ഓ , എന്തോന്ന് സുഖം.. ..
അങ്ങനെയങ്ങ് പോണൂ ….
ചത്തും ചാവാതെയും വെറുതേ അങ്ങനെയങ്ങോട്ട് ……
ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ അപൂര്‍വ്വമായിരിക്കാം..
ഒന്നോര്‍ക്കുക …നിങ്ങള്‍ക്ക് നിറമുള്ള കാഴ്ചകള്‍ കണ്ടു നിറമില്ലാത്തതിനെ ഓര്‍ത്തു ദുഖിക്കാം …കേട്ട സ്വരങ്ങള്‍ കേട്ട് വരാനിരിക്കുന്നത് കൂടുതല്‍ നന്നായിരിക്കും എന്ന് സ്വപ്നം കാണാം …
പൊരി വെയിലത്ത് തണുത്തുറഞ്ഞ ഐസ്ക്രീമിനായി ഓടാം … ചാറ്റല്‍ മഴയത്ത് ചൂടുള്ള ബ്ലാങ്കറ്റുകള്‍ തേടിപ്പോകാം .. തണുത്ത മഴയെ നോക്കി ഇത്തിരി ചൂടിനായ് കിനാവ് കാണാം ….പൊരി വെയിലെത്ത് ഓടിയോടി ഇത്തിരി മഴക്കായ് രാപ്പാര്‍ക്കാം ….
ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ , ഇതോന്നും കാണാന്‍ കഴിയാത്തവരെക്കുറിച്ചു …ഒന്നും കേള്‍ക്കാന്‍ കഴിയാത്തവരെക്കുറിച്ചു ? ഒരുപാടൊക്കെ ഉണ്ടെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയാത്തവരെക്കുറിച്ച് ? ഇതൊക്കെയുണ്ടെങ്കിലും , ഒരു കാലോ കയ്യോ ഇല്ലാതെ ഇന്നും സ്വസ്ഥമായും സന്തോഷമായും ജീവിക്കുന്നവരെക്കുറിച്ച് …
അവരില്‍ ചിലര്‍ ഒന്ന് ഓടാന്‍ കൊതിക്കുന്നവരാണ് …ചിലര്‍ക്ക് ഒന്ന് നടന്നാല്‍ മാത്രം മതി …ചിലരാകട്ടെ ഇതെല്ലാം എന്താണെന്ന് ഒന്ന് കാണാന്‍ കൊതിക്കുന്നവരും … അവരില്‍ ഭൂരിഭാഗവും കിട്ടിയ ജീവിതത്തില്‍ സന്തുഷ്ടരായി എങ്ങനെ ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് …ജീവിക്കുന്നവരാണ്
എന്തുണ്ട് എന്നതിലല്ല , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് ,എന്തിന് ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം
ഈ ചിത്രത്തിലൂടെ പോകുമ്പോള്‍ ..
“ശ്ശോ പാവം ”
എന്ന വികാരമല്ല വരേണ്ടത്
…മറിച്ചു അയാളുടെ ജീവിക്കാനുള്ള ആഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുക … ഇങ്ങനെയും ചിലരുണ്ട് …ഈ ലോകം അവരുടെ കൂടിയാണ് …
സഹതാപം എന്നത് മിക്കപ്പോഴും ഒരുതരം മനസിന്‍റെ ഒളിച്ചോടല്‍ ആണ് …നമ്മുക്കത് വന്നില്ലല്ലോ എന്നുള്ള ഒരുതരം വികാരത്തിലേക്ക് മനസ് എളുപ്പം ഓടിയടുക്കാറുണ്ട് ..
പുതുവര്‍ഷം എത്താറായി ..
നടക്കില്ലെന്നറിഞ്ഞിട്ടും കുറെയേറെ പുതിയ പ്ലാനുകള്‍ ഉണ്ടാകാം ..പുതുവര്‍ഷം തുടങ്ങാനായി കാത്തിരിക്കുകയായിരിക്കും പുതിയ ചില തീരുമാനങ്ങള്‍ക്കായി ….അങ്ങനെ കുറെയേറെ പ്രതീക്ഷകള്‍ക്കൊപ്പം , പ്രതീക്ഷകള്‍ മാത്രം കൈമുതലായുള്ള ഒട്ടോരുപാടുപേരെ ഒന്നോര്‍ക്കുക
പകുതി നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നതാണ് പകുതിയേ ഉള്ളൂ എന്ന് പറയുന്നതിനേക്കാള്‍ മനോഹരം … 🙂 ..കിട്ടിയതില്‍ കുറച്ചു സന്തോഷിക്കുക .കിട്ടാത്തതില്‍ ഒരുപാട് ദുഖിക്കേണ്ട 🙂 ഉള്ളതില്‍ സന്തോഷം കണ്ടെത്താനുള്ള മനസ്സുണ്ടാക്കിയെടുക്കുക ….
ഇതു വായിക്കുന്ന ഓരോരുത്തരോടും ഇത്രയും ഓര്‍മ്മപ്പെടുത്തലോടെ നന്മ നിറഞ്ഞ , നേരുള്ള നല്ലൊരു ശുഭവര്‍ഷം നേരുന്നു …
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph