ഇരുട്ടിന്‍റെ മറവില്‍ പതിഞ്ഞിരിക്കുകയായിരുന്നു അവള്‍ ….ഇരയില്‍ നിന്നും രക്ഷനേടാനായി സര്‍വ്വസ്വവും അടക്കി ഒരു മാനിനെപ്പോലെ… , പേടിച്ചു കലങ്ങിയ ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു ഏതൊരു മനുഷ്യന്‍റെയും കരളലിയിക്കാന്‍..
വിട്ടില്ല്യ …അബലയായ അവളുടെ വായമര്‍ത്തി ..തിളങ്ങുന്ന കണ്ണുകളോടെ അടിമുടിയോന്നു നോക്കി … …നിമിഷങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ അവിടെ ജനിക്കപ്പെട്ടു —- ??? പീഡനം ? ബലാല്‍സംഗം ? അതോ വികാരപ്രക്ഷുബ്ധയുടെ വേലിയേറ്റങ്ങളില്‍ പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു തരം കീഴടങ്ങലോ ….
ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മൊഴിക്ക് മറ്റു സ്ഥിരീകരണങ്ങളുടെ ആവശ്യമില്ല്യ.. പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴി മാത്രം മതി.. സംശയത്തോടെ കാണരുത്.. ..പീഡനത്തിനിരയായ സ്ത്രീ കാമാസക്തിയുടെ ഇരയാണ് …….. സുപ്രീം കോടതി
മുകളിലെ സന്ദര്‍ഭം , ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് നടന്നിരിക്കാം ..പക്ഷെ ഇന്നത്തെക്കാലത്ത് ??
പലപ്പോഴും സത്യം വളച്ചൊടിക്കപ്പെടുന്നു …ഞാന്‍ ഒരു സ്ത്രീവിധ്വെഷിയോ,ഫെമിനിസ്റ്റോയല്ല , സത്യം പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരു വജ്രായുധം കൂടി കിട്ടിയിരിക്കുന്നു …വിദ്യാഭ്യാസം തീരെയില്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ വക്രബുദ്ധി കടന്നു ചെന്നെത്താത്ത സ്ഥലങ്ങളില്‍ ഇത്തരമൊരു വിധി തികച്ചും സ്വാഗതാര്‍ഹമാണ്…പക്ഷെ ഇതിപ്പോ ???
ഒരു നിമിഷം ഓര്‍ക്കുക …. ശ്വാസക്രമീകരണങ്ങളില്‍ കുറച്ചൊരു വ്യത്യസ്തതയോടെ അല്ലെങ്കില്‍ , ഒന്ന് കരഞ്ഞു തുടങ്ങിയ കണ്ണുകളോടെ ഏതെങ്കിലും ഒരു പെണ്ണ് കേറി , ” അവന്‍ അവന്‍ ….പിന്നെ ഒരു കരച്ചിലും ” …മതി അത്ര മതി …തുടര്‍ന്നങ്ങോട്ട് അവന്‍റെ ജീവിതം മാധ്യമങ്ങളും , പിന്നെടങ്ങോടു നാട്ടുകാരും തീരുമാനിക്കും … തറ പറ എന്ന് കേള്‍ക്കുന്നതിനുമുന്‍പേ പീഡനം എന്ന് കൊച്ചുകുട്ടികള്‍ കേട്ട് വളരുന്ന കേരളം പോലൊരു സംസ്ഥാനത്ത് , ഇത്തരമൊരു വിധി സ്രിഷിട്ടിച്ചെക്കാവുന്ന ആഘാതങ്ങള്‍ വളരെ വലുതാണ് ….
ഒരു കാര്യം തെറ്റാണെങ്കില്‍ , അതില്‍ ഉള്‍പ്പെടുന്ന എല്ലാവരും തെറ്റുകാരല്ലേ…ഇനിയിപ്പോ എന്തെങ്കിലും നടന്നുവെന്നു കരുതുക , എല്ലാവരും പറയുന്നപോലെ ആദ്യ നിമിഷങ്ങളില്‍ അവന്‍റെ കരത്തില്‍ നിന്നും രക്ഷപ്പെടാന്‍ തയാറാകാത്ത സ്ത്രീ തുടര്‍ന്ന് ചെയ്യുന്നതെന്താണ് …ഒരു തരാം കീഴടങ്ങല്‍ അല്ലെ ? സുഖലോലുപതയില്‍ രമിക്കുന്ന അത്തരം നിമിഷങ്ങള്‍ എന്തെ കുറ്റമായി കണക്കാക്കപ്പെടുന്നില്ല്യ …മിക്കപ്പോഴും ഒന്നുറക്കെ നിലവിളിച്ചാല്‍ ഒഴിവാക്കപ്പെടാവുന്ന രംഗങ്ങള്‍ , ആസ്വദിച്ചുകൊണ്ട് രമിക്കുകയും പിന്നീട് എല്ലാം നഷ്ട്ടപ്പെട്ടുവെന്നു പറയുന്നതും തമ്മിലെന്ത് യുക്തി …
കരഞ്ഞുകലങ്ങിയ മറച്ച ഒരു പെണ്ണിന്‍റെ മുഖവും , അവളുടെ “അവന്‍ അവന്‍ എന്നെ ” . അത്രയുമുള്ള വാക്കുകള്‍ കൂടിയാകുമ്പോള്‍ ഒരുത്തന്‍റെ ജീവിതം തകരും …അവള്‍ പറയുന്നത് മുഴുമിപ്പിക്കാന്‍ ഉത്സാഹം കാട്ടുന്ന മാധ്യമങ്ങളും , ചില ഞരമ്പ്‌സ്നേഹികളും കൂടെയാകുമ്പോള്‍ ഇവിടെ എന്താണ് നടക്കാന്‍ പാടില്ല്യാത്തെ ??? വനിതാസംരക്ഷണ സങ്കടനകളും , സ്ത്രീസംരക്ഷകരെക്കൊണ്ടും നിന്ന് തിരിയാന്‍ ഇടമില്ല്യാത്ത കൊച്ചു കേരളത്തില്‍ പുരുഷന് നീതി കിട്ടാന്‍ , അവന്‍ പറയുന്നത് കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടോ ..ഈ ചോദ്യം അല്‍പ്പം തമാശയായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ , കുറച്ചു വര്‍ഷം മുന്‍പ് നടന്ന ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ
“കാമുകനോടോന്നിക്കാന്‍ ബലാല്‍സംഗ ആരോപണവും ആക്രമണ സ്വഭാവവും ഉന്നയിച്ചു സ്വന്തം ഭര്‍ത്താവിനെ കൊന്ന നാടാണിത് ” വില കുറഞ്ഞ ഫെയിസ്ബുക്ക് കമന്റുകള്‍ക്കു വേണ്ടി കല്യാണം കഴിഞ്ഞുപോയി എന്ന് അപ്ഡേറ്റ് ചെയ്യുന്ന കുട്ടികളുടെ നാടാണിത് …. ” ഭര്‍ത്താവ് ബലാല്‍സംഗം ചെയ്യുകയോ എന്നോര്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ..ഉണ്ട് …സ്ത്രീയുടെ സമ്മതമില്ലാത്ത അവളുടെ ദേഹത്തിനു നേരെയുള്ള ഏതൊരു പ്രവര്‍ത്തിയും അങ്ങനെ കണക്കാപ്പെടാന്‍ വകുപ്പുകള്‍ ഉണ്ടിവിടെ , എല്ലാം കഴിഞ്ഞു ചിലപ്പോള്‍ ആരോപണ വിധേയനായയാള്‍ തെറ്റുകാരനല്ല എന്നെങ്ങാനും കണ്ടെത്തിപ്പോയാല്‍ അത് കേള്‍ക്കാനോ വിശ്വസിക്കാനോ സമൂഹം തയ്യാരാകുന്നുല്ല്യ .. നിരവധി ആരോപണങ്ങളെത്തുടര്‍ന്ന് സ്ട്രോസ് ഘാന്‍ ( IMF ) വെട്ടയാടപ്പെട്ടതും, പിന്നീട് സമൂഹം സ്വീകരിച്ചതും നമുക്ക് മുന്നില്‍ ഉണ്ട് …പക്ഷെ ഇവിടെ അതൊന്നും നടപില്ല്യ …
“എനിക്ക് നഷ്ട്ടപെടാനുള്ളത് ലിപ്സ്റ്റിക്കിന്‍റെ മാഞ്ഞു തുടങ്ങിയ പാട് , നിനക്കോ ? നിന്‍റെ ജീവിതവും ” എന്ന് ഏതെങ്കിലും ഒരു മേലുദ്യോഗസ്ഥ ഒരുത്തന്‍റെ കുത്തിനു പിടിച്ചു പറഞ്ഞുപോയാല്‍ , എന്ത് ചെയ്യണം എന്നൊരുനിമിഷം ആലോചിക്കാത്ത,പതറാത്ത യുവത്വം വേണമെങ്കില്‍ . മുകളിലെ നിയമം ഒരു കനലായേക്കാം 🙁
സ്ത്രീ പുരുഷനോടൊപ്പം , അവര്‍ക്ക് മീതെ എന്ന് പറഞ്ഞു വാദിക്കുമ്പോള്‍ സ്ത്രീ അബലയെന്നോ ?? സ്ത്രീകള്‍ പോലും ഒരു സമ്മതിച്ചുതരാന്‍ മടിക്കുന്ന ഒന്നാണത് … കാലാനുസൃതമായി നിയമങ്ങളും പൊളിച്ചെഴുത്തപ്പെടെണ്ടതല്ലേ ..
അല്ലെങ്കില്‍ അടിമുടി മാറ്റം വരണം ” ലൈംഗിക ആരോപണവും , പീഡനവും , ബലാല്‍സംഗവും എന്തെന്ന് ശരിയായി അപഗ്രധിക്കുന്ന, കേള്‍ക്കാന്‍ ക്ഷമയുള്ള ……….. പെണ്ണിന്‍റെ കരച്ചിലും കരഞ്ഞുതുടങ്ങിയ കണ്ണുകളും കാണുമ്പോള്‍ കാമെറയും തൂക്കിയിറങ്ങാന്‍ ഒരുങ്ങാത്ത മാധ്യമ സുഹൃത്തുക്കളും, ബാക്കിയുള്ളത് ഊഹിച്ചെടുക്കാത്ത സമൂഹവും….സ്ത്രീ പറയുന്നത് ശരിയും പുരുഷന്‍ പറയുന്നത് തെറ്റും എന്ന് മുന്‍വിധികള്‍ വച്ചുപുലര്‍ത്താത്ത സമൂഹവും വേണം “
അല്ലെങ്കില്‍ വരാനിരിക്കുന്ന നാളെകള്‍ , പ്രതികരിക്കാന്‍ ശബ്ധമില്ല്യാത്ത, അടിച്ചമര്‍ത്തപ്പെടുന്ന , എങ്ങുമെങ്ങും പേടിയോടെ നീങ്ങേണ്ടി വരുന്ന യുവാക്കളെ സൃഷ്ടിച്ചാലും കുറ്റപ്പെടുത്താനാവില്ല്യ , അവരുടെ തലയ്ക്കു മീതെ സര്‍വ്വ അധികാരങ്ങളും കല്‍പ്പിക്കപ്പെട്ടുകൊടുത്ത നാട്യശൃംഗാരികള്‍ അട്ടഹസിക്കുന്നുണ്ടാവാം
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.