നന്ദി എന്ന വാക്കിനു എത്രത്തോളം വ്യാപ്തിയോ അര്‍ത്ഥമോ ഉണ്ടെന്നു പറഞ്ഞു തരാന്‍ മറ്റാരെക്കാളും ഒരു പക്ഷെ ഒരേ ഒരു ജീവിക്കേ അവകാശമുള്ളൂ … നായ … ലോയല്‍റ്റി എന്നത് അവരുടെ മാത്രം കുത്തകയാണ് ലോയല്‍റ്റിയുടെ പേരില്‍ ഈ ലോകത്ത് എവിടെയെങ്കിലും ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ അതവര്‍ക്ക് മാത്രം സ്വന്തം …
ഇപ്പോളിതെടുത്ത് പറയാന്‍ കാരണം Xiao Sa എന്ന ചൈനീസ് തെരിവു പട്ടിയെപ്പറ്റി കേട്ടപ്പോഴാണ് …ഒരു കോഴിക്കാലിന്റെ നന്ദി ഒരു പക്ഷെ ആയിരം കിലൊമേട്ടരൂകളെക്കാളും നീളമുണ്ടെന്നു തെളിയിച്ചു തന്ന ചൈനീസ് തെരിവു പട്ടി ….
കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പാണ് അത് സംഭവിച്ചത് … 1200 കിലോമീറ്റര്‍ ദൂരമുള്ള ടിബറ്റിലേക്ക് സൈക്കിള്‍ റാലി നടത്തുകയായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് മുന്നില്‍ ഒരു തെരിവു നായ അവതരിച്ചത് … കൂട്ടത്തിലെ Xiao Yong എന്ന ഇരുപത്തിരണ്ടുകാരന്‍ ആ നായിനൊരു കോഴിക്കാല്‍ എറിഞ്ഞുകൊടുത്തു … യാത്ര തുടര്‍ന്ന അവര്‍ക്ക് പിന്നില്‍ ആ നായും അവരെ പിന്തുടര്‍ന്നു … അറുപതു കിലോമ്മീട്ടറോളം അന്ന് മുഴുവന്‍ അവര്‍ക്കൊപ്പം … ശേഷം അവര്‍ വിശ്രമിച്ചതിന്റെ തൊട്ടടുത്ത് കിടന്നു , ആ യാത്ര അങ്ങനെ ഇരുപത്തിനാല് ദിവസം പിന്നിട്ടു … ഏകദേശം 1100 കിലോമീറ്റര്‍ ആ നായും അവര്‍ക്കൊപ്പം പിന്നിട്ടു …
അവസാനം ആ തെരിവുപട്ടിക്കു സ്വന്തം പേര് നല്‍കി Xiao Yong , Xiao Sa എന്ന ചൈനീസ് തെരിവു പട്ടിയെ സ്വന്തം വീടിലേക്ക് വിമാനത്തില്‍ കയറ്റി വിട്ടു ( ചൈനയില്‍ ട്രെയിനില്‍ നായ്ക്കള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലാ )
വീഡിയോക്കായിഇതില്‍ക്ലിക്ക്ചെയ്യുക
ഇത്രയും പറഞ്ഞു വന്നപ്പോഴാണ് ഒരു സംഭവം കൂടെ ഓര്‍മ്മയില്‍ തെളിയുന്നത് … ജപ്പാനിലെ സ്ഥാപിക്കപ്പെട്ട ഒരു നായിന്റെ പ്രതിമ … Hachiko എന്ന പേരുള്ള അതിനു മുന്നില്‍ ഭക്ത്യാദരങ്ങളോടെ കുറെ ജപ്പാന്‍കാര്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആദ്യനിമിഷം തമാശയാണ് തോന്നിയത് .. ഇത്രയും വിവരമുള്ള അവര്‍പോലും ഒരു നായിനെ ദൈവമായിക്കാണുന്നു എന്നതില്‍ ..
പക്ഷെ കൂടുതല്‍ അറിഞ്ഞപ്പോള്‍ അറിയാതെ പറഞ്ഞുപോയി ” ഇങ്ങനെയും നായ്ക്കളുണ്ടോ ? ”
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോക്കിയോ യൂണിവേര്സിട്ടിയില്‍ പ്രൊഫസര്‍ ആയിരുന്ന Hidesaburō Ueno “അകിറ്റ” വിഭാഗത്തില്‍ പെടുന്ന ഒരു നായിനെ എടുത്തു വളര്‍ത്തിയിരുന്നു … എല്ലാ ദിവസവും തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ വരെ തന്റെ യജമാനനെ ആ നായ അനുഗമിച്ചിരുന്നു … തിരിച്ചു വരുന്നതും കാത്തു വൈകുന്നേരത്തോടെ പോകുമായിരുന്നു ..
പക്ഷെ ഒരു ദിവസം യാത്ര പോയ Hidesaburō Ueno മടങ്ങി വന്നില്ല … മസ്തിഷ്ക ആഘാതത്തെത്തുടര്‍ന്നു അയാള്‍ മരിച്ചിരുന്നു ..പക്ഷെ ഇതറിയാതെ ആ നായ അവസാന ട്രെയിന്‍ പോകുന്നവരെ ആ കാത്തിരുപ്പ് തുടര്‍ന്നു … അയാള്‍ വന്നില്ല ..ദിവസങ്ങളോളം ആ കാത്തിരുപ്പ് തുടര്‍ന്നു … ഒടുവില്‍ ആ നായ മരിക്കുന്ന ദിവസം വരെ ഒന്‍പതു വര്‍ഷത്തോളം തന്റെ യജമാനനെയും കാത്തു ആ നായ പോയിരുന്നുവത്രെ …
അതിന്റെ ഓര്‍മ്മക്കായാണ് Shibuya സ്റ്റേഷന്‍ പരിസരത്ത് പ്രതിമ സ്ഥാപികപ്പെട്ടത് … ടോക്കിയോവില്‍ ആ നായിനെ ഇന്നും പരിപാലിച്ചു പോരുന്നു … വംശ നാശം നേരിടുന്ന ഒരു വിഭാഗമായിരുന്നുവത്രെ akita
Hachi: A Dog’s Tale എന്ന പേരില്‍ ഒരു സിനിമ പോലും പിന്നീടു പുറത്തിറങ്ങി .. പിന്നെയും വേറെ ചില സിനിമകള്‍ 🙂 ജാപ്പനീസ് കഥാപുസ്തകങ്ങളില്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരു പേരാണ് Hachiko 🙂
ഒരു നായിനോളം നന്ദി ഈ ലോകത്തില്‍ വേറൊരു പട്ടിക്കുമില്ല
keep sharing 🙂
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph