കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഒരു സംശയം മനസിനെ കാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു …ആരോട് ചോദിക്കും ? എന്ത് ചോദിക്കും എങ്ങനെ ചോദിക്കും എന്നിങ്ങനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികനാണം വിട്ടുമാറാത്തതുകൊണ്ട് ആകാംഷ അതിരുകവിഞ്ഞൊഴുകികൊണ്ടിരുന്നു ….
“സ്റ്റോപ് വയലന്‍സ്” എന്ന സിനിമവീണ്ടും കണ്ടപ്പോള്‍ മുതല്‍ സംശയം വീണ്ടും തലപൊക്കി അതില്‍ പ്രിഥ്വിരാജ് നായികയെ ഒരു വനത്തില്‍ വെച്ച് തൊടുന്നതും ബോധരഹിതയാകുന്നതും കണ്ടു , നായിക കന്യാസ്ത്രീയാണ് ..ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം നായിക ഗര്‍ഭിണിയാകുന്നതാണ് കണ്ടത് …
സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരമൊരു രംഗം കണ്ടപ്പോള്‍ തുടങ്ങിയ ഉല്‍ക്കണ്ഠയാണ് …നായികക്ക് ബോധം പോയ ശേഷവും എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നായിരുന്നു അറിയേണ്ടത് .. ഗര്‍ഭിണിയാകാന്‍ അപ്പോള്‍ ബോധം വേണ്ടേ ? ഇത്രയും എളുപ്പമാണോ ഈ ഗര്‍ഭം , എങ്കില്‍ പാറശാലയിലും അമ്പലങ്ങളിലും ഉരുളി കമിഴ്ന്നത്തുന്നതും പ്രദക്ഷിണം വെക്കുന്നതുമൊക്കെ വെറുതെയോ ? അത്തരമൊരു ആകാംക്ഷയാണ് ഈ പോസ്റ്റിലേക്കുള്ള വഴി തെളിച്ചത് 🙂 എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്ന് ചോദിച്ചാല്‍ iamlikethis 🙂
കുഞ്ഞുണ്ടാകുന്നതെങ്ങനെയെന്ന ചോദ്യം മുന്‍പും തോന്നിയിട്ടുണ്ട് , അന്നെനിക്ക് കിട്ടിയ മറുപടി ” കല്യാണം കഴിഞ്ഞാല്‍ കുഞ്ഞുണ്ടാകുമെന്നതായിരുന്നു ”
അതെങ്ങനെ ? എന്ന് വീണ്ടും ചോദിച്ചപ്പോള്‍ , നിനക്കെന്തോക്കെ അറിയണം എന്ന മറുചോദ്യത്തിന് ഒന്‍പതുവയസുകാരന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല .
സ്വയം ഉത്തരം കണ്ടെത്തി എന്ന് ഞാന്‍ അഹങ്കരിച്ച നാളുകളായിരുന്നു പിന്നീട് … രാമായണം സീരിയലില്‍ ദശരഥരാജാവിന് കുട്ടികള്‍ ഉണ്ടാത്തത്തില്‍ ദുഖിതനായ അദേഹം ഗുരുവിന്‍റെ ഉപദേശപ്രകാരം യാഗം നടത്തുന്നു ..യാഗാചാര്യന്‍ ഹോമത്തിന്‍റെ ഒടുക്കം ചെമ്പ് പിഞ്ഞാണത്തില്‍ എന്തോ കൊടുക്കുന്നതും ഉടന്‍ കുട്ടികള്‍ ഉണ്ടാകുന്നതും കണ്ടിട്ടുണ്ട് .. ഞാന്‍ കണ്ട എല്ലാ കല്യാണത്തിനും ഊണിനു ശേഷം വധുവിനും വരനും ഗ്ലാസില്‍ എന്തോ കൊടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു …
കുറച്ചെനിക്കും കിട്ടിയെങ്കില്‍ എന്ന് കൊതിച്ചപ്പോള്‍ ,
“അത് കല്യാണം കഴിഞ്ഞവര്‍ക്ക് കഴിക്കാനുള്ളതാ , മോന്‍റെ കല്യാണം ആകുമ്പോള്‍ കഴിക്കാട്ടോ ” എന്ന മറുപടി കേട്ട് സ്വാഭാവികമായും നാണത്തില്‍ കുതിര്‍ന്ന ചിരിയോടെ അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചിരുന്നു , ” അപ്പോള്‍ അതാണ് കാര്യം ഇത്രേയുള്ളൂവല്ലേ 🙂 ”
“അവിവാഹിതയായ യുവതി കുഞ്ഞിനോടൊപ്പം കിണറ്റില്‍ ചാടി ” എന്ന വാര്‍ത്ത ഒരു സുപ്രഭാതത്തില്‍ കേട്ടപ്പോള്‍ എന്‍റെ കണ്ടെത്തല്‍ തെറ്റാണെന്ന് ബോധ്യമായി …വര്‍ഷങ്ങള്‍ക്കു ശേഷം അതെ ചോദ്യമുന്നയിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇന്നുമോര്‍ക്കുന്നു
“‘ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ് ഡാ .. ‘ “
എന്നോട് ആരൊക്കെയോ ഞാന്‍ ഉന്നയിച്ച സംശയം ചോദിച്ചപ്പോള്‍ ഞാനും മറുപടി നല്‍കി
“നിനക്കറിയില്ല? അയ്യേ ‘ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ് ഡാ .. ‘ ” 😉
പക്ഷെ സ്റ്റോപ് വയലന്‍സ് എന്ന സിനിമ വീണ്ടും ഉല്‍ക്കണ്ഠപ്പെടുത്തി 🙂
ഞാന്‍ ഇതെഴുതുന്നതിനു കുറച്ചുനിമിഷം മുന്‍പ് സുഹൃത്തിനോട് ചോദിച്ചു
“if some girl is raped during unconscious state, do she will get pregnant ? “
അത് സമയമനുസരിച്ചിരിക്കുമത്രേ ..സാധാരണ ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടാണെന്നും , സിനിമയില്‍ പെട്ടെന്നുള്ള ഗര്‍ഭത്തെക്കുറിച്ച് അറിയില്ല എന്നുമുള്ള മറുപടിയാണ് അവള്‍ തന്നത് 🙁
വര്‍ഷങ്ങളായി പ്രണയിച്ചു കെട്ടാന്‍ നടക്കുന്ന അവള്‍ക്കും അതറിയില്ലേ എന്ന് ഞാന്‍ ഓര്‍ത്തു … ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന ആ വിവരങ്ങള്‍ ടീച്ചര്‍ മിക്കവാറും സ്ക്കിപ് ചെയ്തു കാണണം … എന്തായാലും കൌതുകത്തിന് മുന്നില്‍ തുറക്കപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഷെയര്‍ ചെയ്യുന്നു ഒരുപാട് പേര്‍ക്ക് ഇതിലെ വിവരങ്ങള്‍ പുതിയ അറിവായിരിക്കും അല്ലെങ്കില്‍ ഉള്ള അറിവ് കുറച്ചുകൂടി കൂടും എന്ന നല്ല ഉദ്ധെശത്തോടെ 🙂
കോടിക്കണക്കിനുവരുന്ന പുരുഷ ബീജങ്ങളില്‍ ഏറ്റവും സ്മാര്‍ട്ടായ ഒരു പുരുഷബീജം മറ്റെല്ലാ ബീജങ്ങളെയും പിന്നിലാക്കി കുതിച്ചെത്തി അണ്ഡവുമായി സംയോജിക്കുന്നു. ഈ നിമിഷത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്.സ്ത്രീകളുടെ രണ്ട് ഓവറികളില്‍ ഒന്നില്‍നിന്ന് ഓരോ മാസവും ഓരോ അണ്ഡംവീതം പുറത്തുവിടുന്നു. ഇതിനെയാണ് ഓവുലേഷന്‍ അല്ലങ്കില്‍ അണ്ഡവിസര്‍ജനം എന്നുപറയാറുള്ളത്. അവസാനത്തെ മാസമുറയുടെ ആദ്യദിനം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടാലാണിത് സംഭവിക്കുന്നത്.അണ്ഡാശയത്തില്‍നിന്ന് അണ്ഡം വിസര്‍ജിച്ചാല്‍ ഫല്ലോപിയന്‍ ട്യൂബിലൂടെ ഒഴുകിനീങി ഒരുസ്ഥലത്ത് നിലയുറപ്പിച്ച് പുരുഷ ബീജത്തെ കാത്തിരിക്കുന്നു. സാധാരണരീതിയില്‍ 40 ലക്ഷം മുതല്‍ ഒന്നരക്കോടി പുരുഷബീജങ്ങളാണ് ഓരോ ലൈംഗികബന്ധത്തിലൂടെയും പുറത്തുവരുന്നത്. അണ്ഡവുമായി സംയോജിക്കുന്നതിനുള്ള മത്സരത്തിലാണ് ഓരോ ബീജവും. ഏറ്റവും സ്മാര്‍ട്ടായ ബീജമാണ് അതില്‍ വിജയംവരിക്കുന്നത്. ലൈംഗികബന്ധം നടന്ന് അരമണിക്കൂറിനുള്ളില്‍ ആദ്യബീജം അണ്ഡവുമായി സംയോജിച്ചിരിക്കും. മാരത്തോണ്‍ മത്സരംപോലെ ഓടിക്കിതച്ചെത്തുന്ന മറ്റുള്ള ബീജങ്ങള്‍ ലക്ഷ്യംകാണാതെ പിന്തള്ളപ്പെടുന്നു. അണ്ഡത്തിനടുത്തെത്താന്‍ രണ്ടുദിവസംവരെ സമയമെടുക്കുന്ന ബീജങ്ങളുമുണ്ട്. 48 മുതല്‍ 72 മണിക്കൂര്‍വരെയാണ് ബീജങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഈ സമയത്തെപ്പോഴെങ്കിലും അണ്ഡവിസര്‍ജനം നടന്നാലും ഗര്‍ഭധാരണം നടക്കുമെന്ന് ചുരുക്കം.
അണ്ഡത്തെ ബീജം സ്പര്‍ശിച്ചയുടനെ അതിന് ജീവന്‍വെയ്ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഭ്രൂണമായിക്കഴിഞ്ഞിരിക്കും. കുഞ്ഞിന്റെ ജീവന്‍ തുടിച്ചുതുടങ്ങിയെന്നര്‍ഥം. മറ്റ് ബീജങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ഉടനെതന്നെ ഭ്രൂണത്തിനുപുറംഭാഗത്ത് ഒരാവരണം വന്നിട്ടുണ്ടാകും. ഈ സമയത്തിനകംതന്നെ കുഞ്ഞിന്റെ ജനതിക പ്രത്യേകതകളെല്ലാംതന്നെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ എന്നതുവരെ.
ഭ്രൂണത്തിനികത്ത് കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. അതിവേഗത്തിലാണിത് സംഭവിക്കുന്നത്. തുടര്‍ന്ന് മൂന്നുമുതല്‍ നാല് വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഭ്രൂണം ട്യൂബില്‍നിന്ന് ഗര്‍ഭപാത്രത്തിലേയ്ക്ക് പ്രവേശിക്കുന്നു. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാതെയുമിരിക്കാം. ഈ അവസ്ഥയെ ട്യൂബല്‍ പ്രഗ്നന്‍സിഅല്ലങ്കില്‍ എക്ടോപിക് പ്രഗ്നന്‍സി എന്നാണ് പറയുന്നത്. യഥാസമയം ഈ അവസ്ഥ കണ്ടെത്താനായില്ലെങ്കില്‍ അമ്മയുടെ ജീവനുതന്നെ അത് ഭീഷണിയായേക്കാം. ഗര്‍ഭപാത്രത്തിലെത്തുന്ന ഭ്രൂണം എന്‍ട്രോമെട്രിയ(ഗര്‍ഭാശയഭിത്തി)ത്തില്‍പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. കോശങ്ങള്‍ വീണ്ടുംവീണ്ടും വിഭജിച്ച് ഭ്രൂണം വലുതാകുന്നു. അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും.
” അപ്പോള്‍ അതാണ് കാര്യം , ഗര്‍ഭിണിയാവാന്‍ ബോധം വേണമെന്നില്ല അത്രേയുള്ളൂ 🙂 ”
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph
such an informative post…Like it…we malayalees are too much shy to discuss these matter public.. but in private they want to know each and every detail about it.. In my case I didn’t even know(upto the age of 17) through which part the baby was coming out..I always thought through stomach (cutting with knife) doctor will take the baby…ha ha how stupid… My friend is the one who told me how baby comes out…
Yeah , Happy to see that at-last&at-least one responded …Yeah many information’s were new to me …The matter is though its kind new information most like to read but dont like to share ..Though I am too bit introverted , just thought those information’s will be useful for some one … Let me try to post in forum them , may be it will be useful for some one else 🙂
In one word, an understandable post. Sathyam paranjaal 9aam classile text book vaayichaal onnum manasilaavilla. Enthenkilum ariyaamenkil athum koode confusionil aakki kayyil tharum, Pinne school mixed anel techersinte kaaryam parayukem vendaa. Thanks for the post Sajith..:)