കുറെ ദിവസങ്ങളായി തുടരുന്ന ശൂന്യത ചെന്നെത്തുന്നത് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങലെപ്പറ്റിയുള്ള കുറെ ചോദ്യത്തിലാണെന്നതിനാല്‍ , ഏകാന്തത ഒരനുഗ്രഹത്തില്‍ക്കവിഞ്ഞു ശാപമാകാറുണ്ട് ...
ട്രാഫിക് ലൈറ്റിനു കീഴെ പരന്നു കിടക്കുന്ന റോഡരികിലും
ഒളിഞ്ഞുകിടക്കുന്ന ഇരുട്ടു മാത്രം തെളിയുന്നു .. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും മൌനം മാത്രം .... നിരവധി നിറങ്ങള്‍ക്ക് മീതെ തെളിയുന്നത് വെള്ളനിറം മാത്രം ... ഞാനൊഴിച്ച് , ഇതേവരെ കണ്ട എല്ലാവരും തികച്ചും നല്ലവരും നോര്‍മലുമാണെന്ന് പറയുമ്പോഴും ചുറ്റും കുറെ പാപങ്ങളുടെ ഇനിയും ഉണങ്ങാത്ത ഭ്രാന്തന്‍ വിഴുപ്പുകള്‍ ... ഒരു പക്ഷെ നല്ലത് കാണാന്‍ കണ്ണുകള്‍ പരാജയപ്പെട്ടു തുടങ്ങിയിരിക്കാം .. പ്രത്യേകിച്ചൊരു കണക്കുകൂട്ടലോ പ്രതീക്ഷയോ ഇല്ലത്തതുകൊണ്ടാവാം , എനിക്ക് മുന്നില്‍ സമയമങ്ങനെ കാമഭ്രാന്ത് പിടിച്ച യുവതിയെപ്പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു .... ഒന്നിനും സമയമില്ലെന്ന വാര്‍ത്തകള്‍ മാത്രം നിറയുമ്പോള്‍ , ഒരല്‍പ്പമെങ്കിലും നല്‍കാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍തുപോകുന്നു .. ഏകാന്തത എന്നെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു ... ഒരു രസവും , ഉന്മാദവും കഴിഞ്ഞു വിഷാദത പ്രാപിചു ചുറ്റും കണ്ണോടിക്കുമ്പോള്‍ , എന്തിനോ ഏതിനെന്നോ അറിയാതെ എല്ലാവരും തിരക്കിലാണ് ... കുറെപ്പേര്‍ക്ക് സ്വയം മാറാതെ ലോകം മാറ്റിമറിക്കണം, സ്വയം മുങ്ങി ചെളിയില്‍താഴുംപോഴും മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രം ചിലര്‍ ... ആര്‍ക്കുമോന്നിനും സമയമില്ല .. ഫെയിസ്ബൂകിനു ചുമരിനു താഴെയാണ് ലോകമെന്നും ജീവിതമെന്നും വേറെ ചിലര്‍ .... ഫെയിസ്ബുക്ക് എന്ന "മുഖപുസ്തകത്തില്‍ " സ്വയം നല്ലതുമാത്രം പകര്‍ത്തിയെഴുതാന്‍ സമയം ഹോമിക്കുന്ന ചിലര്‍ .. ഇന്നലത്തെ നഷ്ടപ്പെടലിന്റെ കണക്കുകൂട്ടലിനിടയിലും നാളെയെന്നോ നേടാന്‍ പോകുന്ന സൌഭാഗ്യത്തെക്കുറിച്ചു മാത്രം പറഞ്ഞു ഇന്നിനെ മറന്നു ഒരുപാടുപേര്‍ ... എല്ലായിടത്തും ഞാന്‍ ഏകനാണ് ... നല്ലവര്‍ മാത്രം ജീവിക്കുന്ന ഈ ലോകത്തില്‍ , തിരക്കുകള്‍ നിമിഷങ്ങളെ വിഴുങ്ങുന്ന ഈ ലോകത്തില്‍ ... ഒന്നിനും സമയം തികയുന്നില്ല എന്ന് മാത്രം പിറുപിറുക്കുന്ന ഈ ലോകത്തില്‍ ..ലക്ഷ്യമുള്ളവര്‍ മാത്രം ജീവിക്കുന്ന ഈ ലോകത്തില്‍
എല്ലായിടത്തും ഞാന്‍ ഏകനാണ് ...
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph