മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്നിങ്ങളുടെ ഫെയിസ്ബുക്ക് അക്കൌണ്ട് നിങ്ങളുടെ തന്നെ വ്യക്തിത്വത്തിന്റെ ഒരു നേര്പ്പകുതിയാണോ ?
🙂 ജോലിക്ക് ഇരിക്കുന്നതിനുമുന്പ് ഒന്ന് രണ്ടു പ്രാവശ്യം ഫെയിസ്ബുക്ക് അക്കൌണ്ട് ചെക്ക് ചെയ്തു നോക്കാറുണ്ടോ ?
🙂 ഫെയിസ്ബുക്ക് ഉപയോഗിക്കാത്ത സമയത്തും നിങ്ങള്‍ ഇട്ട സ്റ്റാറ്റസ് മെസ്സജിന്റെ കമെന്റുകള്‍ ഓര്‍ത്തു അല്ലെകില്‍ ലൈക്ക് ക്ലിക്കുക്കള് നിങ്ങളെ ഓര്മ്മപ്പെടുത്താറുണ്ടോ ?
🙂 ഇടക്കെങ്കിലും മൊബൈലില്‍ നിന്ന് , ടാബ്ലെറ്റില്‍ നിന്ന് ഫെയിസ്ബുക്ക് അക്കൌണ്ട് അപ്ഡേറ്റ് നോക്കണമെന്നു തോന്നാറുണ്ടോ ? നോക്കാറുണ്ടോ ?
🙂 ഫ്രണ്ട്ഷിപ് റിക്വെസ്റ്റ് അയച്ചിട്ടും നിങ്ങളെ എന്തുകൊണ്ട് ആഡ് ചെയ്യുന്നില്ല്യ എന്നോര്‍ക്കാറുണ്ടോ ?
🙂 അറിയാത്ത ആള്‍ക്കാര്‍ക്ക് വെറുതേ കുറെ ഫ്രണ്ട്ഷിപ് റിക്വെസ്റ്റ് അയച്ചു അവരെ നിങ്ങളുടെ സുഹൃത്ത്വലയത്തില്‍ ആക്കണമെന്ന് തോന്നാറുണ്ടോ ?
🙂 കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ആദ്യം തുറക്കപ്പെടുന്ന ടാബ് ഫെയിസ് ബുക്ക് അകൌണ്ട് ആണോ ?
🙂 ഫെയിസ് ബുക്കിലെ നിരവധി സൌഹൃദക്കൂട്ടായ്മകളില്‍ ജോയിന്‍ ചെയ്തു നിമിഷങ്ങള്‍ വരുന്തോറും അപ്ഡേറ്റ് ചെയ്യുന്ന ആളാണോ നിങ്ങള്‍
🙂 വെറുതെയെങ്കിലും ആരുടെയെങ്കിലും സ്റ്റാറ്റസ് മെസ്സെജില്‍ ഒന്ന് നോണ്ടി നോക്കാന്‍ ,കമെന്റു ചെയ്യാന്‍ തോന്നാറുണ്ടോ ?
🙂 ഫ്രണ്ട്സ് പോസ്റ്റ് ചെയ്ത ഫോട്ടോസില്‍ കൂടെ , വെറുതേ ഒന്നുമില്ലെങ്കിലും ഒന്ന് നോക്കി പോകാറുള്ള ആളാണോ നിങ്ങള്‍ ?
🙂 ഫാംവില്ല /പുതിയ ഫെയിസ്ബുക്ക് അപ്പ്ളിക്കേഷന്‍സ് ഇടക്കിടെ ഉപയോഗിക്കുന്ന /അതിനെക്കുറിച് ഓര്‍ക്കുന്ന ആളാണോ നിങ്ങള്‍ ?
🙂 അറിയാത്ത നൂറുകണക്കിന് ഫ്രണ്ട്ഷിപ് റിക്വെസ്റ്റ് നിങ്ങളെ തെടിയെത്താറുണ്ടോ ?
🙂 എവിടെയെങ്കിലും പോയ ഉടനെ അതിന്റെ ചിത്രങ്ങള്‍ എടുത്തു ഫെയിസ്ബൂക്കില്‍ അപ്ഡേറ്റ് ചെയ്യണമെന്നു തോന്നാറുണ്ടോ ?
🙂 ദിവസത്തില്‍ ഇടക്കിടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത് സത്യം പറയുകയാണെങ്കില്‍ ശരിയായ മാനസിക ആരോഗ്യം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് ഒരു പ്രശസ്ത മനശാസ്ത്രവിദഗ്ധന് ഈയിടെ അഭിപ്പ്രായപ്പെട്ടത്..
ഇതിലേതിന്റെയെങ്കിലും ഉത്തരം അതേ എന്നാണെങ്കില്‍ നിങ്ങള്‍ തുടര്‍ന്ന് വായിക്കുക …അല്ല എന്നാണെങ്കില്‍ മറ്റു പോസ്റ്റുകള്‍ വായിക്കുക …
അതേ എന്ന ഉത്തരം കിട്ടിയവര്‍ ഓര്‍ക്കുക “ഫെയിസ് ബുക്ക് സിന്‍ഡ്രം ” എന്ന മാനസിക രോഗത്തിലെക്കുള്ള പാതയിലാണ് നിങ്ങള്‍ …സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കുറച്ചു നിമിഷത്തേക്ക് കൈവിട്ടുപോയേക്കാം
…സ്ക്കൊട്ട്ലന്ഡിലെ കുറച്ചു മാനശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ ആണ് ഇതു ബോധ്യമായത് …ഇന്നു ഫെയിസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ നാല്‍പ്പതു ശതമാനം പേരും അറിയാതെയെങ്കിലും ഇത്തരമൊരു രോഗത്തിനു അടിമയാണ് ( സംശയമുണ്ടെങ്കില്‍ രണ്ടു അല്ലെങ്കില്‍ മൂന്നു ദിവസത്തേക്ക് ഫെയിസ്ബുക്ക് അക്കൌണ്ട് ഉപയോഗിക്കാതെ /അതിനെക്കുറിച്ചു ആലോചിക്കാതെ നിങ്ങളില്‍ എത്ര പേര്‍ക്ക് ഇരിക്കാന്‍ പറ്റും എന്നാലോചിക്കുക ..)
ഇക്കഴിഞ്ഞ മാസം അമേരിക്കയില്‍ ഫയല്‍ ചെയ്തപ്പെട്ട ഒരു വിവാഹാ മോചനക്കെസിന്റെ കാരണം , ഭാര്യ ഇട്ട ഫോട്ടോയില്‍ ഭര്‍ത്താവ് അപ്ഡേറ്റ് ചെയ്തില്ല്യ/കമന്റ് ചെയ്തില്ല്യ എന്നതാണ്
..സ്വന്തം ഭാര്യയുടെ ഫോട്ടോയില്‍ കമന്റ്റ് ചെയ്യാതിരുന്നത് ഒരു കുറ്റമാണോ ..എനിക്കറിയില്ല്യ ..അത് വരെ എത്തി നില്ക്കുന്നു കാര്യങ്ങള്‍ …
ആരെങ്കിലും കാഞ്ഞുപോയി എന്ന അപ്ഡേറ്റ് കണ്ടാല്‍ അതില്ക്കെറിയും കുറെ ലൈക് ക്ലിക്ക് ചെയ്യുന്നു …എന്ത് കണ്ടിട്ടാണ് അതെന്നു ഒരു ഐഡിയയും ഇല്ല്യ 🙁
കുറച്ചു സത്യങ്ങള്‍ ആദ്യമേ മനസിലാക്കുക 🙂
ഫെയിസ്ബുക്ക് അക്കൌണ്ട് ഇവിടെ കേരളത്തില്‍ ഉള്ള ആള്‍ക്കാരെ സംഭാന്ധിച്ചിടത്തോളം/ഭൂരിഭാഗം പേരെയും സംഭാന്ധിച്ചിടത്തോളം ഒരു മാര്‍ക്കെട്ടിംഗ് പ്ലാറ്റ്ഫോം ആണ് ..അല്ലെങ്കില്‍ ഷോഓഫ് കാണിക്കാനുള്ള ഒരു വേദി …പുതിയതായി വാങ്ങിയ എന്തിനെയെങ്കിലും കുറിച്ചു ,പോയ സ്ഥലത്തെക്കുറിച്ചു , വെറും ഒരു സോഷ്യല്‍ വേദി അല്ലെങ്കില്‍ പച്ചക്ക് പറയുകയാണെങ്കില്‍ സ്വന്തമായി മൈക് ഉള്ള ഒരു ചന്തയില്‍ എത്തിയ പ്രതീതി …അവിടെ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം …എന്തും/ആരെയും തേടാം …കുറ്റം പറയാം …കളിക്കാം ..എല്ലാം ആവശ്യത്തിന് അല്ലെങ്കില്‍ അളവിന് ഉപയോഗിച്ചില്ലെങ്കില്‍ ഒടുക്കം കരയാനും അത് മതി …
… കഴിഞ്ഞ ആഴ്ചയായിരുന്നു അത് സംഭവിച്ചത് …അടുത്ത സുഹൃത്തിന്റെ അമ്മ ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ടത്തിന്റെ തുടര്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലൈക് ക്ലിക്കുകള്‍ ആയിരുന്നു തീരെ പക്വതയില്ലാത്ത എന്നെ ആശ്ച്ചര്യപ്പെടുതിയത് …അങ്ങനെ പതിവുപോലെ കേറി കമന്റെഴുതി.. തുടര്‍ന്നുണ്ടായ കൊലാഹലങ്ങള്‍ ഇന്നും മനസ്സില്‍ ഒരു ഞെരിപ്പായി എരിഞ്ഞുകൊണ്ടിരിക്കുന്നു ..തുടര്‍ന്ന് കരച്ചിലില്‍ എത്തിനില്ക്കെണ്ടി വന്നതിനെത്തുടര്‍ന്നുണ്ടായ ചേതോവികാരമാണ് ഇതിനെക്കുറിച്ചു കൂടുതല്‍ വായിച്ചു എഴുതണം എന്നതിലേക്ക് എത്തിച്ചത്….
