” അപ്പൊ കണ്ടവനെ അപ്പനെന്നു വിളിക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടി , നേരവും കാലവുമില്ലാതെ പാതിരാ വെളുപ്പിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കാന്‍ കേരളത്തിലെ മണ്ടന്മാരായ നമ്മളും “
() () () () () () () () () () )() () () () () ()
മുകളിലെ വിള്ളലുകളില്‍ക്കൂടെ , പുറത്തു പെയ്യുന്നതിനെക്കളും ശക്തിയായി വെള്ളം വീണു കൊണ്ടിരുന്നെങ്കിലും , സാമാന്യം തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സിന്റെ ഇത്തിരിവട്ടത്തില്‍ ഒരിത്തിരി നനവില്ലാത്ത സ്ഥലത്തിനായി പുലര്‍കാലവേളയില്‍ പരതി പരാജയപ്പെട്ടു…മുകളിലോട്ടും താഴെ സീറ്റിലേക്കും കണ്ണോടിച്ചു കണ്ടക്ടറും യാത്രക്കാരും അങ്ങനെ സമദൂരം പാലിച്ചു മുന്നേറി …
എങ്ങനെയാണ് സംഭവം അവതരിപ്പിക്കുക എന്നോര്‍ത്ത് മനസ് പകച്ചു …ആരോട് ചോദിക്കും എന്തായാലും എത്രയും പെട്ടെന്ന് വേണം …സമയം കഴിയുന്തോറും ദൂരം കൂടി കൂടി വരുന്നു …ഒടുവില്‍ മടിച്ചു മടിച്ചു അടുത്തിരിക്കുന്ന ആരോടോ ചോദിച്ചു ,
ചേട്ടാ ഇന്നു ഹര്‍ത്താല്‍ ആണോ ?
ഞാന്‍ എന്തോ മുട്ടന്‍ തെറി വിളിച്ചപോലെ അയാള്‍ തിരിഞ്ഞു എന്നെ അടിമുടി നോക്കി ..
” നിനക്ക് കണ്ണില്ലേ , ഇത്രയും ആള്‍ക്കാര്‍ പോകുന്നത് കണ്ടില്ലേ ” എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥമെന്നു പറയാതെ പിടികിട്ടി
സമയം കഴിയുന്തോറും ടെന്‍ഷന്‍ കൂടി വന്നു , മടിച്ചു മടിച്ചു കണ്ടക്ടറുടെ അടുത്ത് ചെന്ന് ചെവിയില്‍ വളരെ പതുക്കെ ഒന്നുകൂടെ ചോദിച്ചു ചേട്ടാ , ഇന്നു ഹര്‍ത്താല്‍ ആണോ ?
കേട്ട പാതി ഒന്ന് ചിരിച്ചുകൊണ്ട് എന്നോട് തിരിച്ചു പറഞ്ഞു , ആര് പറഞ്ഞു …
പത്രക്കെട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങുകയായിരുന്ന ഭ്രാന്തനെന്നു തോന്നിപ്പിക്കുന്ന ഒരാളാണ് എന്നോട് പറഞ്ഞത് … ബസ് കേറാന്‍ തിടുക്കമുണ്ടയിരുന്നതുകൊണ്ട് , അയാളോട് കൂടുതല്‍ ഒന്നും ചോദിച്ചില്ല , പേരറിയില്ല …
ഒന്ന് കണ്ണിറുക്കിക്കൊണ്ട് അയാള്‍ എന്നോട് പറഞ്ഞു , ” അത് വിശ്വസിക്കാന്‍ ഇയാള്‍ ഭ്രാന്തനല്ലാലോ ”
എവിടെയാ ഇറങ്ങേണ്ടത് ?
റെയില്‍വേസ്റ്റേഷന്‍
എത്തുമ്പോള്‍ പറയാം ഇതും പറഞ്ഞു കൊണ്ട് അയാള്‍ സംഭാഷണം അവസാനിപ്പിച്ചു …
മൊബൈല്‍ എടുത്തു സമയം അറിയാനായി ഒന്ന് കണ്ണോടിച്ചു , ആറു മണിയോടടുത്തിരിക്കുന്നു
ബസിലെ പലരും കാഴ്ചബംഗ്ലാവിലെതുപോലെ എന്നെ അടിമുടി നോക്കി , ചിലര്‍ ചിരിച്ചു . ..
