എവിടെ നിന്നോ എവിടെക്കെന്നില്ലാതെ ജീവിതം തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നിങ്ങളെ നയിക്കുമ്പോള്‍ , എന്തൊക്കെയോ നേടിയെന്ന നിമിഷങ്ങള്‍ക്കിടയിലും ,ഒന്നുമില്ലായ്മയുടെ തിരയുന്ന ദുഖങ്ങള്‍ക്കിടയിലും എന്തിനു വേണ്ടി ഈ ജീവിതം എന്നോര്‍ക്കാരുണ്ടോ …. ഒന്നിനും വേണ്ടിയല്ലാത്തതുകൊണ്ട് ഞാന്‍ ചിലപ്പോഴെല്ലാം പറയുന്നതിനേക്കാള്‍ കേള്‍ക്കാനും കാണാറും ശ്രമിക്കാറുണ്ട് …..
ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും ,ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരുമായ ചിലര്‍..
ജീവിക്കാന്‍ വേണ്ടി പണമുണ്ടാക്കുന്നവരും , പണമുണ്ടാക്കാന്‍ വേണ്ടി ജീവിക്കുന്നവരുമായ മറ്റു ചിലര്‍ ..
ചുറ്റും നോക്കുമ്പോള്‍ ഒരുപാട് സന്തോഷവും , തന്നിലേക്ക് നോക്കുമ്പോള്‍ തീര്‍ത്തും അസന്തുഷ്ടിയുമായി ഒരുപാടുപേര്‍ .. സ്വയം അഭിനയിച്ചും , മറ്റുള്ളവരുടെതും അഭിനയമെന്നും മനസിലാക്കിയും , മനസിലാക്കാതെയും അറിഞ്ഞിട്ടും വീണ്ടും അഭിനയിച്ചും മറ്റു ചിലര്‍ … ഒരുപാടെന്തൊക്കെയോ കണക്കുകൂട്ടിയും , കണക്കുകൂട്ടലുകള്‍ പിഴച്ചു വീണ്ടുമെന്തോക്കെയോ അസന്തുഷ്ടിയോടെ പുതിയ കണക്കുകൂട്ടല്കളുമായി ആരൊക്കെയോ … എന്തിനു ജീവിക്കുന്നു എന്നോരുപാടോര്ത്തും , ഒന്നുമോര്‍ക്കാതെയും ചിലര്‍ …
പലപ്പോഴും കണ്ണിനു മുന്നിലുള്ളതിനെ കാണാതെ എന്തൊക്കെയോ തേടി നാം അലയാറുണ്ട് …
അത്തരം നിമിഷങ്ങളിലെല്ലാം , ഹോട്ടെലിലെ അരണ്ട വെളിച്ചത്തില്‍ കേട്ട സംഭാഷണവും അടുത്ത നിമിഷത്തില്‍ കാണാനിടയായ ഒരു ചിത്രവും മനസിലെക്കൊടിയെത്താറുണ്ട്
ബാന്ഗ്ലൂരില്‍ കെട്ടിച്ചുകൊടുത്ത മകളെ കാണാനേത്തിയതെനു തോന്നിപ്പിച്ച വിദേശ മലയാളിയുടെ സംഭാഷണത്തിലൂടെ …
ഇന്നലെ മോളെ കാണാന്‍ പോയിരുന്നു ..ബാംഗ്ലൂര്‍ കുറച്ചുകൂടെ crowded ആയെന്നു തോന്നി ..അല്ല ഞാന്‍ പറഞ്ഞ കാര്യം എന്തായി ?
അത് കുഴപ്പമില്ല , നടക്കും ഞാന്‍ മാനേജരോട് സംസാരിച്ചിരുന്നു ..എത്രയാ വേണ്ടത് , sixty lacs അല്ലെ ?
അതെ , അറുപതു വേണം .. പെട്ടെന്ന് ഇരുപതു ലക്ഷം കൊടുക്കണം അത് എന്റെ കയ്യിലുണ്ട് ..ഇരുപതു ആറുമാസം കഴിയുമ്പോ ok ആകും .. പിന്നെ ഒരറുപത് കൂടെ ആറുമാസത്തിനുള്ളില്‍ വേണം അത് ഫ്ലാറ്റ് പണിതീരുമ്പോള്‍ മതി …കൊച്ചിയിലും ട്രിവാന്ദ്രത്തും ഉള്ള ഫ്ലാറ്റുകള്‍ സെക്യൂരിറ്റി വെച്ച് താന്‍ അത് ശരിയാക്കണം .. അവിടുത്തെ റെന്റ് മതിയാകും പലിശ അടച്ചു പോകാന്‍ .. ഒരു സിആര്‍ കൊണ്ട് 4BHK ഫ്ലാറ്റ് , അതും ബാന്ഗ്ലൂരില്‍ എന്ന് പറയുമ്പോള്‍ വിടാനും പറ്റുന്നില്ല … മോള്‍ക്ക് അതൊരു അസ്സെറ്റുമാകുമല്ലോ ….
ശരിയാക്കാം , അതൊരു പ്രശ്നമാകില്ല ..
ഒരു നിമിഷം ഞാന്‍ ആലോചിച്ചു , കൊച്ചിയിലും തിരുവനതപുരത്തും ഉള്ള ഫ്ലാറ്റുകള്‍ വാടകയ്ക്ക് കൊടുത്തു വിദേശത്ത് ജോലിയെടുക്കുന്ന ഒരു മലയാളി …മോളെ കെട്ടിച്ചു കൊടുത്തിരിക്കുന്നത് ബാന്ഗ്ലൂരില്‍ ..അവര്‍ക്കും വീട് കാണണം …അത് പോരാഞ്ഞു വീടുമൊരു ഫ്ലാറ്റ് … ഒരു നിമിഷം ആലോചിക്കുന്നതിനിടയില്‍ ഹോട്ടെലിനു പുറത്തു കേട്ട കുറെ തെരിവു നായ്ക്കളുടെ കുര ശ്രദ്ധ തിരിച്ചു ..അസഹനീയമായ ഒന്നായതുകൊണ്ട് വെളിയിലിറങ്ങി …
ഒരു ചുവന്ന കാറിനു പുറകെ മൂന്നോ നാലോ തെരുവ് പട്ടികള്‍ കുരച്ചുകൊണ്ടു നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട് ..ഇതിനിടയിലാണ് ഒന്ന് ശ്രദ്ധിച്ചത് …ശബ്ദം കേട്ട ഭാഗത്തേക്ക് വേറെ ആരും നോക്കുന്നില്ല
പൊടുന്നനെ കാറിന്റെ വാതില്‍ തുറന്നു , സാമാന്യം ഉയരമുള്ള ഒരു ബുള്‍ഗാന്‍ താടിക്കാരന്‍ പുറത്തിറങ്ങി … എല്ലാ നായ്ക്കളും വരിവരിയായ് നിലയുറപ്പിച്ചു ..ആവര്‍ കുരക്കുന്നത് നിന്നപ്പോള്‍ അയാള്‍ കാറില്‍ നിന്നും സഞ്ചിയെടുത്തു ഓരോന്നിനും കൊടുത്തു .. ഭക്ഷണം കണ്ട മാത്രയില്‍ വളരെ അച്ചടക്കത്തോടെ അവ തിന്നാന്‍ തുടങ്ങി …
പതിവില്ലാത്ത ഒരു കാഴ്ച കണ്ടുകൊണ്ടതുകൊണ്ട് അയാളോട് ഒരു നിമിഷം സംസാരിക്കാന്‍ തീരുമാനിച്ചു
രണ്ടു വര്‍ഷമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന പത്തോളം നായ്ക്കള്‍ക്ക് അയാള്‍ ഭക്ഷണം ഭക്ഷണം നല്കാരുണ്ടത്രേ .. വൈകുന്നേരം ആറുമണിയോടെ സ്വയം പാചകം ചെയ്താണ് തന്റെ രണ്ടു നായ്ക്കലോടുത്തു എട്ടോളം തെരിവു നായ്ക്കള്‍ക്ക് അയാള്‍ ഭക്ഷണം വിളമ്പുന്നത് …
മനുഷ്യരെക്കാള്‍ നായ്ക്കള്‍ക്ക് നന്ദിയുള്ളതുകൊണ്ടാണോ അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന ചോദ്യത്തിന് മുന്നില്‍ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു , കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക് ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്ന ഒരു മനുഷ്യനെപ്പോലും കണ്ടില്ലത്രെ …
ശരിയായിരിക്കാം ..കേരളത്തില്‍ ഒരു രൂപയ്ക്കു അരി കൊടുക്കുന്ന ഈ കാലത്ത് അദേഹം പറഞ്ഞത് ശരിയായിരിക്കാം …
ഇതിനിടയില്‍ , അവരുടെ തീറ്റ കഴിഞ്ഞ ഒഴിഞ്ഞ പേപ്പറുകള്‍ കുപ്പത്തോട്ടിയിലെക്കിട്ടു അയാള്‍ യാത്രയായി .. ഈ കാലത്തും എങ്ങനെയും ചില മനുഷ്യര്‍ എന്നോര്‍ത്തപ്പോള്‍ സത്യത്തില്‍ അഭിമാനം തോന്നി ….
ജീവിതം ഒരുപാടുപേര്‍ക്ക് ഉപകാരപ്പെട്ടു എങ്ങനെ ജീവിച്ചു തീര്‍ക്കുന്നു എന്നതിലാണ് കാര്യം .. ഉണ്ടാക്കിയ ബാങ്ക് ബാലന്‍സോ , ഷെയര്‍ മാര്‍ക്കട്ടുകളുടെ ലാഭ -നഷ്ടക്കണക്കിലോ അല്ല …
ശരിയപ്പോ തല്ക്കാലം വിട …
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph