മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തെന്നറിയുമോ ..
രണ്ട് കാല്‍കൊണ്ടു നടക്കാനും , രണ്ടു കൈ കൊണ്ട് പിടിക്കാനും കഴിയുമെന്നതാണോ …
ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവിയെന്നതാണോ ?
വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതാണോ ?
മനോഹരമായി പുഞ്ചിരിക്കാനും പോട്ടിക്കരയാനും കഴിയുമെന്നതാണോ ?
മൂനുവയസുവരെ മുലപ്പാല്‍ കുടിക്കുകയും പിന്നീടങ്ങോട്ട് മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന ഒരു ജീവിയെന്നതോ ?
ഉപ്പു തിന്നുന്ന ഒരു ജീവിയെന്നതോ ?
അച്ചടകത്തോടെയും മറ്റു മൃഗങ്ങളെ ദ്രോഹിച്ചും എന്തൊക്കെയോ എത്തിപ്പിടിക്കാന്‍ നോക്കുന്ന സാമൂഹ്യ ജീവിയെന്നതോ..വസ്ത്രം ധരിക്കുന്ന നാണമുള്ള ഒരു ജീവിയെന്നതോ ( മോഡേണ്‍ ഹോട്ട്ചിക്സ് എക്സ്ക്കസുഡ് )
ഇത്രയും പറഞ്ഞു വന്നത് ചിത്രത്തിലെ വെയിന്‍ യുന്‍ എന്ന ചൈനക്കാരന്‍ ഇരുപത്തിമൂന്നുകാരനെ എന്ത് വിളിക്കും എന്നറിയാതതുകൊണ്ടാണ് … മൂനുവയസിനു മുന്‍പേ മാനസിക ആരോഗ്യം നഷ്ട്ടപ്പെട്ട ഈ യുവാവിനു ആകയുള്ളത് അച്ഛനും രണ്ടാനമ്മയും മാത്രം … ചെറുപ്പതിലെന്നോ തിളച്ച വെള്ളം നിറച്ച പാത്രത്തില്‍ വീണതുകൊണ്ട് , അവര്‍ ഇയാള്‍ക്ക് താമസിക്കാനായി ഒരു കൂടുണ്ടാക്കി ..മരക്കൂട് ..കഴിഞ്ഞ ഇരുപതിലതികം വര്‍ഷമായി അതിനകത്താണ് താമസം ..ഇരുവരും ജോലിക്ക് പോകുന്നതുകൊണ്ട് ചിന്തിക്കാന്‍ ശേഷിയില്ലാത്ത അവനെ മരക്കൂടില്‍ അടക്കുന്നതിനോട് അയല്‍ക്കാര്‍ക്കും എതിര്‍പ്പില്ല ..
പക്ഷെ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ കൂടിനുള്ളിലെ ഒറ്റക്കുള്ള ജീവിതം അയാള്‍ക്ക് സമ്മാനിച്ചതെന്തെന്നു അറിയണോ ….
സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ ആകില്ല … നിരങ്ങിയാണ് മുഴുവന്‍ സമയവും ജീവിതം ..അയാളുടെ ഇടുപ്പെല്ലുകള്‍ അതിനു വിധത്തില്‍ പാകമായി … വേറെ മനുഷ്യരെ കാണാത്തതുകൊണ്ട് ചിരിക്കണോ കരയാനോ അറിയില്ല .. ബുദ്ധിക്ക് കേടുപാടുല്ലതുകൊണ്ട് ചിന്തിക്കാനോ , വികാര വിചാരങ്ങള്‍ പ്രകടിപ്പിക്കണോ കഴിയില്ല …
ഇനി പറയൂ , നടക്കാന്‍ കഴിയാത്ത , ചിരിക്കാന്‍ കഴിയാത്ത , ചിന്തിക്കാന്‍ കഴിയാത്ത ഈ ജീവിയെ മനുഷ്യനെന്ന് വിളിക്കാം അല്ലെ … അതൊരു മനുഷ്യ ദമ്പതികള്‍ക്ക് ഉണ്ടായതെന്ന അര്‍ത്ഥത്തിലെങ്കിലും 🙁
തീയിലോ വെള്ളത്തിലോ പെടരുതെന്നും , ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ മകനെ കാണണമെന്നും വിചാരിച്ച മാതാപിതാക്കള്‍ ചെയ്തത് തെറ്റാണോ … അതോ ജീവിക്കാന്‍ കാശില്ലാതെ , മകന്റെ വിശപ്പകട്ടാന്‍ കഴിയാതെ ഇവന് കാവലിരിക്കണമായിരുന്നോ ? ആരാണ് തെറ്റ് ചെയ്തതെന്ന് ചോദിച്ചാല്‍ , ചില സമയങ്ങളില്‍ ഉത്തരം പ്രയാസമായിരിക്കും …
ഒന്നുമില്ലെങ്കിലും അവനെ ഇത്ര കാലം ജീവനോടെ അവര്‍ വളര്ത്തിയല്ലോ എന്ന് പറഞ്ഞാല്‍ , ഇതാണോ വളര്‍ത്തല്‍ കൂട്ടിലിട്ടു പട്ടിയെ വളര്ത്തുന്നപോലെ എന്ന് വേറെ ചിലര്‍ ചോദിച്ചേക്കാം … എല്ലായിടത്തും ന്യായങ്ങള്‍ …ശരിയും തെറ്റും അങ്ങുമിങ്ങും … ഒരാള്‍ക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റായിതോന്നാം
ഒന്ന് ചെയ്യാം മേലോട്ട് നോക്കാം , അതിന്റെ അര്‍ഥം ഏതു വിധത്തിലും എടുക്കാം …സൃഷ്‌ടിച്ച ഉടയാതംബുരാനാണ് തെറ്റുകാരനെന്നോ അല്ലെങ്കില്‍ ദൈവത്തിനു മാത്രം അറിയും ന്യായം എന്നോ ..
ഒന്നറിയുക …അവിടവിടെ ഇങ്ങനെയും ചില മനുഷ്യര്‍ ….
ശരിയപ്പോ തല്ക്കാലം വിട …
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph
ശരിതെറ്റുകള്……………………!!! ജീവിതം!!!
Very touching..