ഒരു നിമിഷം ഞാന്‍ ആലോചിച്ചു , ആ ഭ്രാന്തന് എന്നോട് നുണ പറയണ്ട സാഹചര്യം ഇല്ല … മാനസികാരോഗ്യം ഒരു നിമിഷം നഷ്ട്ടപ്പെട്ടിരുന്നു എന്നുള്ളതുകൊണ്ട്
അയാള്‍ പറയുന്നത് സത്യമല്ലാതാവില്ലല്ലോ … അതെന്താ ഭ്രാന്തന്മാര്‍ക്ക് സത്യം പറഞ്ഞുകൂടെ …
എന്തായാലും സകല ശങ്കകളും അവസാനിപ്പിച്ചു , കണ്ടക്ടര്‍ക്ക് ഡിപ്പോയില്‍ നിന്നും ഒരു വിളി വന്നു …സംഭവം ഇത്ര മാത്രം …
“സി.പി.എം. വിട്ട ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് “
കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു , ഇന്നോ …ആരും പറഞ്ഞില്ലാലോ ..ഛെ …
പേപ്പറില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ ഉണ്ടല്ലോ , എല്ലാം വിവരം കിട്ടിയ പോലെ കണ്ടക്ടര്‍ പറഞ്ഞു
ഞാന്‍ ഓര്‍ത്തു , തലേന്ന് പതിനൊന്നര വരെ ഷിഫ്റ്റും കഴിഞ്ഞു , ഇന്നു ഉച്ചക്ക് കൊച്ചിയില്‍ ഉള്ള ഒരു കൂടിക്കാഴ്ചക്ക് താടി വെട്ടിയൊതുക്കി , ഷര്‍ട്ട് പൊരിചെടുത്തു പുറപ്പെട്ടതാണ് …
സമാധാനം , നല്ല തനുപ്പായിരുന്നതുകൊണ്ട് കുളിക്കാന്‍ മെനക്കെട്ടില്ല ….
അപ്പൊ കണ്ടവനെ അപ്പനെന്നു വിളിക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടി , നേരവും കാലവുമില്ലാതെ പാതിരാ വെളുപ്പിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കാന്‍ കേരളത്തിലെ മണ്ടന്മാരായ നമ്മളും ..
കേട്ടവര്‍ കേട്ടവര്‍ നാനാ ദിക്കിലേക്കും വിളിച്ചു പറഞ്ഞു …
” അറിഞ്ഞോ , അറിഞ്ഞില്ലേ ഇന്നു ഹര്ത്താലാ … പേപ്പറില്‍ ഉണ്ടല്ല്ലോ വായിച്ചില്ലേ “
അതിനിടയില്‍ ബസിലെ കണ്ടക്ടറും ചില യാത്രക്കാരും , പാതി വിരിഞ്ഞ അളിഞ്ഞ ചിരിയോടെ എന്നെ ഒന്ന് നോക്കി ….
അവിടെ ഒരു ഹര്‍ത്താല്‍ ജനിക്കുകയായിരുന്നു … പാതിരാ വെളുപ്പിന് പേപ്പര്‍ വായിച്ചല്ലല്ലോ ദൂര ദിക്കിലേക്ക് ആരും പുറപ്പെടുക …
ഇടക്ക് ആരോ ഫോണിലൂടെ പറഞ്ഞു ” കുഴച്ചോ ? നീ രണ്ടു കിലോ മൈത മുഴുവന്‍ കുഴച്ചോ , പോയല്ലോ പോന്നു മോളെ ഇന്നു ഹര്‍ത്താല്‍ ആണത്രേ …ആര് വരാനാ ഇനി “
ഇന്നു പറഞ്ഞുകൊണ്ട് സംഭാഷണം നിര്‍ത്തി — മിക്കവാറും അതൊരു ഇടത്തരം ഹോട്ടല്‍ മുതലാളിയായിരിക്കണം …
റെയില്‍വേസ്റ്റേഷന്‍ വരെ വന്നതല്ലേ , എന്തായാലും ഒന്ന് കേറി … ഇപ്പോ പൊട്ടും ഇന്നു തോന്നിപ്പിച്ച , കിണഞ്ഞു വലിച്ചു ബാഗ് പൊക്കിവരുന്ന ഒരാളുടെ മുഖത്ത് നോക്കി ചിരിയോടെ പറഞ്ഞപ്പോള്‍ എന്തോ ഒരു ആശ്വ്വാസം ” ചേട്ടാ ഇന്നു ഹര്ത്താലാ .. ” കേട്ട പാതി അയാള്‍ ഒരു ശങ്കയോടെ നിന്നു
..പേപ്പറില്‍ ഉണ്ടല്ലോ ഇന്നു പറഞ്ഞുകൊണ്ട് ഞാന്‍ നടന്നകന്നു …
അത് പറഞ്ഞപ്പോള്‍ എന്തോ ഒരു ആശ്വാസം …പുറത്തു പെയ്യുന്ന മഴയെക്കാള്‍ കുളിര്‍മ തോന്നി
അങ്ങനെ നമ്മളെല്ലാം ഓരോ നിമിഷവും ഈ മണ്ടന്മാരുടെ കളിപ്പാവകള്‍ ….രാഷ്ട്രീയ കേരളം നീണാള്‍ വാഴട്ടെ …
തല്ക്കാലം വിട …
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph