തെരുവുപട്ടിയായ് ജനിക്കപ്പെട്ടു പട്ടി പിടുത്തകാരനുമുന്നില്‍ ജീവിതം ഒടുക്കേണ്ട ചുറ്റുപാടില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ കരളലിയിക്കുന്ന ഒരു കാഴ്ച ……
ഇരുപതോളം വരുന്ന അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികകളെ ചങ്ങലയില്‍ ബന്ധാനസ്ഥമാക്കി സമയാസമയങ്ങളില്‍ അവയ്ക്ക് ഭക്ഷണം നല്‍കിവരുന്ന അജ്ഞാതനായ ഒരാള്‍ … നഗരത്തിലെ തിരക്കുള്ള ഒരു ഓവര്‍ബ്രിഡ്ജിനടിയില്‍ ഇരുപത്തന്ജോളം ജീവനുകള്‍ ഹാപ്പി 🙂 അതവരുടെ ലോകം …………
ആര്‍ക്കും ശല്യമാകുന്ന , തെരുവ്പട്ടികളെ കണ്ടാല്‍ നമുക്കൊരുചോദ്യമേ മനസ്സില്‍ വരാറുള്ളൂ , ” നാശം ..പനജ്ജായതുകാരില്ല്യെയിവിടെ ? ” ….അവര്‍ക്കും നായ പിടുത്തക്കാര്‍ക്കും വേണ്ടത് , അതിന്‍റെ വാല്‍ മാത്രം …കൊന്നുതള്ളി വാല്‍ വെട്ടി സമര്‍പ്പിച്ചാല്‍ ഉറുപ്പിക അറുപതോ എഴുപതോ കിട്ടും ..അതാണ് ജീവന്‍റെ വില .. അത്തരം കാഴ്ചകള്‍ എങ്ങും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ,പട്ടികളെ പിടിച്ചു കെട്ടി ഭക്ഷണം കൊടുക്കാനും ആരൊക്കെയോ 🙂 സ്നേഹം മരിക്കാത്ത മനുഷ്യര്‍ ഒരുപാടുണ്ടെന്നു ഇത്തരം കാഴ്ചകള്‍ വീണ്ടും ബോധ്യമാക്കിത്തരുന്നു ………..
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.