“വിവരമില്ലായ്മയുടെ ക്രൂരത ഇതുവരെയാകാം “
കേട്ടാല്‍ത്തന്നെ ഒരറപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചുപോകുന്ന രണ്ട് മരണങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഓര്‍ക്കുമ്പോള്‍ ഒന്ന് മാത്രം അടിവരയിട്ടു പറഞ്ഞുപോകുന്നു
“വിവരമില്ലായ്മയുടെ ക്രൂരത ഇതുവരെയാകാം “
അത്കൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചുപോയാല്‍” “” “എവിടെ ഇന്ത്യയിലോ ? ” .. മൌനം പാലിക്കാം ഒരു പക്ഷെ ഈ സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ
നൂറുകോടിയിലേറെ ജനങ്ങളുള്ള ഒരു രാജ്യത്ത് ഒരു പേരില്‍ ജനിച്ചുവീണതുകൊണ്ട് മാത്രം കൊല്ലപ്പെടാവുന്ന അവസ്ഥ , കേവലം മാനസികആരാധനയില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ട ദൈവത്തെ പ്രീതിപ്പെടുത്താന്‍ പിഞ്ചുപെണ്‍കുഞ്ഞിന്‍റെ കരള്‍ പറിച്ചെടുത്ത് അതുകൊണ്ടര്‍ച്ചന , അതെ ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ …
ഇതു നീരജ് , ഉത്തര്‍പ്രദേശിലെ രാംകുമാര്‍ എന്നൊരു ഗ്രാമീണന്‍റെ മകന്‍ …കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് ഒരു പേരിന്‍റെ പേരില്‍മാത്രം കൊല്ലപ്പെട്ട പതിനാലുകാരന്‍ …ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ
നീരജും , ധീരജും രാംകുമാര്‍ എന്നൊരു താഴ്ന്ന ജാതിയില്‍പ്പെട്ടയാളുടെ മക്കളായിരുന്നു , അതെ പേരില്‍ അവിടുത്തെ മുന്തിയ ജാതിയില്‍പ്പെട്ട ചൌധരികുടുംബത്തില്‍പ്പെട്ട ജവഹര്‍ ചൌധരിക്കും രണ്ടുമക്കള്‍ ഉണ്ടെന്നതാണ് പ്രശ്നങ്ങള്‍ക്കാധാരം എന്നതാണ് പോലീസ്‌ഭാഷ്യം ..ഒരേ പേരായാതിന്‍റെ പേരില്‍ രാംകുമാറിന്‍റെ മക്കളുടെ പേര് ഉടനെ മാറ്റാന്‍ ജവഹര്‍ ചൌധരി നിര്‍ബന്ധം പിടിച്ചിരുന്നുവത്രേ ..ഒരുപക്ഷെ തൊട്ടുകൂടാന്‍ പറ്റാത്ത താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ പേര്‍ തന്‍റെ മക്കള്‍ക്കുംകൂടി പകുത്തുപോകുന്നത് അഭിമാനക്ഷതമായി തോന്നിയേക്കാം ..എന്തായാലും ടിവി കാണാന്‍ പോയിരുന്ന നീരജിന്‍റെ വികാരമില്ലാത്ത ജടത്തിനു സാക്ഷിയാവേണ്ടിവന്ന അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതു ന്യായാന്യായങ്ങളെ ചൂണ്ടിക്കാട്ടിയാലും കൊടുംക്രൂരമായിപ്പോയി 🙁
ലളിതയെന്ന ചത്തിസ്ഗര്‍ പെണ്‍കുട്ടി ടിവി കാണാന്‍ പോയിരുന്നത്മുതല്‍ കാണാനില്ലാതാവുകായായിരുന്നു ..ഒടുക്കം ചലനമറ്റ അവളുടെ ജഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വോഷണം ചെന്ന് നിന്നത് രണ്ടു യുവാക്കളില്‍ … കാര്‍ഷികാഭിവൃദ്ധിക്ക് പെണ്‍കുഞ്ഞിന്‍റെ കരള്‍ പറിച്ചു ദേവിക്ക് അര്‍പ്പിച്ചു എന്ന മറുപടിയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത് …
അറിവില്ലായ്മ ചിലപ്പോഴെങ്കിലും ഒരു ക്രിമിനല്‍കുറ്റമായി മാറുന്ന കാഴ്ചയാണ് ഇവിടെ അരങ്ങുവാണത് .. നിര്‍ബന്ധിതവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു പറ്റം സംഭവങ്ങളാണിത് എന്ന് പറയാമെങ്കിലും , തൊട്ടുകൂടായ്മയും ജാതിതീണ്ടലും ചട്ടമ്പിസംസ്ക്കാരവും ഇപ്പോഴും നിലനില്‍ക്കുന്ന വടക്കന്‍സംസ്ഥാനങ്ങളെയോര്‍ക്കുമ്പോള്‍ , “കേരളമൊരു ഭ്രാന്താലയം ” എന്ന് പണ്ട് വിളിച്ചതു ആര്‍ക്കാണ് ശരിക്കും യോജിക്കുക എന്നൊകൂടെ ഈയവസരത്തില്‍ ഓര്‍ത്തുകൊണ്ട് തല്‍ക്കാലം വിട …. ഹാ എന്‍റെ കേരളമെത്ര സുന്ദരം !!!!!!
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph