മരണത്തിനു മരണമുണ്ടോ …
കേട്ടില്ലേ ? ..മരണത്തിനു മരണമുണ്ടോ …
കൌതുകത്തോടെ എയ്തുവിട്ട ചോദ്യശരത്തിനു മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ ഒരു നിമിഷം ആലോചിക്കുന്നത് കണ്ടപ്പോള്‍ അജയ്യനെപ്പോലെ ഞാന്‍ സന്തോഷിച്ചു …ഒരു നിമിഷത്തെ ആലോചനക്കു ശേഷം വെറ്റിലക്കറയുള്ള പല്ല് കാറ്റത്ത് കാണിച്ചു പറഞ്ഞു , ഉണ്ടല്ലോ …മരണത്തിനു മരണമുണ്ട് …ജീവിക്കുന്നിടത്തോളം നമ്മള്‍ മരണത്തെ തോല്‍പ്പിക്കുന്നു …ഒഴിവാക്കാനാകാത്ത അഥിതിയെപ്പോലെ ഒരു നിമിഷം മരണം ജനിക്കുമ്പോള്‍ നാം മരിക്കുന്നു …….ഒരുപാടെന്തോക്കെയോ സംസാരിച്ച്ചിരുന്നെങ്കിലും നാല്‍പ്പതു വയസു തോന്നിക്കുന്ന അയാളുടെ ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു …
ലക്കി സെന്‍റ്റര്‍ എന്നാ കടയുടെ തിളങ്ങുന്ന മുറിയിലോട്ടു നോക്കുമ്പോള്‍ കണ്ണിനുതാഴെ വെള്ളം ധാരയായി പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു .. കരയുകയാണോ ചിരിക്കുകയാണോ എന്നെനിക്കു നിശ്ചയമില്ല … സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും കണ്ണുനീര്‍ പൊഴിയാറുണ്ട് …
എന്നായിരുന്നു അയാളെ ആദ്യമായി കണ്ടത് ..
ലക്ഷ്യമില്ലാത്ത ഒരു കൊച്ചുതോണി പോലെ ദിവസങ്ങള്‍ എണ്ണപ്പെടുന്നൊരു നാളില്‍ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെത്തെടിയുള്ള യാത്രയിലായിരുന്നു ഞാന്‍ ..
മരിക്കുമെന്നരിഞ്ഞിട്ടും പിന്നെന്തിനു വെറുതേ ജീവിക്കാനായി ഒരു ശ്രമം എന്ന കൌതുകം നിറഞ്ഞ എന്റെ ചോദ്യത്തിന് സരസമായ മറുപടി നല്‍കിയ ഒരു കൂട്ടം കണ്ണുകളിലേക്കു ആകര്ഷിക്കപ്പെടുകയായിരുന്നുവേണം കരുതാന്‍ ….നഗരത്തിലെ തിരക്കേറിയ വീഥികളില്‍ തിരക്കുകളില്ലാത്ത ഒരു മനുഷ്യന്‍ …അങ്ങനെയായിരുന്നു എനിക്കയാളെ ആദ്യകാഴ്ചയില്‍ നിര്‍വചിക്കാന്‍ തോന്നിയത് …
ചോദ്യം കേട്ട മാത്രയില്‍ എന്റെ കയ്യിലിരുന്ന വെള്ളക്കുപ്പി വലിച്ചു വാങ്ങി ദൂരെക്കെരിഞ്ഞു വിളിച്ചു പറഞ്ഞു . എന്തിനാ വെള്ളം കുടിക്കുന്നത് , മൂത്രമോഴിച്ച്ചു കളയാനല്ലേ അപ്പൊ കുടിക്കണ്ട …
ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല കൊമേഡിയന്‍ ..അല്ലെങ്കിലോരുപക്ഷേ വിവേകശാലിയായ മനുഷ്യന്‍ ..ഒരുപാടെന്തോക്കെയോ വായിച്ചറിഞ്ഞ ഒരാള്‍ .. അയാളാരെന്നറിയാനുള്ള വ്യഗ്രതയില്‍ മനസ് പരതി .. എന്തോ മനസിലാക്കിയെടുത്തപോലെ അയാള്‍ സംസാരമാരംഭിച്ചു ..ഒരു ഭാഗത്തേക്ക് ചൂണ്ടി അയാള്‍ പറഞ്ഞു ” ആ കാണുന്ന ലക്കി സെന്‍റ്റര്‍ തല്ക്കാലം നടത്തുന്നത് ഞാനാണ് …”
“വിലപെശരുത് : മരണം ഇവിടെ അവസാനിക്കുന്നു …. ” എന്നൊരു ചുവന്ന ബോര്‍ഡിനപ്പുറം ലക്കി സെന്‍റ്റര്‍ എന്നാ ശവപ്പെട്ടിക്കട …
സംസാരിക്കുന്നതിനിടയില്‍ ഒരുപാട് പ്രാവശ്യം അയാളുടെ മൊബൈല്‍ അടിക്കുന്നത് കൌതുകത്തോടെ നോക്കി , ഒരു ശവപ്പെട്ടിക്കച്ചവടക്കാരന് ഇത്രയും തിരക്കോ ..അതിനു മാത്രം ആള്‍ക്കാര്‍ മരിക്കുന്നുണ്ടോ … സംശയം മനസ്സില്‍ ഒതുക്കി ..
എന്താ പരിപാടി ? നനുത്ത ആ സ്വരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ …ഞാന്‍ കണ്ട വിവേകശാലിയായ മനുഷ്യന്റെ പക്കല്‍ എനിക്കുള്ള ഉത്തരവുമുണ്ടാകും എന്നാ കണക്കുകൂട്ടലില്‍ …
“എനിക്കറിയില്ല …എന്തിനാണിങ്ങനെയൊരു ജീവിതം ? ലക്ഷ്യമില്ലാതെ ജീവിക്കാനാകുമോ ..എനിക്കൊരു ലക്ഷ്യവുമില്ല … കാറ്റില്‍ ഒഴുകുന്ന പൊങ്ങുതടിപോലെ ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നു ..എനായാലും മരിക്കണ്ടതല്ലേ പിന്നെന്തിനു ജീവിക്കുന്നു എന്ന് തോന്നുന്നു ”
എന്തോ മനസിലാക്കിയപോലെ അയാള്‍ എന്നെ നോക്കി , സംസാരം തുടര്‍ന്നു … … ”
മനുഷ്യനായാല്‍ ഒരു പണി വേണം ..ലക്‌ഷ്യം നിന്നെത്തേടി വരും …നീയും തേടുക ..ജനിച്ചു പോയി എന്നതുകൊണ്ട് മാത്രം ജീവിക്കരുത് .. ഒരു ധാന്യമാണിയിലും അത് കഴിക്കുന്നവന്റെ പേര്‍ ദൈവം കൊത്തിവേചിട്ടുണ്ട് എന്ന് കേട്ടിട്ടില്ലേ അതുപോലെ നിന്റെ ജീവിതം കൊണ്ടും ഒരു ലക്‌ഷ്യം ഉണ്ട് …കാരണമില്ലാതെ ഒന്നും ഇവിടെ സൃഷ്ട്ടിക്കപ്പെടുന്നില്ല …സംഹരിക്കപ്പെടുന്നില്ല …
അപ്പോള്‍ മരണത്തിനു മരണമുണ്ടോ … ?
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു .. “ഉണ്ടല്ലോ ..നീ ജീവിച്ചിരിക്കുന്ന ഒരു നിമിഷവും മരണത്തിന്റെ മരണമാണ് ” ജീവിക്കാനുള്ള ആഗ്രഹം എപ്പൊഴും മനസ്സില്‍ സൂക്ഷിക്കുക .. മരണത്തെ കൊല്ലാം …
ഈ നഗരത്തിലെ ഓരോ ശവപ്പെട്ടിയുടെയും അന്വോഷണം എന്നിലാണ് അവസാനിക്കുക .. ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും അന്വോഷണം എന്നിലാണ് അവസാനിക്കുക .. ജീവിതം മതിയാക്കിയവരുടെ , അവസാനിക്കപ്പെട്ടവരുടെ കണ്ണും കരളും ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ട് …
ഒരു സിഗാരിനു തീ കൊളുത്തി ” തമ്മില്‍ കാണാതിരിക്കട്ടെ ” എന്ന വാക്കോടെ അയാള്‍ യാത്ര പറഞ്ഞു … രാവെന്നോ, പ്രഭാതമെന്നോ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത ആ നിമിഷത്തില്‍ സിഗാറിന്റെ പുക അവിടെ കൂടി നിന്ന നേര്‍ത്ത മഞ്ഞെന്നു തോന്നിപ്പിച്ച മൂടലിലേക്ക് ഇറങ്ങിച്ചെന്നു ..
അങ്ങനെ ദിവസങ്ങള്‍ക്കു ശേഷം ലക്കി സെന്‍റ്റര്‍ എന്നാ കടയുടെ തിളങ്ങുന്ന മുറിയില്‍ അയാളെ വീണ്ടും കണ്ടു … ആള്‍ക്കൂട്ടത്തിനു പിന്നിലെ അന്വോഷണം ലക്കി സെന്ററില്‍ എന്നെ എത്തിച്ചിരിക്കുന്നു .. ഒരു ശവപ്പെട്ടിക്കുമീതെ അയാള്‍ വിശ്രമിക്കുകയാണ് .. വീണ്ടു ഒരു ശവപ്പെട്ടി ജനിച്ച്ചിരിക്കുന്നോ എന്ന ഭയം ഒരു തുള്ളി കണ്ണുനീര്‍ സമ്മാനിക്കുന്നു … എന്നെക്കാത്തും ഒരു ശവപ്പെട്ടി കാത്തിരിക്കുന്നു …
മരണം ഇവിടെ അവസാനിക്കുന്നു ….
കരയുകയാണോ ചിരിക്കുകയാണോ എന്നെനിക്കു നിശ്ചയമില്ല … സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും കണ്ണുനീര്‍ പൊഴിയാറുണ്ട് … ..
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph