Mumpy നിനക്ക് ഒരായിരം സ്നേഹചുംബനങ്ങള്‍ :(


 

 

കണ്ണീരില്‍ കുതിര്‍ന്ന വേദനയോടെ  ആദ്യം  തന്നേയ് പറയട്ടെ  ….
“Mumpy Sarkar ” എന്ന അതി സുന്ദരിയായ പെണ്‍കുട്ടി ഇന്നു ജീവിചിരിപ്പില്ല്യ ..

ഞാന്‍ വായിച്ചറിഞ്ഞ , ഇതുവരെ  കണ്ട ഈ ജീവിതത്തിലെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടി , വേദനയോടെയെങ്കിലും നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു …. വാര്‍ത്തകള്‍ ഒരുപാട് നിറയുന്ന ഈ ജീവിതത്തില്‍ , നിന്റേതു ഒരു വാര്‍ത്ത എന്ന നിലയില്‍ അവതരിപ്പിക്കുന്നതില്‍  ഞാന്‍ ലജ്ജ്വിക്കുന്നു …  ഐഫോണിനും , ലാപ്ടോപ്പിനും വേണ്ടി  കന്യകാത്വം വരെ മണിക്കൂര്‍ പറഞ്ഞു  വാങ്ങാന്‍ കിട്ടുന്ന ഈ കാലത്ത് , നിന്റേതു തികച്ചും പ്രസംസനീയമായ ഒന്നാണ് …

സംഭവം ഇങ്ങനെ ചുരുക്കിപ്പറയാം , Mumpy Sarkar  എന്ന പന്ത്രണ്ടുകാരി പെണ്‍കുട്ടി , സ്വന്തം അച്ഛനും സഹോദരനും വേണ്ടി ജീവത്യാഗം ചെയ്തിരിക്കുന്നു ….

 

വെസ്റ്റ് ബംഗാളിലെ ഒരു ഗ്രാമത്തില്‍ ആണ് , അത്യതികം ഹൃദയസ്പര്‍ശിയായ ഈ സംഭവം അരങ്ങേറിയത് …  കാഴ്ച നശിച്ചുകൊണ്ടിരിക്കുന്ന സ്വന്തം പിതാവിനും , കിഡ്നി തകരാറിലായ സഹോദരനും ” അവയവ മാറ്റവും ”  ശസ്ത്രക്രിയയും മാത്രമാണ് പ്രതിവിധി എന്ന്‌ വയസ്സിനു മുതിര്‍ന്ന ആരോ പറഞ്ഞറിഞ്ഞ അറിവ് വെച്ച് സ്വയം ജീവിതം അവശേഷിപ്പിച്ചു , കുടുംബത്തിനു നേര്‍വെളിച്ചമാകാന്‍ നീ കാണിച്ച മഹാ മനസ്കത അഭ്രപാളികളില്‍ എഴുത്തപ്പെടെണ്ട ഒന്ന് തന്നെയാണ് …..

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവളുടെ കുടുംബത്തെ , വിധി തോല്പ്പിച്ചുകൊണ്ടിരിക്കുംപോള്‍  അവശേഷിച്ചിരുന്നത് എന്തിനെയും നേരിടാനുള്ള ധൃഡനിശ്ചയം മാത്രം   ..!!  സ്വന്തം സഹോദരി ഒരു ചെറു ചിരിയോടെ അവളുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞപ്പോള്‍ പിന്നെ രണ്ടാമത് ആലോചിക്കാന്‍ നിന്നില്ല്യ ….”Thioden ” എന്ന മാരക വിഷത്തിന്റെ തുള്ളികള്‍ നുണഞിറക്കുമ്പോളും , അവള്‍ ആ സ്വപ്നം കണ്ടിരിക്കണം  …ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണുകള്‍ സ്വന്തം പിതാവിനും , ഏറ്റവും പരിശുദ്ധമായ കിഡ്നികള്‍ സഹോദരനും പകുത്തു വെക്കപ്പെടുന്നത് …

ഒടുക്കം കൊടും വിഷം കഴിച്ചശേഷം , ഓടി അച്ചനെടുത്തെത്തി അവള്‍ ഇങ്ങനെ പറഞ്ഞത്രേ ” പിതാവേ സ്വപ്നത്തില്‍ ആയിരിന്നിരിക്കണം , ആരോ എന്‍റെ  വായിലേക്ക് വിഷം നിര്‍ഭന്ധിച്ചു പകര്‍ന്നു തന്നു എന്ന്‌ ”  –സംശയം തോന്നിയ അവളുടെ പിതാവ് തൊട്ടടുത്ത ആശുപത്രിയില്‍ അവളെ എത്തിച്ചെങ്കിലും , സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല്യാലോ ”   …ഒടുക്കം  ഒരുപിടി മണ്ണില്‍ ആ കുരുന്നു ജീവനെ ഉറക്കി  സങ്കടപ്പെടാനല്ലതേ മറ്റൊന്നിനും അവര്‍ക്ക് കഴിയുമായിരുന്നില്ല്യ …..പിന്നെയും വളരെ കഴിഞ്ഞാണ് , സ്വന്തം മാതാവിന് എഴുതിവെച്ചിരിക്കുന്ന ആ കുരുന്നു വചനങ്ങള്‍ ഏവരുടെയും ശ്രദ്ദയില്പ്പെട്ടത്‌ …

തന്‍റെ മരണശേഷം കണ്ണുകള്‍ പിതാവിനും , കിഡ്നി സഹോദരനും എഴുതിവെച്ച ആ കുരുന്നു സുന്ദരി  പുരാണത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങളെപ്പോലും  അസൂയപ്പെടുത്തിയിരിക്കുന്നു …ഫോണിനു വേണ്ടി മാനം വില്‍ക്കുന്നവര്‍ക്ക് മുന്‍പില്‍ , വേദനയോടെയെങ്കിലും നമുക്ക് പറയാം ,  ഇതാണ് ഭാരത സംസ്ക്കാരം …

വിധി !! അവളുടെ മരണം രോഗാതുരമായ അവളുടെ കുടുംബത്തെ പ്രത്യക്ഷമായി സഹായിച്ചില്ലെങ്കിലും , അതറിഞ്ഞു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായഹസ്തം  നീട്ടിതുടങ്ങിയിരിക്കുന്നു …ഒരര്‍ത്തത്തില്‍  ആത്മഹത്യകൊണ്ട്  കുടുംബത്തിനു അത്താണിയായ ഈ പെണ്‍കുട്ടി നമ്മുക്ക് മുന്‍പില്‍ ഒരായിരം ചോദ്യശരങ്ങള്‍ പകര്‍ന്നുകൊണ്ടാണ് യാത്രയായത് ….

ഇങ്ങനെയും    പെണ്‍കുട്ടികള്‍ ഉണ്ടെന്നു കാണിച്ചു തന്ന  നിനക്ക് മുന്നില്‍ എന്ത് പറഞ്ഞു നിര്‍ത്തണം എന്നറിയില്ല്യ … നിനക്ക് മുന്‍പില്‍  കണ്ണുനീരില്‍ കുതിര്‍ന്ന  നൂറായിരം  സ്നേഹ ചുംബനങ്ങള്‍  സമര്‍പ്പിച്ചുകൊണ്ട് , നിര്‍ത്തട്ടെ …നീ ഒരു അതിസുന്ദരി ആയിരുന്നു …നിന്നെ അഭിമാനത്തോടെ ഞങ്ങള്‍ എന്നുമോര്‍ക്കും ……

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.