തിരക്കഥ /സംവിധാനം : ശ്യാമപ്രസാദ്
Dileep as Shantanu / Samvrutha Sunil as Kalpana / Mamta Mohandas as Anuradha
Ajmal Ameer / Urmila Unni as Kalpana’s mother / Madambu Kunjukkuttan
“” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും. ഈ സിനിമ അവരിലൂടെയുള്ള യഥാര്‍ത്ഥ പ്രണയത്തിന്റെ അന്വോഷണമാണ് “”
വളരെ നന്നായിരിക്കുന്നുവെന്നോ മോശമെന്നോ പറയാന്‍ കഴിയാത്ത ഒരു സിനിമയാണ് ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അരികെ … മറ്റു ശ്യാമപ്രസാദ് സിനിമകളെപ്പോലെ സിനിമ കണ്ടിരിക്കുന്നവര്‍ക്ക് അവരുടെതായ രീതിയില്‍ വ്യാഖാനവും ന്യായീകരണവും നല്കാന്‍ വിധിക്കപ്പെട്ട ഒരു സിനിമയാണിത് … സുനില്‍ ഗന്ഗോപാധ്യായ് എന്നയാളുടെ ബംഗാളി ചെറുകഥയില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ പിറവി … സിനിമയുടെ കഥയും ദൈര്‍ഖ്യവും രണ്ടും തീരെ ചെറുതാണ് .. രണ്ടു മണിക്കൂറില്‍ പറഞ്ഞുതീര്‍ത്തു പ്രേക്ഷകരുടെ ചര്‍ച്ചക്ക് വിടുന്ന ഈ ചിത്രം വ്യക്തിപരമായ് ഇഷ്ട്ടപ്പെട്ടു .. ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ് എന്നൊക്കെ പറയില്ലേ 😉
യഥാര്‍ത്ഥ സ്നേഹമെന്തെന്നുള്ള ഒരു യുവതിയുടെ അന്വോഷണമാണ് ഈ ചിത്രം … ഒരു ലൈനില്‍ ഈ ചിത്രത്തിന്റെ കഥ പറയാമെന്നതുകൊണ്ടും കഥയെക്കുരിച്ച്ച്ചു കൂടുതല്‍ ഒന്നും പറയുന്നില്ല ..
“” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും. ഈ സിനിമ അവരിലൂടെയുള്ള യഥാര്‍ത്ഥ പ്രണയത്തിന്റെ അന്വോഷണമാണ് “”
അവതരണ ശൈലിയും , ഡബ്ബിംഗ് ഒഴിവാക്കി തത്സമയം തന്നെ ശബ്ധലേഖനവും നടത്തിയിരിക്കുന്ന ഈ ചിത്രം പരമാവധി കുറഞ്ഞ ബട്ജെറ്റില്‍ ഒരുക്കിയ ഒന്നാണെന്ന് ഒരു നിമിഷം നീണ്ടു നില്‍ക്കുന്ന ഗ്രാഫിക്സ് സീന്‍ ഓര്‍മ്മിപ്പിക്കും ( മോശം ഗ്രാഫിക്സ് ) … ഇതു ചിത്രീകരിച്ചിരിക്കുന്നത് സോണി F3 കാമറയിലാണ് .. പക്ഷെ ഈ ചിത്രത്തിന്റെ ശക്തി കഥയും , തെറ്റ് പറയാനില്ലാത്ത തിരക്കഥക്ക് വളരെ നന്നായി അഭിനയിച്ചു പ്രതിഫലിപ്പിച്ച മംതയുടെയും , ദിലീപിന്റെയും സംവൃതയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് … അതിനാണ് നമ്മള്‍ പ്രാമുഖ്യം കൊടുക്കേണ്ടത് … സിനിമ കഴിഞ്ഞാല്‍ കണ്ടിറങ്ങിയവര്‍ക്കു കുറച്ചുനേരം അവരവരുടെ യുക്തിക്ക് സംവദിക്കാന്‍ അവസരമൊരുക്കുന്ന ഒരു ചിത്രം കൂടിയാണിത് …
ഇതൊരു എന്റെര്ട്രെയിനാര്‍ സിനിമയല്ല … കോമഡി സിനിമയല്ല … ഫാമിലി ചിത്രം എന്നും പരയാനാവില്ല … ഞാന്‍ നേരത്തെ പറഞ്ഞപോലെ സത്യത്തില്‍ എന്താണ് സ്നേഹം എന്നാ അന്വോഷണം വളരെ സരളമായി നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. തിയേറ്ററില്‍ ഈ ചിത്രം കാണാന്‍ സാധിക്കാത്തവര്‍ ഈ പേര് ഓര്‍മ്മയില്‍ വെച്ച് , എന്നെങ്കിലും സാഹചര്യം കിട്ടുകയാണെങ്കില്‍ ഈ ചിത്രം ഒരിക്കല്‍ കാണണം എന്ന് ഞാന്‍ പറയും …. വളരെ ലൈറ്റ് ആയി അവതരിക്കപ്പെട്ട ഒരു ചെറിയ ചിത്രം …ശബ്ദ കോലാഹലങ്ങള്‍ ഒന്നുമില്ല …
മമ്ത വളരെ നന്നായി അഭിനയിച്ചിരിക്കുന്നു … മാടമ്പ് കുഞ്ഞുക്കുട്ടന്‍ അവതരിപ്പിച്ച ഗുരുവിന്റെ സംഭാഷണവും സീനുകളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു …
കഥയുടെ ക്ലൈമാക്സിനെപ്പറ്റി രണ്ടഭിപ്രായം ഉണ്ടാകുമെങ്കിലും , ഒരേ കടല്‍ എന്നാ സിനിമപോലെ കുറച്ചുകൂടെ കോംപ്ലെക്സ് ആയ ചിത്രമല്ല ഇതു … വളരെ ലൈറ്റ് … കണ്ടിരിക്കുമ്പോള്‍ ഒരു പുതിയ അനുഭവം ഉണ്ടാകും , കാരണം
വിഷ്വലില്‍ ചില പരീക്ഷണങ്ങള്‍
ലൈവ് സൗണ്ട് ഉപയോഗിച്ചുള്ള ചിത്രം
അവതരണവും ഫോട്ടോഗ്രാഫിയും റിയലിസ്റ്റിക് ആണ്
പോരായ്മകള്‍ : –
ഗ്രാഫിക്സ് മോശമാണ് / കഥാപാത്രങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ ആഴത്തിലല്ല കാണിച്ചിരിക്കുന്നത് /( അവര്‍ എങ്ങനെ കണ്ടുമുട്ടി എന്നോ , ദിലീപിന് എന്താണ് ഇപ്പോഴുള്ള ജോലിഎന്നോ അങ്ങനെ വ്യതമായി പറയുന്നില്ല … കുറച്ചു ലൈറ്റ് ആയി അവിടവിടെ പറഞ്ഞു പോകുന്നു എന്ന് മാത്രം … എനിക്ക് തോന്നുന്നത് സിനിമ മൊത്തത്തില്‍ ലൈറ്റ് ആയതുകൊണ്ട് അതും ലൈറ്റ് ആക്കിയതാവം 😉 ) അറുപതു രൂപകൊടുത്ത് ബാല്‍ക്കണി എടുത്തതുകൊണ്ട് തീരെ ചെറിയ സിനിമ എന്ന് തോന്നി .. ( നമ്മള്‍ മലയാളികള്‍ അങ്ങനെയാണല്ലോ .. അറുപതു ലക്ഷത്തിന്റെ ഓഡിക്കെത്ര മൈലേജു എന്ന് ചോധിക്കുന്നവരല്ലേ 😉 )
എനിക്ക് പറയാനുള്ളത് , ഒരു നല്ല സിനിമ കാണാം എന്ന് വിചാരിക്കുന്നവര്‍ ധൈര്യമായി കാണുക ക്വാണ്ടിട്ടിയിലല്ല ക്വാളിട്ടിയിലാണ് കാര്യം എന്ന് ചിന്തിക്കുന്നവരും ഈ സിനിമ കാണുക … എന്താണ് യഥാര്‍ത്ഥ സ്നേഹം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രണയിനിയോടോത്ത് തീര്‍ച്ചയായും ഈ ചിത്രം കാണുക … ( കുടുംബ സമേധം ദൈര്യമായി ഈ ചിത്രം കാണാം ) … അരികെ – 6/10 ഫിലിം റിവ്യു
റിവ്യു സത്യസന്ധമെന്നു തോന്നുന്നെങ്കില്‍ സിനിമ റിവ്യു ഷെയര്‍ ചെയ്യാന്‍ മടി കാണിക്കാതിരിക്കുക .. ആര്‍ക്കെങ്കിലും ഉപകാരപ്പെടും .. ഇരുകൂട്ടര്‍ക്കും ലാഭമോ നഷ്ടമോ ഇല്ല 🙂
സമയവും , ധനനഷ്ടവുമാല്ലാതെ വേറൊന്നും ഈ എഴുത്തുകൊണ്ടില്ലല്ലോ എന്നൊരു ചിന്ത ഈയിടെയായി വരാറുണ്ട് .. അതുകൊണ്ടുതന്നെ ഈ എഴുത്ത് അതികകാലം മുന്നോട്ടു പോകാന്‍ സാധ്യതയില്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട്
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph
ശ്യാമപ്രസാദ് മാജിക്ക് പ്രതീക്ഷിച്ചു പോയി..
ശ്വാസം മുട്ടി തിരിച്ചു പോന്നു !
ഓ അങ്ങനെയോ , എനിക്കുതോന്നുന്നു സിനിമ കൂടുതല്‍ റിയലിസ്റ്റിക് പോലെ എടുത്തതുകൊണ്ടാവുമോ എന്ന് … സാധാരണ കോമേര്‍സ്യാല്‍ ചിത്രങ്ങളില്‍നിന്നോ , സമാന്തര ചിത്രങ്ങളില്‍ നിന്നോ വേറിട്ട ഒരു സമീപനമാണ് ചിത്രം ട്രീറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് അതും ഒരു കാരണമാവാം