പിള്ള വീണ്ടും പുറത്തിറങ്ങി 🙂
ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കണം എന്നൊക്കെ രാഷ്ട്രീയക്കാര്‍ വായിനു വായിനു പറയുന്നെങ്കിലും …
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ള വീണ്ടും പുറത്തിറങ്ങി എന്ന വാര്‍ത്ത കണ്ടപ്പോള്‍ നാട്ടുകാരില്‍ ആരോ ഒരാള്‍ ചോദിച്ചു , “അതിനങ്ങേരെപ്പോ പോയി” ശരിയായിരിക്കാം ഒച്ചയും അനക്കവും ആയി പിള്ളയെ അവിടെയും ഇവിടെയുമൊക്കെ കാണാം .. 45 ദിവസത്തെ അടിയന്തര പരോളിനെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട്ട ഒരു പ്രതിക്ക് ആറ് മാസം കഴിഞ്ഞേ വേറൊരു പരോളിനെ അര്‍ഹതയുള്ളൂ എന്ന സര്‍കുലര്‍ ഇരിക്കെ 30 ദിവസത്തെ സാധാരണ പരോളിലാണ് “300 കോടിയിലതികം രൂപയുടെ സ്വത്ത് എവിടെയൊക്കെ പരന്നു കിടക്കുന്നു എന്ന് പോലും അറിയാത്ത ” ഈ സാധാരണക്കാരന്‍ പിള്ള ഇറങ്ങിയിരിക്കുന്നത് …52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഉള്ളത് കൊണ്ട് മാത്രം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നത് അതല്ലതകുന്നില്ല്യാലോ !! ഒട്ടനേകം വര്‍ഷങ്ങളുടെ നിരന്തര പരിശ്രമായി കുറ്റാരോപിതന്‍ എന്ന നിലയില്‍ നിന്നും പ്രതി എന്ന നിലയിലേക്കുള്ള നിയോഗത്തില്‍ വര്‍ഷങ്ങള്‍ പോയത് ആരുടേയും കുറ്റം കൊണ്ടാല്ലലോ ? പിള്ളയെ ശിക്ഷിക്കണം എന്നോ , പരോള്‍ പിന്‍വലിക്കനമെന്നോ പറയുന്നില്ല്യ ..പക്ഷെ ഈ കാണിച്ച ശുഷ്കാന്തി സാധാരണകാരനും വേണ്ടി കാണിച്ചിരുന്നെങ്കില്‍ !!
ഇറങ്ങിയ ഉടനെ അദ്ദേഹം ചെയ്തത് , ചാണ്ടി സര്‍ക്കാരിന് ക്ലീന്‍ സെര്ടിഫികാറ്റ് കൊടുക്കുകയാണ് …” 52 വര്‍ഷത്തെ ജീവിതത്തില്‍ കാണാത്ത രീതിയിലുള്ള തുടക്കം ആണ് ഇതെന്നു പറഞ്ഞു മുന്നില്‍ കിടക്കുന്ന മുപ്പതു ദിവസത്തെ ആലോചിച്ചു കാണും ” അതിലുള്ളില്‍ വീണ്ടും ചാണ്ടി സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ തിരുത്താനായി വേറെ നിയമങ്ങള്‍ തേടണം !!!
പിള്ള തെറ്റൊന്നും ചെയ്തിലെങ്കില്‍ , നിയമം അദ്ദേഹത്തോട് കാണിച്ചത് തെറ്റല്ലേ 😛 ആണെങ്കിലും അല്ലെങ്കിലും , കാശുളവനും പിടിപാടുള്ളവനും തോന്ന്നുന്ന രീതിയില്‍ എഴുതി മാറ്റപ്പെടുന്ന നിയമസംഹിതയും , ഉത്തരവുകളും ചോദ്യം ചെയ്യപ്പെടണം …അന്നും ഇന്നും എന്നും , സാധാരണക്കാര്‍ സാധാരണക്കാരായി തുടരുന്നു …
© 2011, sajithph. All rights reserved.