ചില കാഴ്ചകള്‍ അങ്ങനെയാണ് …അലിഞ്ഞലിഞ്ഞിതില്ലാലാകുന്ന മഞ്ഞുകട്ടപോല്‍ വളരെ പതുക്കെ ഓര്‍മ്മകളിലേക്ക് ഉള്‍വലിയും … പതുക്കെപ്പതുക്കെ അത് ഓര്‍ക്കുന്നവരുടെ ഓര്‍മ്മകളോടൊപ്പം ചരിത്രത്താളുകളിലേക്ക് ഉള്‍വലിയും ….
നമ്മളും മാറുകയാണ് എന്ന് ഈയിടെ തോന്നിയത് ജയരാജ് വാര്യരുടെ നാല് വര്‍ഷം മുന്‍പുള്ള ഒരു സ്റ്റേജ് പരിപാടിയുടെ വീഡിയോ കണ്ടതിലൂടെയാണ്
പത്ത് വര്‍ഷം കഴിഞ്ഞാല്‍ കൈലിയുടുത്ത് നടക്കുന്നവര്‍ കുറവായിരിക്കും ,അന്ന് ബര്‍മുഡ അരങ്ങു വാഴും …തെല്ലൊരു അത്ഭുതത്തോടെ പറഞ്ഞ ആ വാക്കുകള്‍ ഇന്നോര്‍ക്കുമ്പോള്‍ ഒന്നുറപ്പാണ് …നമ്മളും മാറുകയാണ് ..അറിയാതെ … കാലം കഴിയുന്തോറും ഇന്നലത്തെ തെറ്റുകള്‍ ഇന്നിന്‍റെ ശരിയാകാം ….
നാളെ ഒരു സമയം വരും , ഒരു തലമുറ നമ്മെ പുച്ഛത്തോടെ ഓര്‍ക്കും നിറത്തിന്‍റെ പേരില്‍ , സംസ്കാരത്തിന്‍റെ പേരില്‍ , ജാതിയുടെ പേരില്‍ ആളുകളെ തരാം തിരിക്കുന്ന മാനസിക അടുപ്പത്തെക്കള്‍ കൂടുതല്‍ കടലാസുപൊരുത്തം നോക്കുന്ന ഒരു തലമുറയെ ഒരു നേരംപോക്കിനിടയില്‍ ഒരു ചിരിയോടെ ഓര്‍ക്കും …
നമുക്കിപ്പോള്‍ തോന്നുന്നപോലെ മുന്‍തലമുറ ചെയ്തിരുന്നതിനെ , തെറ്റുകള്‍ എന്ന് തോന്നുന്നതിനെ തിരുത്തും …
ഒരുപാട് കാഴ്ചകള്‍ നമുക്ക് ചുറ്റും അലിയുകയാണ് …നാളെ അവ ചരിതം മ മാത്രമാകാം …അത്തരം ചില കാഴ്ചകളിലൂടെ . . .
വിവാഹ ദിവസം രാത്രി തലയില്‍ മുല്ലപ്പൂവോക്കെ ചൂടി , ഒരു ഗ്ലാസ് പശുവിന്‍ പാലുമായി നാണത്തോടെ മണിയറയിലേക്ക് വരുന്ന ഒരു കാഴ്ച ചിലപ്പോള്‍ സിനിമകളില്‍ മാത്രം കാണാം …
മുല്ലപ്പൂവിന് 1850 രൂപയായിരിക്കുന്നു ( കിലോക്ക് രണ്ടായിരം രൂപ 🙁 ) , പശുവിന്‍ പാലിനായി പശുവില്ല …മില്‍മയുടെപാല്‍ പാല്‍പ്പൊടിയും , സാരിയുടുക്കാന്‍ കുറെപ്പെര്‍ക്കെങ്കിലും അറിയില്ല മറ്റു ചിലര്‍ പറയുന്നു അത് ഏറ്റവും സെക്സിയായ വസ്ത്രമാണത്രേ …നാണിക്കാനാണെങ്കില്‍ അഭിനയിക്കേണ്ടിവരും 😉
ജീവിതത്തില്‍ അഭിനയിച്ച് തുടങ്ങണോ എന്നാ ചോദ്യത്തിന് മുന്നില്‍ ആ ചിത്രം ചിത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്നു …
തലയില്‍ വെള്ളം കിനിയുന്ന കെട്ടുമായി തുളസിത്തറയ്ക്കു ചുറ്റും വെള്ളമൊഴിക്കാന്‍ പോകുന്ന ഒരു കാഴ്ച ശരാശരി മലയാളി വീട്ടമ്മയുടെ ജീവിതത്തില്‍ അസാധാരണമല്ലാത്ത ഒന്നായിരുന്നു …ഇന്നിപ്പോള്‍ ചില ഫോട്ടോ സെഷനുവേണ്ടി മാത്രം അത്തരം ചുവടുകള്‍ വെക്കുന്നതു അത്ഭുധത്തോടെ നമുക്ക് നോക്കിക്കാണാം
അന്തികള്ളു വെട്ടാനായി കരിമ്പനയുടെ മേല്‍ കയറി നിന്ന് ഓരോന്നിലേക്ക് കയറില്‍ക്കൂടെ ചാടിനീങ്ങുന്ന കാഴ്ച പാലക്കാടന്‍ സന്ധ്യകളെ കൂടുതല്‍ ഗൃഹാതുരത്വത്തിലേക്ക് നയിച്ചിരുന്നു ..
പോയിപ്പോയി കരിമ്പന അപ്രത്യക്ഷമായി…ഇന്ന് പന കാണണമെങ്കില്‍ ചിലപ്പോള്‍ തമിഴ്നാടിന്‍റെ അടുത്ത ഗ്രാമങ്ങളിലേക്ക് പോകണം …
പനങ്കള്ള് വെട്ടി ജീവിച്ചിരുന്നവര്‍ തൊണ്ണൂറും തൊണ്ണൂട്ടനജ്ജിലും എത്തി നില്‍ക്കുന്നു .. .
വീടിന്‍റെ മുറ്റത്തെ അലങ്കരിച്ചിരുന്ന തുളസിത്തറ പാടെ അപ്രത്യക്ഷമായി എന്ന് പറയാം …നമുക്ക് മുന്‍പ് ജീവിച്ചിരുന്നവര്‍ മരുന്നിനായും ഐശ്വര്യത്തിന്‍റെയും പേരില്‍ നിലനിര്‍ത്തിപോന്ന തുളസിത്തറ നമുക്ക് ഒരു അധികപ്പറ്റായി തോന്നിയിരുന്നുവെന്ന് വേണം കരുതാന്‍
ഇലയടയും ഇടനയിലയടയും അതികം താമസിയാതെ ചരിത്ത്രത്തില്‍ അന്തിയുറങ്ങും …….
എനിക്കുറപ്പുണ്ട് നിങ്ങളില്‍ പലരും” ഇടനയില ” എന്ന പേരുതന്നെ ചിലപ്പോള്‍ കേട്ടിരിക്കില്ല … ഒരുകാലത്ത് പിസക്കും ബര്‍ഗ്ഗറിനും മുന്‍പ് നമ്മുടെയൊക്കെ നാലുമണിപ്പലഹാരമായിരുന്നു ഇടനയില കൊണ്ടുണ്ടാക്കിയ അട … അതിന്‍റെയൊന്നും സ്വാദിന്‍റെ ഏഴയലത്ത് എത്താന്‍ ഒന്നിനും കഴിയില്ല എന്ന് ആ അട കഴിച്ചിരുന്നവര്‍ക്ക് അറിയാം …
ഇനിയും ഒരുപാടുണ്ട് …നമ്മളറിയാതെ അവ നമ്മെ വിട്ടു പിരിഞ്ഞുതുടങ്ങിയിരിക്കുന്നു …ആരും ചിലപ്പോള്‍ ഓര്‍ക്കാതെ അത്തരം കാഴ്ചകള്‍ ചരിത്രമാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സംസ്കാരം കൂടിയാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ തല്‍ക്കാലം വിട
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph