ഇത്രയും വേണമായിരുന്നോ :)

 

 


 

 

 

ഇത്രയും  വേണമായിരുന്നോ 🙂

ഈ ഫോട്ടോ കാണുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് പടച്ചട്ടയണിഞ്ഞു കുതിരപ്പുറത്തു കേറാന്‍ നില്‍ക്കുന്ന യോദ്ധവിനെയാണ്  😛   ജീവിതമാകുന്ന യുദ്ധത്തിനു , കുതിരയകുന്ന ആണിന്‍റെ പുറത്ത് കേറി  എന്തിനെയോ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന യുവതി എന്ന്  ഞാന്‍ പറയില്ല്യ 😉  കാരണം ആദ്യം തന്നേയ് പറയട്ടെ , ഞാനൊരു ഫെമിനിസ്ടോ അല്ലെങ്കില്‍ മെയില്‍ ഷോവേനിസ്ടോ അല്ല  …

എത്രയും ആഭരണം എന്തിനണിഞ്ഞു നില്‍ക്കുന്നു എന്നോ , അല്ലെങ്കില്‍ അത്രയും ആര്‍ഭാടത്തിന്റെ ആവശ്യം അല്ലെങ്കില്‍ ഷോ ഓഫ്‌ ആവശ്യമാണോ എന്നൊക്കെ ചോദിക്കാന്‍ പുറപ്പെട്ടാല്‍ അത് സ്ത്രീ സമൂഹത്തിന്റെ അല്ല്ലെങ്കില്‍ വ്യക്തി സ്വാതന്ത്രത്തിന്റെ മേളിലുള്ള കടന്നു കയറ്റമാകും !!! അല്ലെങ്കില്‍ തന്നേയ് ഏതൊക്കെ ചോദ്യം ചെയ്യാന്‍ “ഇയാളരുവാ”  എന്നൊക്കെ ചോദിച്ചാല്‍ , അതിനുള്ള ഉത്തരത്തില്‍ ആരും സംതൃപ്തരാവില്ല്യ 😀   സാമൂഹ്യ പ്രതിഭദ്ധത  എന്നത് മനസിലെങ്കിലും  ഇന്നും ജീവിച്ചിരിക്കുന്ന  ആരും അങ്ങനെ ഒരു ചോദ്യം ചോദിക്കില്ല്യ ….

കാശുള്ളവന്‍ അങ്ങനെ പലതും ചെയ്യും , അതില്ലാത്ത നിന്നെപ്പോലുള്ളവന്‍ ചൊറിയാന്‍ വരണ്ടാ എന്ന്  മനസ്സില്‍ ഓര്‍ത്തെങ്കില്‍ , ഒരു നിമിഷം …ഇതിലൊന്നും എനിക്കൊരു കാര്യവുമില്ല്യ ..പക്ഷെ  ഇത്രയും ധനം കുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി കൊടുക്കുന്നെങ്കില്‍ ഈ ഷോ ഓഫിന്റെ ആവശ്യമുണ്ടോ 😀  ലക്ഷോപലക്ഷം പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്ക്കള്‍ ഒരു നിമിഷമെങ്കിലും ഞെട്ടിപ്പോകുന്ന ഈ കാഴ്ച്ചയുടെ ഉദ്ദേശം നല്ലത് തന്നേയ് ആയിരുന്നോ …   ഇവിടെ വേണ്ടത് സ്വയം വിശകലനത്തിനു വിധേയരാകുക  എന്നതാണ്  ആരൊക്കെ എന്തൊക്കെ കാണിച്ചാലും നമുക്കിത് വേണോ , നമ്മള്‍ ഇങ്ങനെ ആവണോ എന്നത് .
എന്നാലും എന്തൊക്കെ പറഞ്ഞാലും ഇതു കുറച്ചു കൂടുതല്‍ തന്നേയ് അല്ലെ എന്ന് ഒരു നിമിഷമെങ്കിലും നിങ്ങളുടെ മനസ്സില്‍ തോന്നിയെങ്കില്‍ , ഈ പോസ്റ്റ്‌ ഒരു  വിജയമാണ് …അത്രയേ അതുകൊണ്ട് ഉദ്ദേശിക്കുന്ന്നുള്ളൂ 🙂


 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.