ഉടുതുണിയുരിയല്‍ ഡേ


 

 

2018 ലെ ഒരു  മെയ്ദിന പ്രഭാതം … തിടുക്കത്തില്‍ ട്രെയിനിലെക്കോ ബസിലെക്കോ കയറിയപ്പോഴാണതു  ശ്രദ്ധിച്ചത് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഒരു അവാര്‍ഡ്‌  പടം  കണ്ട ഭാവത്തോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നു  പിന്നെ നിങ്ങളുടെ ജീന്‍സ് പാന്റിലെക്കും  … ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു , ഓ , ഇന്നു ഉടുതുണിയുരിയല്‍  ഡേയാണല്ലോ   മറന്നു ..മറ്റുള്ളവരുടെ മുന്‍പില്‍ പഴഞ്ജനാക്കപ്പെട്ടത്തിന്റെ വിഷമത്തില്‍ ഉടനെ ജീന്സൂരി ബാഗിലേക്കിട്ടു ക്ഷമാപണത്തോടെ പതിവിലും വേഗത്തില്‍ നടന്നു നീങ്ങുന്നു …

ഇത്തരമൊരു ചിത്രം മനസ്സില്‍ ഓര്‍ക്കാന്‍ പറ്റുന്നെങ്കില്‍ നല്ലത് …ഇല്ലെങ്കില്‍ നിമിഷം തോറും മാറുന്ന വേഗതയുടെ ഈ ലോകത്തില്‍ നിങ്ങള്‍ പഴഞ്ഞ്ജനാക്കപ്പെട്ടെക്കാം !!!

ഈ ലോകത്തില്‍ അങ്ങനെയും ഒരു ദിവസമുണ്ട്  ഉടുതുണിയില്ലാതെ പുറത്തിറങ്ങേണ്ട ദിനം ( No Pants Day ) സാധാരണയായി മേയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്  No Pants Day ആയി ആഘോഷിക്കപ്പെടുന്നത്  ( എല്ലാം ആഘോഷമാണല്ലോ നമുക്ക് ) …

എഴുതപ്പെട്ട ചരിത്ര പ്രകാരം  ഓസ്റ്റിന്‍ എന്നൊരു അമേരിക്കന്‍ വക്കീലാണ് ഇത്തരത്തില്‍ 1997 ല്‍ ചിന്തിച്ചത് ..എന്നും  തുണിയുടുത്ത് പുറത്തിറങ്ങുന്നതല്ലേ  , ഇന്നൊരു ദിവസം  അതില്ലാതെ  അണ്ടര്‍വെയറിട്ടു ഇറങ്ങിയെക്കാം എന്ന് ..അന്നൊരു വെള്ളിയാഴ്ചയായിരുന്നു …മുഖം ചുളിച്ചു നോക്കിയവരോട് അയാള്‍ പറഞ്ഞു , its no pant day 🙂   അങ്ങനെ അന്നുതൊട്ട്  ഉടുതുണിയുരിയല്‍  ഡേ ആഘോഷിച്ചു വരുന്നു ..   ഈ വര്ഷം തായ്‌വാനില്‍ ഫെബ്രുവരിയില്‍ ഇരുപതു  മോടെലുകളുടെ  നേതൃത്വത്തില്‍  ആഘോഷിക്കപ്പെട്ടു … അങ്ങനെ ലോകമാകമാനം അറുപതു രാജ്യങ്ങളിലായി പന്തീരായിരത്തോളം ( 12000 ) പേര്‍ ഈ വര്‍ഷവും ഉടുതുണിയില്ലാതെ ഒരു ദിവസം നിരത്തിലിറങ്ങി …

സ്വര്‍ണ്ണം വാങ്ങാന്‍ കാഷില്ലലോ എന്നോര്‍ത്ത് അക്ഷയത്രിദീയ ആഘോഷിക്കാത്തവരും , പ്രണയിനി ഇല്ലല്ലോ എന്നോര്‍ത്ത് വാലെന്റിനെസ് ഡേയില്‍ സങ്കടപ്പെട്ടവരും നിരാശരാകേണ്ട , ഇതാ നിങ്ങകള്‍ക്കായി  “ഉടുതുണിയുരിയല്‍  ഡേ” , അതികം തുളയില്ലാത്ത ജട്ടിയും തൊലിക്കട്ടിയും ഉള്ള   ആര്‍ക്കും ആഘോഷിക്കാം …

കേരളത്തില്‍ ഇതു നടക്കുമോ എന്ന്  ആരെങ്കിലും ഓര്‍ക്കുന്നുവെങ്കില്‍….,

ഇക്കഴിഞ്ഞ ദിവസം മ്യുസിയത്തില്‍ നടക്കാനിറങ്ങിയപ്പോള്‍ , ബര്‍മുഡയെക്കാള്‍ തീരെ വലുപ്പക്കുറവുള്ളതും ഉടുത്ത്  ടൈറ്റ്  സ്ലീവുലെസ്സ്  ടോപ്പുമായി ഒരു സ്ത്രീയെ കണ്ടു .. ( ഒരു കൈ പുറത്തുകാണിച്ചാല്‍ തകരുന്നതാണോ മലയാളിയുടെ ലൈംഗികത എന്ന് പറഞ്ഞ രഞ്ജിനി ഹരിദാസിനെ ഒരു നിമിഷം ഓര്‍ത്തു)    

പതിവില്ലാത്ത കാഴ്ച്ചയായതുകൊണ്ട് സ്വാഭാവികമായി ഒരു നിമിഷം നിന്ന് നോക്കി ഓര്‍മ്മകളില്‍ നിന്ന് എന്തോ പരതിയെടുക്കാന്‍ ശ്രമിച്ചു ..

എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?  എന്ന ആ സ്ത്രീയുടെ ചോദ്യമാണ്  ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത്  .. ഒരുപാടൊക്കെ പറയാന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചിരിയോടെ പറഞ്ഞു ..
ഉണ്ട് കണ്ടിട്ടുണ്ട് , പക്ഷെ ഇതുപോലെ തുണിയില്ലാത്തവരെ ആദ്യമായിട്ട് കാണുകയാ ..സോറി

ഒരു ചിരിയോടെ നടന്നകന്നു …

ഓര്‍ക്കുകയായിരുന്നു , 2005 ലെ കോളേജ് ഡേക്കെത്തിയ ജയരാജ് വാര്യര്‍  പറഞ്ഞത്  ..
പത്ത് വര്ഷം കഴിയുമ്പോള്‍ മുണ്ടില്ലാതെ ആള്‍ക്കാര്‍ നടക്കും …അതൊരു ഫാഷനായിരിക്കും  ..
ഒരിക്കലുമില്ല , അതും കേരളത്തിലോ എന്ന് ഞങ്ങളില്‍ പലരും തമ്മില്‍  പറഞ്ഞു ..

no pant day ഇവിടെ പെട്ടെന്ന് വന്നുകൂടായ്കയില്ല !!! അന്നേ ദിവസം അണ്ടര്‍വെയര്‍  ഒന്ന് വാങ്ങുമ്പോള്‍ രണ്ടു ഫ്രീയെന്നോ , പെര്‍മനെന്റ് ഹെയര്‍ റിമൂവര്‍ ഫ്രീയെന്നോ ഒക്കെ പറഞ്ഞു മാര്‍ക്കറ്റിലെ അടിവസ്ത്ര കമ്പനികള്‍ മത്സരിച്ചാല്‍ , പെട്ടെന്ന്  No Pants ഡേ ഇവിടെയുമെത്താം  … അക്ഷയ ത്രിദീയക്കും വാലെന്റിനെസ് ഡേക്കുമൊപ്പം ഒന്നുകൂടെ !!!!

 

ഒടുവില്‍ കേട്ടത് :  ഈ ജന്മത്തില്‍ തന്നെ മനസിലാക്കുന്ന ഒരാളെ കിട്ടില്ലെന്ന് തോന്നുന്നെന്നും , മാതൃത്വം   അറിയാനായി കുട്ടിയെ ദത്തെടുത്തു വളര്‍ത്തുന്നതിന്റെ മുന്നോടിയായി പട്ടിയെ വളര്‍ത്താന്‍ തുടങ്ങിയെന്നും :  രഞ്ജിനി ഹരിദാസ് 

 ഉടുതുണിയുരിയല്‍  ഡേയുടെ പശ്ചാത്തലത്തില്‍ അവരുടെ സ്റ്റെമെന്റ്റ്‌  ഇനി  തിരുത്തുമോ ആവോ ..

” ജട്ടി മാത്രം ഇട്ടു നടന്നാല്‍ തകരുന്നതല്ല മലയാളിയുടെ ലൈംഗിക ബോധമെന്നു   താന്‍ കരുതുന്നില്ലെന്ന്  “

 

 

 

അന്തിക്കള്ളടിച്ചു കഴിഞ്ഞാല്‍  മുണ്ടൂരി തലയില്‍ കെട്ടി വെളിവില്ലാതെ  നടന്നു നീങ്ങുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്  ..അതങ്ങനെ  ആഘോഷമാവാന്‍ പോകുന്നു …ഇനി എന്തെല്ലാം കാണാനിരിക്കുന്നോ  ഈശ്വരാ എന്ന ആശങ്കയോടെ തല്ക്കാലം വിട ..

 

ശരിയപ്പോ

സജിത്ത്

 https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.