ഒരു കൂട്ടം കൊക്ടായിലുകളുടെ നിറ വ്യത്യാസങ്ങളിലൂടെ ഇരുനില ഫ്ലാറ്റില്‍ ജീവിതം കടന്നുപോകുമ്പോള്‍ വേദനയോടെ ഞാനോര്‍ക്കുന്നു ..എന്തോ എവിടെയോ ഒരു അപൂര്‍ണ്ണത ….അതില്ലാതെ വെരെന്തുണ്ടായിട്ടെന്ത ? അതെവിടെയ …ജീവിതത്തിലെ പൊഴിഞ്ഞുപോയ താളുകളിലൂടെ നോക്കുമ്പോള്‍ എനിക്കതിനെ കാണാം ….
ആഴ്ചയിലൊരിക്കല്‍ അച്ഛന്‍ തന്നിരുന്ന നൂറു രൂപയുടെ നോട്ടുകള്‍ കൊണ്ട് മൊബൈല്‍ റീചാര്‍ജ് കൂപ്പണും മെസ്സ് ബില്ലും എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്ന ഇല്ലായ്മകളിലും ഒറ്റ മുറിപ്പായില്‍ രണ്ടു ബിയര്‍ കുപ്പിയുടെ ആശ്വാസത്തില്‍ വരാനിരിക്കുന്ന നല്ല ദിവസങ്ങളെ സ്വപ്നങ്ങളിലൂടെ നെയ്തെടുത്ത്തപ്പോള്‍ അതവിടെ ഉണ്ടായിരുന്നു …
നിരവധി തവണ ട്രെയിന്‍ ടിക്കറ്റ് എടുക്കാതെ , ആ രൂപകൊണ്ട് സി ക്ലാസ് തിയെട്ടറിന്റെ വതാനയങ്ങളില്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളില്‍ , ഒരു കാശുകാരി കുട്ടിയെ കെട്ടാമെന്ന നിസ്വര്‍ത്തമായ പ്രാര്‍ത്തനകളില്‍ ..ഉണ്ണിയേട്ടന്റെ ചായക്കടയിലെ അപ്പവും ചായയും കാശുകൊടുക്കാതെ പങ്കിട്ടെടുത്ത എത്രയോ നിമിഷങ്ങളില്‍ …അങ്ങനെ എല്ലായിടത്തും അതുണ്ടായിരുന്നു …
ഇന്ന് ശീതീകരിച്ച മുറികളില്‍ ഇരുന്നു ഒരു കേസ് ബിയറിന്റെ അരണ്ട വെളിച്ചത്തില്‍ അവളോടൊത്ത് എല്ലാം പറഞ്ഞിരിക്കുമ്പോളും അത് മാത്രമില്ല്യ …ഒരു പ്രതേക ആശ്വാസം , അല്ലെങ്കില്‍ സംതൃപ്തി …
അപ്പോള്‍ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാന്‍ ആവശ്യമോ ? സ്വപ്നത്തെക്കാള്‍ ഉപരി സ്വപ്നം കാണാന്‍ നാം ശീലിച്ചിരിക്കുന്നു …ഇന്നലെ കണ്ട സ്വപ്‌നങ്ങള്‍ ഇന്ന് ആവശ്യമാകുമ്പോള്‍ ,അതാ വീണ്ടും കുറെ സ്വപ്‌നങ്ങള്‍ …ഇന്നലത്തെ സ്വപ്നങ്ങള്‍ക്കും ഇന്നത്തെ സത്യങ്ങള്‍ക്കും ഇടയില്‍ വീണ്ടും ഒരു കൂട്ടം സ്വപ്നങ്ങള്‍ അവശേഷിക്കുമ്പോള്‍ , സ്വപ്നനങ്ങള്‍ക്ക് അതിര്‍വരമ്പോ കടിഞ്ഞാണോ ഉണ്ടാകേണ്ടിയിരിക്കുന്ന പ്രസക്തി വര്‍ധിക്കുന്നു …..
© 2011, sajithph. All rights reserved.