എന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം
ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട്
അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല
ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല …
ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം
എന്താണ് ശരി എന്താണ് തെറ്റ് ..സത്യമെന്ത് അസത്യമെന്തു ???
ഒരു നൂല്‍പ്പാലത്തിന്‍റെ വ്യത്യസ്തതയില്‍ ഇവ പലപ്പോഴും നമ്മെ വേട്ടയാടാറുണ്ട് .ഒരുപാട് പേര്‍ ചിന്തിച്ചു അനുകൂലിക്കുന്നത് ശരിയും കുറച്ചുപേര്‍ പ്രതികൂലിക്കുന്നത് തെറ്റുമാണോ …കാണുന്നത് മാത്രം സത്യവും കേള്‍ക്കുന്നതൊക്കെയും അസത്യവുമാണോ
സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നുവെന്ന് ഒരുപാടുപേര്‍ പറഞ്ഞിട്ടും വിശ്വസിച്ചുപോന്നിട്ടും …, സൂര്യന്‍ കിഴക്കോ പടിഞ്ഞാറോ ചലിക്കാറില്ലെന്നും , ഉദയാസ്തമയനങ്ങള്‍ ബോധമണ്ഡലത്തിലെ വെറും തോന്നലുകള്‍ മാത്രമെന്നും കറങ്ങുന്നത് ഭൂമിയാണെന്ന് തെളിഞ്ഞിട്ടും വീണ്ടും പറയപ്പെടുന്നു സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നുവെന്ന് ….
കാണുന്നത് മുഴുവന്‍ ശരിയെങ്കില്‍ , ശരി മുഴുവന്‍ നമ്മെ കണ്ണുകള്‍ കാണിക്കുന്നില്ല
കേട്ടറിവ് തെറ്റെന്ന് അവിശ്വസിക്കപ്പെടുംമ്പോള്‍ വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു ശരിയും തെറ്റുമെന്താണ്
ശരിക്കും തെറ്റിനും മീതെ , സത്യത്തിനും അസത്യത്തിനും ഇടക്ക് എന്തോയുണ്ടെന്നു ഇടക്ക് തോന്നാറുണ്ട് …തോന്നലുകള്‍ ശരിയാകണമെന്നില്ല എന്നാരെങ്കിലും ചിന്തിച്ചുതുടങ്ങിയെങ്കില്‍ സത്യത്തില്‍ ,ശരിയും തെറ്റും എന്താണെന്ന് വീണ്ടും ഓര്‍ത്തുപോകുന്നു ….
“എന്നെ ഇഷ്ടമായോ ” നുണക്കുഴിയുടെ ആഴം ആ ചോദ്യത്തില്‍ ഇല്ലാതായപ്പോള്‍ എന്തുപറയണമെന്നറിയാതെ തലകുലുക്കി …അപ്പോള്‍ വീണ്ടും ചോദ്യശരമുയര്‍ന്നു
എന്നെ വെറുപ്പാണോ ..
അല്ല …
അല്ലെ ? വെറുപ്പില്ലെങ്കില്‍ എന്നെ ഇഷ്ടമാണല്ലേ
എനിക്കറിയില്ല എന്ന് പറയണമെന്നു തോന്നി ..അതിനിടക്ക് വീണ്ടും ചോദ്യമുയര്‍ന്നു
സത്യം പറഞ്ഞാല്‍ മതി …. അസത്യം എനിക്ക് വെറുപ്പാണ് …
അവളെ സന്തോഷിപ്പിക്കുന്നത് സത്യവും , പ്രതീക്ഷ വക നല്‍കുന്നത് ശരിയും …വെറുപ്പുളവാക്കുന്നത് അസത്യവും ആണോ എന്നൊരു നിമിഷം ചിന്തിച്ചുപോയി ….ശരിയല്ലാത്തതൊക്കെ തെറ്റും ,സത്യമല്ലാത്തതൊക്കെ അസത്യവുമാണോ …
ആരോ പറഞ്ഞിരിക്കും ഇതാണ് സത്യമെന്നു …പുറകെ വന്നവര്‍ അതേറ്റുവാങ്ങിയിരിക്കാം …അല്ലെങ്കില്‍ നമ്മുടെ വിശ്വാസമായിരിക്കാം ശരിതെറ്റുകളെ നിയന്ത്രിക്കുന്നത് … അങ്ങനെയെങ്കില്‍ എല്ലാം വിശ്വാസമാണെങ്കില്‍ , ശരിയെ തെറ്റായും തെറ്റിനെ ശരിയായും വിശ്വസിച്ചുപോന്നാല്‍ സത്യവും അസത്യവും എവിടെ
വായിച്ചുവന്നവരുടെ മനസിലേക്ക് ഒരു ചോദ്യം ,ഈ ചിന്ത ശരിയോ തെറ്റോ തീരുമാനത്തിന്‍റെ ഇടവേളയില്‍ വീണ്ടും ഓര്‍ത്തുപോകുന്നു …
“എന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം
ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട്
അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല
ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല …
ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം “
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph