പൈസക്ക് തീരെ വിലയില്ലാതായിരിക്കുന്നു …വിനിമയ നിരക്കില്‍ താഴേക്കു കുതിക്കുമ്പോഴും വിദഗ്ധര്‍ പറയുന്നു നമ്മുടേത് സ്റ്റേബിള്‍ ഇക്കോണമിയാണെന്ന് …
വിദേശഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ചാകര വന്ന പ്രതീതിയാണ് ..കടം മേടിച്ചും സ്വരുക്കൂട്ടിയും കിട്ടാവുന്നത് മുഴുവന്‍ ഇന്ത്യയിലോട്ടു അയച്ചുകൊണ്ടിരിക്കുന്നു …ഒരു രൂപ അയക്കുമ്പോള്‍ത്തന്നെ മൂന്നും നാലും രൂപയില്‍ക്കൂടുതല്‍ ലാഭം ഉണ്ടാകുമ്പോള്‍ , കിട്ടാവുന്നത് നാട്ടിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ കുറ്റം പറയരുതല്ലോ …
ഇന്നോ നാളെയോ പെട്രോളിന് ഒരു രൂപയോളം കൂടുമെന്ന് കേള്‍ക്കുന്നു …പെട്രോളും ,ചരക്കുഗതാഗതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇപ്പോള്‍ ഏഴിലും എട്ടിലും എത്തി നില്‍ക്കുന്ന ചായയുടെ വില പത്താകാന്‍ അതികം താമസമുണ്ടാകില്ല ….
കഴിഞ്ഞ ആഴ്ച , റോഡ്‌സൈഡില്‍ നല്ല നാടന്‍ കപ്പചിപ്സ് ഉണ്ടാക്കുന്നത് കണ്ടു പത്ത് രൂപയ്ക്കു ചോദിച്ചപ്പോള്‍ അടിമുടിയൊന്നു നോക്കി ..
“ഈ ലോകത്തോന്നുമല്ലേ ജീവിക്കുന്നത് “
കപ്പ ചിപ്സ് കിലോയ്ക്ക് 160 രൂപയാണ്
വ്യക്തമായി ഓര്‍ക്കുന്നു …നാലു വര്‍ഷം മുന്‍പ് , കുന്നുപോലെ കപ്പ കൃഷിചെയ്തു കൂട്ടിയിട്ടു ആരെങ്കിലും വാങ്ങാന്‍ വരുമോയെന്ന കുറച്ചു നിമിഷങ്ങള്‍ ..അന്ന് കപ്പയ്ക്ക് കിലോ ഒന്നര രൂപയായിരുന്നു … കപ്പ തിന്നാന്‍ എലി വരുമ്പോള്‍ എലിവിഷം വാങ്ങിവെക്കാന്‍ പത്തുകിലോ കപ്പ വിറ്റ കാശ് പോര ..ഇന്നിപ്പോള്‍ കപ്പയ്ക്ക് കിലോ പതിനഞ്ചു രൂപയില്‍ എത്തി നില്‍ക്കുന്നു …ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും 🙁
പട്ടിണികിടന്നു മറിക്കാന്‍ ഒരിഞ്ചു സ്ഥലം വേണമെങ്കില്‍ തമിഴ്നാട്ടിലോട്ടു കയറേണ്ട സ്ഥിതിയില്‍ എത്തി നില്‍ക്കുന്നു …
തലസ്ഥാന നഗരത്തില്‍ മന്ത്രിമന്ദിരത്തിനടുത്ത് സെണ്ടിനു ഇരുപതുലക്ഷത്തില്‍ എത്തി നില്‍ക്കുന്നു 🙁
ലക്ഷത്തില്‍ക്കുറഞ്ഞു കേരളത്തില്‍ സ്ഥലം ചോദിച്ചു ചെല്ലേണ്ട എന്നാണിന്നു ആരാണീ ദുര്‍ഗതി വരുത്തിയത് ?? ഇതാണോ സാമ്പത്തിക ഭദ്രത ?? നമ്മള്‍ വളരുകയാണോ ?? ഒരു ഗ്ലാസ് ചായക്ക് പത്തും ഒരു സെന്റിനു ലക്ഷവും വിലയെത്തി നില്‍ക്കുമ്പോള്‍ എങ്ങും കേള്‍ക്കുന്നു , നമ്മള്‍ വളരുകയാണ്
ഭര്‍ത്താവിനും ഭാര്യക്കും ജോലിയുണ്ടെങ്കിലെ ഇനിയുള്ള കാലത്ത് ജീവിക്കാന്‍ പറ്റൂവെന്നു പണ്ട് ഒരു തമാശരൂപേണ പറഞ്ഞത് ഇന്നെത്തി നില്‍ക്കുന്നത് , അവര്‍ എല്ല് മുറിയെ പണിതാലും വേറെ വരായ്ക വല്ലതുമുണ്ടെങ്കിലേ നേരെ ജീവിച്ചുപോകാന്‍ പറ്റൂ…ആരാണ് ഇതിനു ഉത്തരവാദി …
ഇങ്ങനെ പോയാല്‍ പത്തുവര്‍ഷം കൊണ്ട് , ഇന്ത്യയിലെ സമ്പത്ത് പത്ത് ശതമാനം വരുന്ന ഇപ്പോഴുള്ള ശതകൊടീശ്വരന്മാര്‍ക്ക് കോടികള്‍ കൂട്ടിപ്പറയാനുള്ള വഴിയിലേക്കുള്ള പോക്കിലാണ് എന്നോര്‍ക്കുമ്പോള്‍ ഒന്നുണ്ട് … വിദേശരാജ്യത്തെ നമ്മള്‍ അപ്പാടെ പിന്തുടര്‍ന്ന് ഇവിടെയും ഒരു വാള്‍സ്ട്രീറ്റ് സമരത്തിനുള്ള സാധ്യത തള്ളിക്കളയാവുന്ന ഒന്നല്ല …
ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികളെ നിയത്രിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ സങ്കടനകള്‍ സങ്കടിച്ചാല്‍ ഒന്നോര്‍ക്കാം , നമ്മളും തകര്‍ന്നടിയപ്പെട്ട വിദേശരാജ്യങ്ങളുടെ മാതൃക പിന്തുടരുകയാണോ?
ഗ്രീസിലോ , ഉഗാണ്ടയിലോ ആരെങ്കിലും ഒന്ന് തുമ്മിയാല്‍ വിറയ്ക്കുന്ന ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റ് ലോകത്തിലെ സ്ഥിരതയുള്ള ഒന്നാണെന്ന് അടിയുറച്ചു പറയുമ്പോഴും .ഒന്ന് ചോദിച്ചുപോകുന്നു ..ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും 🙁
ഇന്ത്യന്‍ ജി.ഡി.പി ശതമാനം പത്തുണ്ടായിരുന്നതില്‍നിന്നു ഏഴ്‌ശതമാനത്തിലെത്തിനില്‍ക്കുമ്പോള്‍ ഒന്നഭിമാനിക്കം , അമേരിക്കക്കുപോലും രണ്ടില്‍ത്താഴെയുള്ള വളര്‍ച്ചാനിരക്കെ ഉള്ളൂ ..പക്ഷെ സാധാരണക്കാരെ സംബന്ധിച്ചത്തോളം പത്ത് രൂപ കൊടുത്തു ചായ കുടിക്കുന്നതും , ദിവസം ഭക്ഷണം കഴിച്ചു പോകാന്‍ അറുപതോ എണ്‍പതോ രൂപയില്‍ എത്തി നില്‍കുന്നതും ഏതു രീതിയില്‍ വ്യാഖ്യാനിക്കും …
ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ട് തല്‍ക്കാലം വിട
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph