സാധനം കയ്യിലുണ്ടോ :(

 

 

 

 

 

 

 

 

മുഖം കണ്ട ആര്‍ക്കും , ഒന്നുകൂടെ നോക്കാന്‍ കൊതിക്കുന്ന  ഈ പിഞ്ചുകുഞ്ഞിനെ  ട്രെയിന്‍ ക്ലോസെറ്റിലൂടെ  ജനിപ്പിച്ചയുടനെ പുറത്തെക്കെറിയാന്‍ സ്വന്തം അമ്മയെന്ന് പറയപ്പെടുന്ന ആ സ്ത്രീക്കെങ്ങനെ കഴിഞ്ഞു എന്നത് തെല്ലോന്നല്ബുദ്ദപ്പെടുത്തുന്നു  ..

ഇതാണോ നമ്മള്‍ പിന്തുടര്‍ന്ന് വന്ന സംസ്കാരം ..ഇതാണോ എല്ലാവരും വാഴ്ത്തുന്ന  മാത്ര്വത്വം ..തികച്ചും ഹീനമായിപ്പ്പോയി … .  ഇന്നലെ പാലക്കാടു ജില്ലയിലെ ഒലവക്കൊടാണ്  ഈ സംഭവം അരങ്ങേറിയത് … ആദ്യം നിഷേധിക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്ത ആ സ്ത്രീയുടെ സ്വകാര്യതകളിലേക്ക് നമുക്കിരങ്ങിച്ചെല്ലേണ്ട കാര്യമില്ലലോ
ബുദ്ധിശൂന്യതയുടെ  അങ്ങേത്തലക്കല്‍ നില്‍ക്കുന്ന ഒരാളിനോ , അല്ലെങ്കില്‍ സംസ്കാരശൂന്യതയുടെ  ഇങ്ങെത്തലക്കല്‍  ഉള്ള ഒരാളിനോ മാത്രം ചെയ്യാന്‍ പറ്റുന്ന അത്യതികം ഹീനമായ ഈ കാര്യം ഇവിടെ പോസ്റ്റ്‌ ചെയ്തത് , ഇതിലേക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ച കാരണങ്ങളിലേക്ക് വെളിച്ചം വീശുക എന്ന് മാത്രമാണ് …

ഒരു പക്ഷെ ആ സ്ത്രീ അവിവാഹിത ആയിരുന്നിരിക്കണം ..അതുമല്ലെങ്കില്‍ ഒരവിഹിത സമ്പാദ്യം …  എട്ടു മാസം വരെ ഇതു സഹിക്കമെങ്കില്‍ , ഒരമ്മത്തോട്ടിലില്‍  ഏല്‍പ്പിക്കുന്നത് വരെയെങ്കിലും തുടരാമായിരുന്നു ….. ഒരു സുപ്രഭാതത്തില്‍  ഭഗവാന്‍ കൊടുത്ത അനുഗ്രഹമോന്നുമല്ലലോ   ഇവിടെ കാരണക്കാരായ , സ്ത്രീയെയോ , അതുമല്ലെങ്കില്‍ ഉത്തരവാദിയായ പുരുഷനെയോ  കുറ്റം പറഞ്ഞിട്ടോ , അടിചെല്പ്പിചിട്ടോ ഒന്നും കിട്ടാനില്ല …മാറ്റം നമുക്കിടയില്‍ നിന്ന് വരേണ്ടതായിരുന്നു …  അവിവാഹിതയായ അമ്മമാരെ , ഒരു വേശ്യയുടെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്ന എല്ലാവരും ഇതിനു ഉത്തരവാദികള്‍ ആണ് …    ഞാന്‍ എവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്  , ചിലപ്പോളെല്ലാം വിശപ്പിനെക്കളും  തീക്ഷ്ണമാനത്രേ പ്രണയത്തിന്റെ വിളി ….   ആരുടേയും വികാര പ്രകടനങ്ങളെയോ , ഇഷ്ട്ടനിഷ്ട്ടങ്ങലെയോ നിയന്ത്രിക്കാനോ , തെറ്റ് പറയാനോ നമ്മള്‍ ആരുമല്ല …പക്ഷെ , സാമൂഹ്യമായ ബാധ്യത എല്ലാവര്‍ക്കുമുണ്ട് … പെട്ടിക്കടകള്‍ പോലെ എന്നെവിടെ നോക്കിയാലും ഗര്‍ഭ നിരോധന ഉറകളോ , ഗുളികകളോ കിട്ടുന്ന ഈ കാലത്ത് , ആവേശത്തിന്റെ കൊടുമുടിയില്‍ കാണിച്ച തീക്ഷ്ണയുടെ  പത്തിലോരംശം ഉണ്ടായിരുന്നെങ്കില്‍ കുറെ ജന്മങ്ങള്‍ ഇവിടെ പിറന്നു വീഴുന്നതും , അനാധരാവുന്നതും ഒഴിവാക്കാമായിരുന്നു ….  ജനിപ്പിച്ചവര്‍ക്ക് പോലും വേണ്ടാതെ തഴയപ്പെടുന്ന ഇത്തരം കുഞ്ഞുങ്ങളെ  ഏറ്റെടുക്കാന്‍ എല്ലാ ജില്ലടിസ്ഥാനത്ത്തിലും അമ്മത്തോട്ടിലുകള്‍ ഉണ്ടായിരുന്നെങ്കില്‍ !!!  കുഞ്ഞുങ്ങളില്ലാതെ പാറശാലയിലും , പഴയന്നൂരും ഉരുളി കമിഴ്ന്നുരുളുന്ന  രക്ഷിതാക്കള്‍ക്ക്  കുറച്ചുകൂടെ എളുപ്പത്തില്‍ കുഞ്ഞുങ്ങളെ ധത്തെടുക്കാനുള്ള രീതിയില്‍ നിയമസംഹിതകള്‍  തിരുത്തി എഴുത്തപ്പെട്ടെങ്കില്‍ എന്ന് പ്രാര്‍ത്തിച്ചു പോകുന്നു ….!!!  ( ഇതെല്ലാം നിര്‍മ്മിക്കുന്ന , നിയന്ത്രിക്കുന്ന അധികാരികളുടെ ശ്രദ്ധയില്‍ ഈ വാക്കുകള്‍ എത്തിയെങ്കില്‍ എന്നാശിച്ചു പോകുന്നു .. ..ഒരു ദിവസം ഈ ലേഖനം അതിന്റെ ലക്‌ഷ്യം നേടിയാല്‍ നിങ്ങള്‍ക്കും അഭിമാനിക്കാം .. നഷ്ട്ടപെടാന്‍ ഒന്നുമില്ല്യ , അതുകൊണ്ട്  പറ്റുമെങ്കില്‍ ഇതു  ഷെയര്‍ ചെയ്യുക )

ആശാവഹമായി ഒരു വാര്‍ത്ത കെട്ടു , ബഹു മന്ത്രി ശിവകുമാറിന്റെ നെത്ര്വത്വത്ത്തില്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളെക്കുറിച്ച്  കാമ്പൈന്‍ വരാന്‍ പോകുന്നു …

എങ്കിലും ഒന്ന് …  ഇനിയെങ്കിലും വികാര പ്രക്ഷുബ്ധതയുടെ കൊടുമുടി കേറാന്‍ സ്വപ്നം പോലും തോന്നും നിമിഷം മുന്‍പൊന്നു ഉറപ്പു വരുത്തുക ” സാധനം കയ്യിലുണ്ടോ ..ഉണ്ടല്ലോ അല്ലെ !!!! “

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും. Bookmark the permalink.