ഞാനെത്ര ചെറുത് !!!
” നീ ചെറുതാണ് തീരെ ചെറുത് , ഒരു പക്ഷെ ഏറ്റവും ചെറുത് . അഹങ്കരിക്കത്തക്കതായി നിനക്കതികമോന്നുമില്ല “
എന്നത് ഇടക്ക് മറക്കുമ്പോള്‍ സ്വയം അഹങ്കരിക്കാന്‍ തോന്നാറുണ്ട് …. ഒരു പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ എത്തിയെന്ന ചിന്തയോ , എന്തെല്ലാമോ വെട്ടിപ്പിടിച്ചെന്ന മിഥ്യാ ധാരണയോ കൊണ്ടാവാം …
അത്തരം നിമിഷങ്ങളില്‍ ഓര്‍മ്മപ്പെടുതനെത്തുന്ന നിമിത്തങ്ങളെ യാദൃചികം എന്നല്ലാതെ എന്ത് പറയാന്‍
ഐടി മേഘലയില്‍ പണിയെടുക്കാന്‍ തുടങ്ങിയിട്ട് ഇതിപ്പോള്‍ വര്ഷം നാല് കഴിഞ്ഞല്ലോ , എന്നോര്‍ത്ത് നിശ്വാസത്തോടെ എന്തോ ഓര്‍ക്കുന്നതിനിടയിലാണ് , തലയില്‍ അവശേഷിച്ചിരിക്കുന്ന മുടിയെ ഓര്‍ത്തത് … അതൊരു നിമിത്തമായിരുന്നു എന്നത് അതികം വൈകാതെ തെളിഞ്ഞു
…. അറുപതു വര്‍ഷങ്ങള്‍ക്കപ്പുറം അങ്ങോട്ട് കാശ് കൊടുത്തു ജോലി ചെയ്യുന്ന എണ്‍പത്തിമൂന്നുകാരന്റെ മുന്നില്‍ മൊട്ടു സൂചിയുടെ വലുപ്പം അവകാശപ്പെടാന്‍ പോലും കഴിയില്ലല്ലോ എന്നാ ചിന്തക്കും അപ്പുറം ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട നിറവിലും , അറുപത്തി മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു എന്നാ ചിന്തയില്ലാതെ ജാഗ്രതയോടെ കത്രിക നീക്കുമ്പോള്‍ , പാതി മങ്ങിയ അയാളുടെ കണ്ണടക്കുളിലെ അകക്കണ്ണിന്റെ വെളിച്ചം അറിഞ്ഞു തുടങ്ങുകയായിരുന്നു ….
…. കറങ്ങുന്ന കസേരയോ , കെട്ടും കണ്ടും രസിക്കാന്‍ അനവധി ടെലിവിഷന്‍ ചാനലിന്റെ അകമ്പടിയോ ഇല്ലാത്ത നിറം മങ്ങിയ കടക്കുള്ളിലെ എണ്‍പത്തി മൂന്നുകാരന്റെ മുന്നില്‍ , മുടി മുറിക്കാന്‍ എത്തുന്നവര്‍ അപൂര്‍വ്വം … എന്നിട്ടും എന്തോ അങ്ങോട്ട് പോകാന്‍ തോന്നിയത് ഒരു നിമിത്തമാനെന്നു അല്ലാതെ വേറെന്തു പറയാന്‍ … വിറയാര്‍ന്ന ശബ്ധത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി
ഇരുപതാം വയസില്‍ തുടങ്ങിയതാത്രേ മുടിവെട്ടുദ്യോഗം ..അന്നൊക്കെ ശമ്പളം പത്തുപൈസ ….ചിലപ്പോഴെല്ലാം നാട്ടിലെ എണ്ണപ്പെട്ടവരുടെ വീട്ടില്‍ പോയി മുടി വെട്ടുമായിരുന്നത്രേ ….ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അത്തരം ജോലിക്ക് കിട്ടുന്നത് രണ്ടു നേരം വയറു നിറയെ ഭക്ഷണവും ഒരു വെള്ളിയുരുപ്പികയുമായിരുന്നത്രേ … ഇന്നത് ഒരു തലയ്ക്കു അമ്പതു രൂപയില്‍ എത്തി നില്‍ക്കുന്നു …. പത്തു പൈസയുടെ സമൃദ്ധിയുടെ സന്തോഷിപ്പിക്കുന്ന ഓര്‍മ്മകളില്‍ കരിനിഴല്‍ വീഴ്ത്തി ഇന്നത്തെ അനപത് രൂപയുടെ ദാരിദ്ര്യം .. ഇന്നിപ്പോള്‍ രണ്ടോ മൂന്നോ ആള്‍ വന്നാലായി , എല്ലാവര്ക്കും വേണ്ടത് കറങ്ങുന്ന കസേരകളും കണ്ടിരിക്കാന്‍ ടിവിയും ….ഇതൊന്നുമില്ലാതെ എന്പതിമൂന്നുകാരന്‍ !!!
ജീവിക്കാന്‍ വേണ്ടി എന്തെങ്കിലും ജോലി ചെയ്യുക എന്ന ചിന്തയെ ചോദ്യം ചെയ്തു , ജോലിയെ ദൈവമായി കരുതുന്ന അയാള്‍ എണ്‍പത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം നൂറു രൂപയോളം ദിവസവും അങ്ങോട്ട് മുടക്കി ജോലി ചെയ്തു തുടരുമ്പോള്‍ ഒന്നുറപ്പ് എവിടെയോ എനിക്ക് പിഴച്ച്ചിരിക്കുന്നു … എന്ത് ജോലി ചെയ്യുന്നു എന്നതിലല്ല , എങ്ങനെ ജോലി ചെയ്യുന്നു എന്നതിലായിരിക്കാം കാര്യം ….
ഞാനറിയുന്നു ” ഞാന്‍ ചെറുതാണ് തീരെ ചെറുത് , ഒരു പക്ഷെ ഏറ്റവും ചെറുത് . അഹങ്കരിക്കത്തക്കതായി എന്റെ കയ്യില്‍ ഒന്നുമില്ല “
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph