അപ്രതീക്ഷിതവും , പുച്ചിക്കപ്പെട്ടതുമായ ഒന്‍പതു മാസങ്ങള്‍ക്കോടുവില്‍ പ്രതീക്ഷിച്ചപോലെ അത് സംഭവിച്ചിരിക്കുന്നു ….കോതമംഗലം ബലാല്‍സംഗ കലാപ്രകടനത്തിന്‍റെ ഓര്‍മ്മകള്‍ കാലത്തിനു മീതെ കൊത്തിവെക്കാനും , വരും കാല സമൂഹത്തിന് പുച്ചത്തോടെ നോക്കാനുമായി പതിനഞ്ചു വയസുകാരിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു ..അമ്മയും കുഞ്ഞും ഏറണാകുളത്ത് സുരക്ഷിതര്‍ …പക്ഷെ ഓര്‍മ്മവെച്ച് കഴിഞ്ഞാല്‍ ആ കുട്ടി ,അല്ലെങ്കില്‍ നെറികെട്ട സമൂഹത്തിലെ ചിലര്‍ ഒരു ചോദ്യം ചോദിക്കും
മോള്‍ടെ അച്ഛനാരാ….??
ഓട്ടോയിലും കാറിലെയും ക്വാറിയിലെയും കാമാസക്തമായ നിമിഷങ്ങളില്‍ , ഇരുണ്ടമുറിയുടെ അതിലും നിറം മങ്ങിയ നിമിഷങ്ങളില്‍ നാല്‍പ്പതിലതികം പേര്‍ക്ക് സുഖം സമ്മാനിക്കുന്നതിനിടയില്‍ പതിനാലുകാരിയായ അവള്‍ ഗര്‍ഭിണിയാക്കപ്പെട്ടിരുന്നു ….
ആരെങ്കിലും അറിയാന്‍ ബാക്കിയുണ്ടെങ്കില്‍ സംഭവത്തെ ഇങ്ങനെ കൂട്ടിവായിക്കാം :-
അന്‍പതിനോടടുത്ത കൂലിപ്പണിക്കാരനായ പിതാവ് . അനാരോഗ്യത്തെത്തുടര്‍ന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ വന്നപ്പോള്‍ പതിനാലുകാരിയായ മോളോട് , തന്‍റെ അടുത്ത കൂട്ടുകാര്‍ക്ക് ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു ..അതായിരുന്നു തുടക്കം ..പിന്നെ അതൊരു പതിവായി …അയാള്‍ക്ക് സുഹൃത്തുക്കള്‍ കൂടിക്കൂടി വന്നു , കുമിഞ്ഞുകൂടുന്ന ആയിരത്തിന്‍റെ നോട്ടുകെട്ടുകളില്‍ കണ്ണു മഞ്ഞളിച്ചോ അനാരോഗ്യമോ എന്തോ , ആ സംഖ്യ അന്‍പതോളം അടുത്തു…കരിങ്കല്‍ ക്വാറിയെന്നോ, പാര്‍ക്ക് ചെയ്യപ്പെട്ട ഓട്ടോയെന്നോ , കൊട്ടിയടക്കപ്പെട്ട ശീതീകരിച്ച മുന്തിയയിനം കാര്‍ എന്നോ വ്യത്യാസമില്ലാതെ പഠിച്ചവനും പഠിക്കാത്തവനും , ഓട്ടോക്കാരനും ഡോക്ക്ടരുമടക്കം നാനാജാതിമതസ്ഥരായ എല്ലാവരും അവളെയറിഞ്ഞു …പതിനാലുവയസുകാരിയുടെ മേല്‍ ആയിരങ്ങള്‍ വാരിയെറിഞ്ഞു സ്വയം സമാധാനിച്ചു …സ്വന്തം കൂട്ടുകാരനും അവള്‍ ശരീരം കാഴ്ചവെച്ചു …
അവള്‍ക്കുള്ളില്‍ ഒരു കുരുന്നു ജീവന്‍ തുടിക്കുന്നെന്നു മനസിലാക്കിയ പിതാവ് , അതിനെ നശിപ്പികാനായി ആശുപത്രിയെ സമീപിച്ചു …വിസമ്മതിച്ച അവര്‍ ഈ വിവരം സ്കൂളിലും , പോലീസിലും അറിയിച്ചു ..അങ്ങനെ ആറു മാസത്തെ ഓട്ടപ്രദക്ഷിണത്തിന് ശേഷം സംഭവം പുറം ലോകമറിഞ്ഞു ….
ഇനി ….
ജനിക്കപ്പെട്ട കുഞ്ഞിന്‍റെ പിതാവിന്‍റെ സ്ഥാനത്ത് എന്തെഴുതും എന്ന ചോദ്യം ബാക്കി …എല്ലാവരുടെയും രക്തം പരിശോധനക്കയച്ചു കാത്തിരിക്കുകയാണ് കേരള പോലിസ് …… സാധാരണ , കുഞ്ഞിന്‍റെ അച്ചനാരെന്നു അമ്മക്ക് പറയാന്‍ കഴിയും …പക്ഷെ, ഇവിടെ …അന്‍പതിലതികം പേരില്‍നിന്നും ഒരു പതിനഞ്ചുവയസുകാരിക്ക് കണ്ടെത്താവുന്ന ഒന്നല്ല അതെന്നത് ഒരു ഞെട്ടലോടെയും വെറുപ്പോടെയും വേണം ഓര്‍ക്കാന്‍ …
ജനിക്കപ്പെട്ട കുഞ്ഞിന്‍റെ അച്ചനാരെന്നു ചോദിച്ചാല്‍ ദൈവംപോലും കൈമലര്‍ത്തിക്കട്ടുന്ന സ്ഥിതിയിലെക്കെത്തിച്ചതാരാണ് ….
അനാരോഗ്യത്തെത്തുടര്‍ന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ വന്ന കൂലിപ്പണിക്കാരനായ പിതാവോ ? അതോ തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞോ അറിയാതെയോ രണ്ടാനച്ചന്‍റെ നിര്‍ബ്ബന്ധത്തിന്മുന്നില്‍ അത് തുടരേണ്ടി വന്ന പതിനഞ്ചുകാരിയോ ? ഗര്‍ഭച്ചിദ്രം നിഷേധിച്ച ആശുപത്രിക്കാരോ ? പിഞ്ചുകുഞ്ഞെന്നുപോലും നോക്കാതെ അവളുടെ ശരീരം പകുത്തിട്ട കാമാഭ്രാന്താരോ ? അതോ തൊഴിലില്ലായ്മ സൃഷ്ടിച്ച അധികാരികളോ ? ഇത്രയും കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഉടയതമ്പുരാനോ ? മുന്‍ഭാര്യ ഉണ്ടെന്നറിഞ്ഞും അയാളെ കെട്ടിയ സ്ത്രീയോ ? ഇത്തരം സന്ദര്‍ഭം മുന്‍പുണ്ടായിട്ടും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാത്ത അധികാരകേന്ദ്രങ്ങളോ ? അതോ കറുപ്പ് വസ്ത്രമണിഞ്ഞു വെളുപ്പിനും സത്യത്തിനും വേണ്ടി വാദിക്കുന്ന വക്കീലന്മാരോ ? പ്രായമാകുന്നതിനു മുന്‍പേ വയസ്സറിയിക്കപ്പെട്ടു പോകുന്ന വിധിയോ ? വിവാഹപൂര്‍വ്വ ലൈംഗികത സഭ്യമാണെന്ന് വാദിക്കുന്നവരോ ?
എല്ലാവര്‍ക്കും ന്യായീകരണം കാണും …അല്ലെങ്കില്‍ തന്നെ ശരിയും തെറ്റുമൊക്കെ ആപേക്ഷികമാണല്ലോ …
എന്തായാലും ഒന്നുറപ്പ് … ഉപഭോഗസംസ്ക്കാരവും ഉദാരണവല്‍ക്കരണവും നമ്മെ കാര്‍ന്നുതിന്നുന്ന ഇടവേളയില്‍ , പുരാതന സംസ്ക്കാരമാണോ , പാശ്ചാത്യസംസ്ക്കാരമാണോ എടുക്കേണ്ടത് ..ഏതാണ് ശരി എന്നറിയാതെ എങ്ങോട്ടോ ഒഴുകുകയാണ് … നെഞ്ചിനു താഴെ ഇറക്കിവെട്ടിയ തുണിക്കഷണവും മുട്ടോളമെത്താത്ത കുട്ടിയിടുപ്പും ധരിച്ചുകൊണ്ട് അവര്‍ അട്ടഹസിക്കുന്നു …ചിലര്‍ ചോദിക്കുന്നു ,
“ഒരു കൈകണ്ടാല്‍ മലയാളികള്‍ക്ക് ഹരം പിടിക്കുന്ന കാലമാണിതെന്ന് എനിക്കറിയില്ലായിരുന്നു. ..ദൈവം നമ്മെ സൃഷ്‌ടിച്ച കൂട്ടത്തില്‍ സെക്‌സും തന്നു. സെക്‌സിനുവേണ്ടി വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്‌ടിക്കുകയാണിവിടെ. അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ് കേരളം..അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടും. ഇവിടെയാണെങ്കില്‍ ?? ” — ( രഞ്ജിനി ഹരിദാസ് )
കുറച്ചുപേര്‍ ഇതു കേട്ട് പറയുന്നു , ഭേഷ് , പെങ്കുട്ടികളായാല്‍ ഇങ്ങനെ വേണം …മറ്റു ചിലര്‍ പുരികം ചുളിക്കുന്നു …
നമ്മള്‍ ആകെ വിഷമത്തിലാണ് , കയ്ച്ച്ചിട്ടോട്ട് ഇറക്കാനും വയ്യ , മധുരിചിട്ടോട്ടു തുപ്പാനും വയ്യ എന്ന സ്ഥിതിയാണ് …. പഴയതാണോ നല്ലത് അതോ പുതിയ ചിന്തകളോ , അത് രണ്ടും കൂടെ സ്രിഷ്ടിക്കുന്ന ആശയക്കുഴപ്പം ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുന്നു …..
