അതിപ്പോ ഭയങ്കര ആശ്വാസമായി !!!!!!!!!
കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം കമ്പ്യൂട്ടര്‍ എത്തിയ ഗ്രാമത്തിലെ പ്രിന്‍റ്ഔട്ട് എടുത്തുകൊടുക്കുന്ന സ്ഥാപനത്തിലെ പതിവ് ചോദ്യത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു !!!!!! പ്രായം നാല്‍പതിനോടടുത്തെങ്കിലും അകാരണമായി കെട്ടാതെ കഴിയുന്ന… എപ്പോഴും വെറ്റില ചവയ്ക്കുന്ന ചേച്ചിയുടെ വായില്‍ നിന്നും ഉള്ള പതിവ് ചോദ്യങ്ങള്‍ ആയിരുന്നുവത്
എപ്പോ വന്നു ?
ഹ്മം എപ്പോഴാ പോണേ ?
നീയങ്ങു വളര്‍ന്നല്ലോ 😉
മടിച്ചു മടിച്ചു ഞാന്‍ പെന്‍ഡ്രൈവ് വീട്ടിയാല്‍ ചോദിക്കും
” ക്ലീനാണോ , എന്‍റെ സിസ്റ്റം അടിച്ചുപൂവ്വോ ..”
ഇല്ല്യ , അത് ക്ലീനാ …………
അതല്ലെങ്കില്‍ പ്രിന്ട്ടൌട്ട് എടുക്കാനായി ഒരുപാട് ദൂരം പോണം ….. ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ട് അത് കേള്‍ക്കാനായി അങ്ങോട്ട് പോകണോ എന്നൊക്കെ …ഇപ്പോ അത് ശീലമായിരിക്കുന്നു ..ഏതായാലും ഇനിയത് വേണ്ട ….ടിക്കെറ്റ് പ്രിന്ട്ടൌട്ട് ഇനിമുതല്‍ വേണ്ട 🙂
കിലോകണക്കിനു പേപ്പറുകള്‍ രക്ഷപ്പെട്ടു …പ്രിന്ട്ടൌട്ട് എടുക്കാന്‍ കാശ് മുടക്കണ്ട …എല്ലാം കൊണ്ടും ലാഭം 🙂
© 2011, sajithph. All rights reserved.