സ്ത്രീയൊരു ഭാരമോ എന്ന ചിന്ത മനസ്സില്‍ കേറി അസ്വസ്തമാക്കാന്‍ തുടങ്ങിയിട്ടിപ്പോ ദിവസം രണ്ടായി ,മുകളിലെ ഫോട്ടോ കണ്ട മുതല്‍ അത് കൂടിക്കോണ്ടേയിരിക്കുന്നു…. ഉള്ളത് പച്ചക്ക് പറയുകയാണെങ്കില്‍ ഇന്ന് കേരളത്തിലെ ഇരുപതോ അതിനു മുകളില്‍ പ്രായമുള്ള കെട്ടു കഴിയാത്ത പെണ്‍കുട്ടികളുടെ അവസ്ഥയെന്നു പറയുന്നത് ഭൂരിപക്ഷം രക്ഷിതാക്കളെ സംഭന്ധിച്ചിടത്തോളം, അറപ്പുരയില്‍ കൂട്ടിവേക്കപ്പെട്ട വിത്തിന് സമാനമാണോ ? …നല്ല മഴയൊന്നു കണ്ടു വിത്തിറക്കാം എന്ന് നിനച്ചിരിക്കുന്നതിനിടയില്‍ അന്ധകാരത്തില്‍ എവിടെ നിന്നെങ്കിലും പാഞ്ഞുകയറിവരുന്ന ഒരു നനുത്ത തണുപ്പ് അതിനെ മുളപ്പിക്കുമോ എന്ന ചിന്ത എപ്പോഴും വേട്ടയാടപ്പെടുന്നു , അതുകൊണ്ട് ചിലപ്പോഴെങ്കിലും മഴ വരും എന്ന് തോന്നുന്ന അന്തരീക്ഷത്തില്‍ വിത്തിടാന്‍ നിര്‍ഭന്ധിതരാക്കപ്പെടുന്നു … അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ വിലപ്പനക്ക് വെച്ചിരിക്കുന്ന ജീവനുള്ളതും വികാരങ്ങള്‍ ഉള്ളതുമായ ഒരു പാവ മാത്രമാണോ സ്ത്രീ ? അമ്മാവന്‍ മരിച്ചിട്ട് വേണം കട്ടിളില്‍ക്കിടക്കാന്‍ എന്ന ചിന്ത പോലെ , പെണ്മക്കളെ ഒരു ഭാധ്യതയായും ,എങ്ങനെയെങ്കിലും ഒന്ന് കൈയയച്ചു കിട്ടിയാല്‍ മതിയെന്ന സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നോ ?
മുകളില്‍ കൊടുത്ത പടത്തിലെ നായകന്‍റെ ശരിക്കുള്ള പേര് അറിയില്ല്യ ….ഈ നിമിഷം വരെ 16 പേരെ കെട്ടിയിരിക്കുന്നു …പാലക്കാട് , മലപ്പുറം ,ഏറണാകുളം, അങ്ങനെ ജില്ലയേതോന്നില്ലാതെ പതിനാറു സ്ത്രീകളെ ഭാര്യയായി വെച്ചിരിക്കുന്നു ….ഒരു സ്ത്രീയെയും ആറു മാസത്തില്‍ക്കൂടുതല്‍ പൊറുപ്പിക്കാറില്ല്യ ……ഒരു കല്യാണത്തില്‍ നിന്നും കെട്ടിയാല്‍ കിട്ടുന്ന സ്ഥാപനജംഗമവസ്തുക്കള്‍ തീരുന്നവരെ നിക്കും അവിടെ നിന്ന് പിന്നെ അടുത്തതിലേക്ക് !!!! അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്വന്തമായി ഒരു പ്രൊഫെഷണല്‍ കുടുംബവും ,വണ്ടിയും ഒക്കെ ഈ വിരുതനുണ്ട് !!!!! അങ്ങനെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയ പുട്ടടിച്ചു ജീവിച്ചുപോരുകയായിരുന്നു …തല്‍ക്കാലം അഴിയെണ്ണിക്കഴിയുന്നു ….ഒരിക്കല്‍ തുറന്ന്‌വിട്ടാല്‍ , ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലവും , വിഗ് ,തലമുടി കളര്‍ ചെയ്യാനുള്ള സെറ്റപ്പ് മുതലായവ ഉള്ളിടത്തോളം കാലവും ഇതേ തൊഴില്‍ചെയ്തു മുന്നോട്ടു പോകും …
എനിക്കിനിയും മനസിലാകാത്ത ഒന്ന് , ഒരു കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതിനുമുന്‍പ് സ്വാഭിവകമായും അറിഞ്ഞിരിക്കേണ്ട , ചോധിച്ചിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ടല്ലോ ….വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ എത്രയും വളര്‍ന്ന ഈ കാലത്ത് ഇങ്ങനെയൊക്കെ തട്ടിപ്പ് സാധ്യമാകുന്നുണ്ടല്ലോ ?? അപ്പോള്‍ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് രക്ഷാകര്‍ത്താക്കളുടെ നേരെയാണ് …
സ്ത്രീ എന്ന് പറഞ്ഞാല്‍ ഒരു ഭാധ്യതയാണോ ? ആണ്‍കോലത്തില്‍ ഒരുത്തനെ കണ്ടാല്‍ തലച്ചുമട് ഒഴിവാക്കിയേക്കാം എന്ന് വിചാരിക്കുന്ന കുറെയേറെപ്പേര്‍ ഇവിടുണ്ട് എന്നല്ലെ ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത് ?? സ്ത്രീയെ തനിക്കൊപ്പം ജീവിക്കുന്ന , അത്രയും പ്രാധാന്യമുള്ള ഒരാളായി കാണാന്‍ അത്തരക്കാര്‍ പഠിക്കേണ്ടിയിരിക്കുന്നു … പ്രായപൂര്‍ത്തിയായാല്‍ എല്ലാ കെട്ടുകളും നീക്കപ്പെട്ടെന്നും സര്‍വ്വസ്വതന്ത്രയെന്നും എന്തും കാണിച്ചുകൂട്ടാം എന്ന ചിന്ത സ്ത്രീകളും തിരുത്തെണ്ടിയിരിക്കുന്നു … ഒരു പെണ്‍കുട്ടി ജനിക്കുന്നതോടൊപ്പം രക്ഷിത്താക്കളുടെ മനസ്സില്‍ ഒരു കനല്‍ കൂടെ എരിയാന്‍ തുടങ്ങുന്നു …അവളുടെ ഒരോ നിഷേധവാക്കും ആ കനലിനെ ആളിക്കത്തിക്കുന്നു ..
നിങ്ങള്‍ക്കു നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ രക്ഷിതാക്കള്‍ … നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ , നിങ്ങള്‍ കണ്ടെത്തുന്നവരെ കെട്ടിച്ചു തരുന്നതില്‍ ഈ കാലത്തെ ഭൂരിപക്ഷം രക്ഷിതാക്കളും പ്രതേകിച്ച് എതിര്‍പ്പൊന്നും കാണിക്കാറില്ല്യ…പഴയ ശൈലി ഇഷ്ട്ടപ്പെടുന്നവര്‍ രക്ഷിതാക്കളെ കുത്തിനോവിക്കാതെ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാവണം 🙁
അല്ലെങ്കില്‍ ഇത്തരം സംഭവം ഒരു തുടര്‍ക്കഥയായേക്കാം 🙁
ശരിയപ്പോ 🙂
സജിത്ത്
© 2011, sajithph. All rights reserved.