ലൈംഗികത തെറ്റാണെന്ന് ആരും പറയുന്നില്ല്യ. ഒരു ഒളിവും മറയും വേണമെന്ന് പഴയവരും , എന്താണിത്ര ഒളിക്കാനെന്നു പുതുതലമുറയും …
ഞാന്‍ കുറെ ആലോചിച്ചു ….എനിക്ക് തോന്നുന്നത് …
വിവാഹപൂര്‍വ്വ ലൈംഗികത തെറ്റാണെന്ന് ഞാനും പറയുന്നില്ല്യ, ചെയ്യേണ്ടവര്‍ ചെയ്തോട്ടെ പക്ഷെ ഒരു പഴയ മനസിന് ഉടമയായതുകൊണ്ടോയെന്തോ വ്യക്തിപരമായി അതിനോട് യോജിക്കുന്നില്ല്യ, പക്ഷെ ആരെങ്കിലും അനുവര്‍ത്തിക്കുന്നെങ്കില്‍ , അത് തെറ്റാണെന്ന് പറയാനും ആളല്ല , അതെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണല്ലോ ….
സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടണം എന്ന പ്രഖ്യാപനത്തോട് ഒരു തരത്തിലും അനുകൂലിക്കാന്‍ തോന്നുന്നില്ല്യ …പക്ഷെ വികാരങ്ങള്‍ മുട്ടി നില്‍ക്കുന്നവരുടെ കഴപ്പു തീര്‍ക്കാന്‍ ,വിദേശത്തു കണ്ടുവരുന്നപോലെ ലൈസന്‍സ്ട് സ്ഥാപനം വരണം എന്ന് ആരെങ്കിലും ഉന്നയിച്ചാല്‍ ….പത്തുവയസ്സുകാരിയെന്നോ , എഴുപതുവയസ്സുകാരിയെന്നോ നോക്കാതെ ആര്‍ക്കുമേലും ചാടിവീണ് വികാരങ്ങള്‍ തീര്‍ത്ത് തീരാദുഃഖം സമ്മാനിക്കുന്നതിനെക്കാള്‍ എത്രയോ ഭേധമാണത് എന്ന് ചിന്തിച്ചുപോകുന്നു …
എല്ലാം തുറന്നു പറയുന്ന , സ്നേഹത്തില്‍ അധിഷ്ഠിതമായ കൂട്ട്കുടുംബം നില നിന്ന കാലത്ത് ഇത്തരം കൃത്യങ്ങള്‍ കുറവായിരുന്നു …നമ്മള്‍ എല്ലാരും ഓട്ടത്തിലാണല്ലോ …എന്തിനുവേണ്ടിയെന്നറിയാതെ എവിടേക്കോ ഓടുകയാണ് ..എല്ലാം തുറന്നു പറയുന്ന …കേള്‍ക്കാന്‍ ക്ഷമയുള്ള …മാനുഷികമൂല്യങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്ന ഒരു സമൂഹത്തിന് ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെയങ്കിലും അകറ്റാന്‍ കഴിയും എന്ന ഓര്‍മ്മപ്പെടുത്തലോടെ ….
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Ranjini Haridas if she said so is talking absolute nonsense. The parents in America are not as cheap or stupid as to send condoms with their daughters to school. Pity on her wildest imaginations.
ഊമ്പിനെടാ മലയാളികളെ……… ഇനി സംസ്കാര സംപന്നരാനെന്നും പറഞ്ഞു എവിടെയെങ്കിലും കണ്ടാല്‍ കൊത്തിയരിഞ്ഞു പട്ടിക്കിട്ടു കൊടുക്കും നിന്നെയൊക്കെ……. ഞാനും നീയുമുല്പെടുന്ന ഈ സമൂഹം തുലഞ്ഞു പോട്ടെ……
സുഹൃത്തേ 😉 സഭ്യതയുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ .. അതല്ലേ നല്ലത് …..