നിങ്ങള്‍ ഒരു രോഗത്തിലെക്കുള്ള പാതയിലാണ് എന്ന് ആദ്യം അറിയുക …പിന്നെ 🙁
ഇടക്കിടെയുള്ള മനസിന്റെ വിഷാദം,ഉറക്കമിലായ്മ , ഒന്നിനോടും താല്‍പ്പര്യമില്ലായ്മ ( ഭക്ഷണം പോലും ) അങ്ങനെ തുടങ്ങി ഒരു കമ്പുട്ടെര്‍ മുറിയില്‍ തളക്കപ്പെടുന്നതിലേക്ക് പോലും അത് വഴി വെച്ചേക്കാം …
ഫെയിസ്ബുക്ക് അക്കൌണ്ട് നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് പോലെ ,യാഹൂ പോലെ വെറും ഒന്നാണ് അന്ന് ആദ്യം മനസിലാക്കുക …കൂടെക്കൂടെ അത് സന്ദര്‍ശിച്ചാല്‍ ആദ്യം നിങ്ങളെ അത് സന്തോഷിപ്പിക്കുമെങ്കിലും ഒരിക്കല്‍ നിങ്ങളെ അത് ഒരു രോഗിയാക്കിയെക്കാം ..ഫെയിസ്ബുക്ക് അല്ല നിങ്ങളുടെ ജീവിതം എന്നും, അതില്‍നിന്നും ഉള്ള വര്‍ച്വല്‍ ബന്ധങ്ങളെ ഏതളവ് വരെ നിര്‍ത്തണം എന്നും ആദ്യം നിങ്ങള്‍ തീരുമാനിക്കുക .. ഫെയിസ്ബുക്ക് വരുന്നതിനു മുന്‍പും നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു …ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഉള്ള ബന്ധം തകരാനും , കൂട്ടാനും നിങ്ങള്‍ ചെയ്യുന്ന കമന്റുകള്‍ വഴിവെച്ചേക്കും എന്നോര്‍ക്കുക ..ഫെയിസ്ബുക്ക് അക്കൌണ്ട് എന്തെല്ലാം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ശ്രമിച്ചു അതിനു കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
…പറ്റുമെങ്കില്‍ മെയില്‍ നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക ..കാരണം അത്തരം നോട്ടിഫിക്കേഷന്‍ കൂടെക്കൂടെ ഫെയിസ്ബുക്ക് നോക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചെക്കാം …കഴിയുമെങ്കില്‍ ദിവസത്തില്‍ ഒരു നിശ്ചിത സമയം മാത്രം ഫെയിസ്ബുക്ക് അക്കൌണ്ടില്‍ ചിലവഴിക്കാന്‍ ശ്രമിക്കുക .. നിങ്ങല്ക്കുള്ളതെല്ലാം ഷെയര്‍ ചെയ്യാനുള്ള പ്ലാറ്റ്ഫോം അല്ല ഫെയിസ്ബുക്ക് എന്ന് മനസിലാക്കുക …ഒരു കരുതല്‍ എവിടെയും എടുക്കുന്നത് എപ്പോഴും നല്ലതാണ് …മറ്റുള്ളവരുടെ ഫെയിസ്ബുക്ക് അക്കൊണ്ടില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് നിങ്ങള്‍ക്ക് ഒരിക്കലും മാനസിക സുഖം തരില്ല്യ എന്ന് മനസിലാക്കുക …
ചൈനയില്‍ തൊഴില്‍സമയങ്ങളില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടത്തിന്റെ വെളിച്ചത്തില്‍ ഫെയിസ്ബുക്ക് നിരോധിച്ച് , അവര്‍ അവരുടെതന്നെ സോഷ്യല്‍ പ്ലാറ്റ്ഫോം ആണുപയോഗിക്കുന്നത് (Renren) .. !!
അതികമായാല് അമൃതം വിഷം എന്ന ചൊല്ല് ഓര്‍ത്തു ..ഇതെല്ലാം മനസിലാക്കി ഉപയോഗിക്കാമെങ്കില്‍ , നിങ്ങളെ സ്വന്തമായി മാര്‍ക്കെറ്റ് ചെയ്യാനുള്ള …നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കികൊടുക്കാനുള്ള , നല്ല സുഹൃത്ത്ബന്ധങ്ങള്‍ നേടാന്‍ /നിലനിര്‍ത്താന്‍ …ഉറ്റവരെ.ഉടയവരെ എത്രയും പെട്ടെന്ന് ബന്ധപ്പെടാനുള്ള / നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനുള്ള ….ഇടക്കെങ്കിലും നിങ്ങളെക്കുറിച്ച് മറ്റുളളര്‍ അസൂയയോടെ ഓര്‍ക്കാനുള്ള ഏറ്റവും നല്ല പ്ലാറ്റ്ഫോം ആണ് ഫെയിസ്ബുക്ക് എന്നും മനസിലാക്കുക … ഇതിനു ഒട്ടേറെ നല്ല നല്ല വശങ്ങള് ഉണ്ട് അത് കൂടുതല്‍ കണ്ടെത്തി …ഉപയോഗിക്കാന്‍ ശ്രമിക്കുക …
ഒന്നോര്‍ക്കുക , ഓരോ നിമിഷത്തിലും നൂറുകണക്കിന് മനസുകള്‍ ആരുടെയൊക്കെയോ വാക്കുകളാല്‍ മുറിവെല്പ്പിക്കപ്പെടുന്നു ..അത് നിങ്ങള്‍ മൂലം/നിങ്ങള്‍ ആകാതിരിക്കാന്‍ ശ്രമിക്കുക
പറ്റുമെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ഇതിലെ മെസ്സേജ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുക
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011 – 2012, sajithph. All rights reserved.
good job sajith . i also agree with your opinions.
i thank for your valuable informations
Read this one –Real incident http://www.iamlikethis.com/?p=1332
sajith its very interesting . i like it. pinne Facebook upyogikunavarke manasika rogam ane annu parayunathe sarialla. foreigners agenne orupade research nadatharund 2 weeks munp oru research parayunathe coffee kudichal mental prob undakum annane. agenne akile indiail above 70% alukalkum mental dep undakanam. pinne diverse akunnathe athe ippo face bookile commends ittalum aval diverse chayyum. ithilallam oru thathom mathrame ullu athikam ayal amruthum vissham ane
Facebook upyogikunavarke manasika rogam ane annu parayunathe sarialla >> illya, njan angane paranjnittillya…pakshe FB illathey namukku kazhiyaan pattillya ennoru chintha edakkenkilum keriyaal thats the issue …( sathyathil namukkellavarkkum ethiri mental problem undu …aarum sammathichu tharillya..njan tharkkanun illya 😀 onne onnu maathram eethelum pdychlogy research cheyyunna oraalodu alenkil kure experience ulla oru doctorode ee chodhyam chodhichu nokkiyaal vishwaasamaakum 😉 ) …hmm mental dep ..ohho njan athu vaayichillya, kandillya …Diverse, avide angane palathum nadakkum , evide athonnum issue alla…njan just paranjunneyulloo ..allenkilum athonnum valid diverse kittenda reason allalo 😀 ..yeah u r right ….as said 🙂 അതികമായാല് അമൃതം വിഷം എന്ന ചൊല്ല് ഓര്‍ത്തു ..ഇതെല്ലാം മനസിലാക്കി ഉപയോഗിക്കാമെങ്കില്‍ its good 🙂
Ee message njan evide share cheyyanam? face bookilo atho….?
Evide share cheyyanam annathu vishayamalla…ethinu pinnilulla nalla usheshathey manasilaakkunna evidem share cheyyam……athreyulloo ..:) “chuvappu ennoruniram undennu , athu kaanichu paranjaale manasilaakkoo..manasil nolkkoo” 😛