിഷയത്തിലോട്ടു കടന്നു …റോഡിലൂടെ നടന്നുപോകുമ്പോള്‍  പടിപ്പുരയില്‍ എന്നെ കണ്ടുവത്രെ !!! അയല്‍ക്കാരോട് കൂടുതല്‍ അന്വോഷിച്ചു …  സ്വയമ്പന്‍ പെണ്‍കുട്ടികളുടെ ജാതകം അങ്ങേരുടെ കയ്യിലുണ്ട് …എന്നെക്കണ്ടപ്പോ കെട്ടിക്കാന്‍ പ്രായമായി എന്ന് തോന്നിയത്രേ 😛

കല്യാണമോ !!!  എനിക്കോ !!!  ഈശ്വരാ 🙂 അതിബയങ്കരമായി ചിരിയോ നാണമോ എന്തൊക്കെയോ  വന്നെങ്കിലും അതെല്ലാം ഉള്ളിലടക്കി മടികൂടാതെ ഞാന്‍ പറഞ്ഞു ..

ക്ഷമിക്കണം ..എന്നെ  കണ്ടാല്‍ ഇത്തിരി സൈസ് ഉണ്ടെന്നെയുള്ളൂ ….കുറെ എന്തൊക്കെയോ പഠിക്കാന്‍ ശ്രമിച്ചെങ്കിലും , ബുദ്ധിയും വിവരവും തീരെ കുറവാ  !! പക്വത ആണെങ്കില്‍ അടുത്തൂടെ പോയിട്ടില്ല്യ .. ഇപ്പോഴും എനിക്ക് ചിരി വന്നിട്ട് വയ്യാ  🙂   എന്ന് പറഞ്ഞു ഞാന്‍ നടന്നു നീങ്ങി ..

പുറകില്‍ നിന്നും അങ്ങേര്‍ പറയുന്നത് കേട്ടു …

അതിനിപ്പോ കെട്ടാന്‍ അതൊന്നും വേണ്ടാ 🙂  ചിലപ്പോ ഒന്ന് കെട്ടിയാ അതൊകെ വന്നേക്കും ..

മനസ്സില്‍ ഇപ്പോഴും ഇടക്കിടെ സങ്കടം വരുന്നു …നാളെ പോണം ..പക്ഷെ ഇനിയെന്നു !!!

കൂടുതല്‍ ആലോചിക്കുമ്പോ ഒരുപാട്  വേദനിക്കുന്നു …

” നമ്മള്‍ ഹൃദയം കൊണ്ടാണോ സ്നേഹിക്കണ്ടത് അതോ ബുദ്ധികൊണ്ടോ ? “

ഞാന്‍ കൂടുതല്‍ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു ..അതുകൊണ്ട് വേര്‍പാടിന്‍റെ നീറ്റല്‍ കൂടുതലാണ് … അപ്പോള്‍ ഇനിയെങ്കിലും ബുദ്ധി കൊണ്ട് സ്നേഹിച്ചു പഠിക്കണോ 🙁  എന്തായാലും മനസ് കൂടെ വേണം 🙁 🙁

എല്ലാവര്‍ക്കുംഒരുഗാനംസമര്‍പ്പിച്ചുകൊണ്ട്  …

 

ശരിയപ്പോ  🙂

 

 

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.

2 Responses to ഇനിയെന്നു :(

  1. Pushpajathomas says:

    sajith…sthree hrudayam kondu snehikkumpol…purushan budhikondu snehikkunnu..sajithinu hrudayam kondu snehikkan kazhiyumenkil vavaham thamasippikkenda…ALL THE BEST

Comments are closed.