സാമ്പാറില്‍ മുങ്ങിത്തപ്പി
വെണ്ടക്കക്കഷണം കിട്ടി
നിന്നെ മാത്രം കണ്ടില്ല്യാലോ
ഉണ്ടതക്കാളീ ഉണ്ടതക്കാളീ ….
തട്ടുദോശയിലോഴിക്കാനായി സാമ്പാര്‍ ഇളക്കുന്നതിനിടയില്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു ,എന്തോ സംഭവിച്ചിരിക്കുന്നു …സാധാരണ കാണാറുള്ള ഒരു തരത്തിലുള്ള പച്ചക്കറികളും കാണുന്നുണ്ടായിരുന്നില്ല്യ … മനസ്സില്‍ ആ പഴയ പാട്ട് ഓര്‍മ്മ വന്നു
സാമ്പാറില്‍ മുങ്ങിത്തപ്പി
വെണ്ടക്കക്കഷണം കിട്ടി
നിന്നെ മാത്രം കണ്ടില്ല്യാലോ
ഉണ്ടതക്കാളീ ഉണ്ടതക്കാളീ ….
തക്കളിയെന്നല്ല , ഒരു സാമ്പാറിന് വേണ്ട ഒന്നും തന്നെയില്ല്യ ..നിരാശയോടെ മുഖമുയര്‍ത്തിയപ്പോള്‍ എല്ലാം മനസിലാക്കിയെന്നപോലെ ഉത്തരം വന്നു വീണു
ഒരു കിലോ തക്കാളിക്ക് 40 🙁 🙁
ആര്‍ക്കും ഒന്നിനും വേണ്ടാതെ അഞ്ചുപൈസ വാങ്ങാതെ കൊടുത്തുവന്നിരുന്ന കറിവേപ്പിലക്ക് 30 …. മല്ലിയില 36 ..ചേന 20 …
അങ്ങനെ പോകുന്നു ….കൂടുതല്‍ പറഞ്ഞു വെറുതേ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നതെന്തിനാ …. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് …നാല് മാസം മുന്‍പ് കോയമ്പത്തൂരില്‍ രണ്ടു കിലോ തകാളിക്ക് അഞ്ചു രൂപ വിലയില്ലാതെ കെട്ടിക്കിടന്ന കാഴ്ച …
അഞ്ചുരൂപയുണ്ടായിരുന്ന ഒരു സാധനത്തിനു നാലുമാസങ്ങള്‍ക്കുള്ളില്‍ കൊടുക്കേണ്ടിവരുന്നത് 80 🙁
എവിടെക്കാണീ പോക്ക് …. തക്കാളിയില്ലെങ്കിലും നമുക്ക് കറി വെക്കാം … പക്ഷെ എന്നിരുന്നാലും ??? ബഹുരാഷ്ട്ര കുത്തകകള്‍ കരിഞ്ചന്തയില്‍ പൂഴ്ത്തിവെപ്പ് തുടരുന്നതോ , മടി പിടിച്ചു വരുന്ന മലയാളിയോ … കൃഷിക്കാരെ പുല്ലുവില കണക്കാക്കാത്ത എല്ലാരുമോ അങ്ങനെയാരോക്കെയോ ഉത്തരവാദികളാണ് …
മേലനങ്ങി പണിയെടുക്കുന്നവര്‍ ഇവിടെ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല്യ … ഇതിന്‍റെ ഉത്തരവാദി നമ്മളെല്ലാം ആണ് … എല്ലാ തൊഴിലുകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിവരാനോ , തുടര്‍ന്ന് പോരുന്നതില്‍ എവിടെയോ ഒരു പാകപ്പിഴയോ ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ….
71 ഇല്‍ എത്തി നില്‍ക്കുന്ന പെട്രോള്‍ വിലയില്‍ ഒരു രൂപ കുറക്കാന്‍ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ഭന്ധിതരായെക്കും …പക്ഷെ ഒന്നുണ്ട് , അതെത്ര നാള്‍ ???? ഒരു തുണ്ട് ഭൂമിക്ക് ലക്ഷത്തില്‍ മേലും ഒരു കിലോ തക്കാളിക്ക് അമ്പതു രൂപയും ഒരു കുപ്പി പെട്രോളിന് എഴുപതിലും അതികം വില എത്തിനില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് ചെയ്യും ??
കേരള ഹൈക്കോടതി ഒരു പരാമര്‍ശം നടത്തിയിരിക്കുന്നു : പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം …നൂലുകൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണ് വില വര്‍ദ്ധന
എങ്ങനെ പ്രതികരിക്കണം എന്ന് കൂടെ പറഞ്ഞിരുന്നെങ്കില്‍ ??? ഒന്നോ രണ്ടോ ജീപ്പ് കത്തിച്ചിട്ടോ ?? അതോ പെട്രോള്‍ ഉപയോഗിക്കാതെ ഇരുന്നിട്ടോ ??? അധികാരമുള്ളവര്‍ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ സാധാരണക്കാര്‍ എന്ത് ചെയ്യും ?? ആളെപ്പറ്റിക്കുന്ന കണക്കുകള്‍ തരുന്നതിന് പകരം കുറച്ചുകൂടെ സുതാര്യമായ നടപടി എണ്ണക്കമ്പനികള്‍ തന്നിരുന്നെങ്കില്‍ ആശ്വസിക്കാനെങ്കിലും ഉപകരിച്ചെനെ ..പക്ഷെ ഇല്ല്യാത്ത കണക്കുകള്‍ എവിടെ നിന്ന് ഉണ്ടാക്കിയെടുക്കാനാ അല്ലെ …
സാധാരണക്കാര്‍ക്ക് നിങ്ങളുടെ സാമ്പത്തികശാസ്ത്രവും , കണക്കുകളും ഒന്നുമറിയേണ്ട …ചില രാജ്യങ്ങള്‍ മുപ്പതു രൂപക്കും ഇരുപതു രൂപക്കും പെട്രോള്‍ കൊടുക്കുമ്പോള്‍ ഇവിടെ മാത്രം …. ഇതിനു ഉത്തരം പറയാന്‍ സര്‍ക്കാര്‍ തയാറായിലെങ്കില്‍ , നട്ടെല്ലുള്ള പ്രതിപക്ഷം ഉണ്ടായാല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ എക്കാലവും ഓര്‍ക്കാന്‍ തക്കവണ്ണം കോണ്‍ഗ്രസിനു കുറച്ചു ഓര്‍മ്മകള്‍ നല്‍കും …
അതിനിടയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എല്ലാ എം എല്‍ എ മാര്‍ക്കും ” ആപ്പിള്‍ ഐ പാഡ് ” നല്‍കിയത്രെ … വെല്ലുവിളിയോടെ ചോദിക്കട്ടെ അവിടെ ഇരിക്കുന്ന എത്ര പേര്‍ക്ക് ഐപാഡും, ഐപ്പോഡും,ടാബും,ഐഫോണും തമ്മിലുള്ള വ്യാത്യാസമെന്തെന്നറിയാം ??
എന്ത് പറയാനാ …ആപ്പിലൊരു ഐപാഡില്ലെങ്കില്‍ ഭരണയന്ത്രം തിരിയുന്നതെങ്ങനെയാ ..
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph
ബൈജുവചനം.: ഐ പാഡ്, കായംകുളം കൊച്ചുണ്ണി