നമ്മള്‍ മലയാളികള്‍ ഒരു പ്രത്യേക ജീവികളാണ് …വേണ്ടെന്നു പറയുമ്പോളും അതിനെ ആഗ്രഹിക്കും …ഒന്നുമില്ല്യ എന്ന് പറയുമ്പോളും അവിടെ എന്തൊക്കിലുമൊക്കെ കാണും !! ഒന്നും അറിയില്ല്യ എന്ന് പറയുമ്പോളും ഒരുപാടൊക്കെ അറിഞ്ഞിരിക്കും …
ഈയിടെ കേട്ട് വരുന്ന രാഷ്ട്രീയ-സന്യാസ കൊലാഹങ്ങാലാണ് ഈ വരികളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നത് …..അതേയ് !! ബാബാ രാംദേവ് ..പരിയാരം !!! കള്ളപ്പണ നിക്ഷേപം ….അതൊക്കെ തന്നെ
നമുക്കാര്‍ക്കും മതമില്ലെങ്കിലും , മതത്തില്‍ ജനിച്ചു ജീവിച്ചു മരിക്കുന്നു !!!
സ്ത്രീധനത്തിനെതിരായു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും , അവിടെയും ചില കൂട്ടിക്കിഴിക്കലുകള്‍ നടക്കുന്നില്ലെന്ന് നെഞ്ചില്‍ കയ്വെച്ച് പറയാന്‍ ആര്‍ക്കാകും !!!!
എല്ലാര്‍ക്കും കോളേജുണ്ട് …ഗോകുലം, ജുബിലീ ..മിഷന്‍..എന്‍എസ്എസ് ..എംഇഎസ്…ടികെഎം, അമൃത ..ലൂര്‍ദ്ധു …അങ്ങനെ കെഎസ്ആര്‍ടി സിക്ക് വരെ ..സന്യാസി സ്രേഷ്ട്ടര്‍ക്കും അച്ഛന്മാര്‍ക്കും , പള്ളികള്‍ക്കും ഇവിടെ ഓഡികളും, ബിഎംഡബ്ല്യു ഉണ്ട് …പക്ഷെ ഇവിടെ ഒന്നും നോക്കിയല്ല ആര്‍ക്കും ഒന്നും കൊടുക്കുന്നത് !! അതൊക്കെ അങ്ങനെ വരുന്നതാണ് …
സാധാരണക്കാര്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോയില്‍ പോയി നട്ടെല്ലോടിഞ്ഞു പോയാല്‍ കിടന്നു മരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ട് ….പിന്നേം ശരീരത്തില്‍ വല്ലതും ബാക്കി ഉണ്ടെങ്കില്‍ അത് കൊത്തിപ്പറിചെടുക്കാന്‍ കിഡ്നി മാഫിയ ഉണ്ട് … എന്നിട്ടും ഇവിടെ എല്ലാര്‍ക്കും തുല്ല്യ പ്രാധാന്യമാണ് എന്ന് നമ്മളെല്ലാവരും കേള്‍ക്കുന്നു ..എല്ലാവരും പുണ്യവാളന്‍മാരാണ് ….
ഈയിടെ കണ്ടു വരുന്ന ഒരു ട്രെന്‍ഡ് എന്തെങ്കിലുമൊക്കെ അതിക്രമം ചെയ്തിട്ട് അതങ്ങു ഏറ്റു പറയുക എന്നതാണ് …അത്രയെ വേണ്ടൂ ….. മുന്‍പ് എന്തെല്ലാം ചെയ്തിരുന്നു എന്ന് ആരും ഓര്‍ക്കാറില്ല …തെറ്റ് ചെയ്തു നിഷേധിക്കാതെ ഏറ്റു പറഞ്ഞാല്‍ മതി …പുണ്യാളന്റെ പരിവേഷം നല്‍കി നമ്മളങ്ങ് ക്ഷമിചെക്കും …
രാഷ്ട്രീയക്കാര്‍ക്കും, സന്യസികള്‍ക്കും , അച്ഛന്മാര്‍ക്കും , പള്ളികള്‍ക്കും ഒരേ ഒരു ലക്‌ഷ്യം മാത്രം നമ്മളെയൊക്കെ അങ്ങ് നെരാക്കി ഒരു വഴിക്കാക്കണം …ഇവരാരുമില്ലെങ്കില്‍ നമ്മളൊക്കെ എന്നേ പാപികളായി മരിച്ചു പോയേനെ !!! എല്ലാവരും ഇതില്‍പ്പെടിലെങ്കിലും രാഷ്ട്രീയം ഒരു പുതിയ മതമാണ് !! പറഞ്ഞത് പറഞ്ഞില്ലാന്നും , കണ്ടത് കണ്ടില്ലാന്നും ,ചെയ്തത് ചെയ്തില്ലാന്നും , അറിഞ്ഞതൊന്നും യഥാര്‍ത്ഥത്തില്‍ അറിഞ്ഞിട്ടിലെന്നും പറഞ്ഞു,ചെയ്തു,അഭിനയിച്ചു, ജീവിചെങ്കിലെ എവിടെങ്കിലുമൊക്കെ എത്താന്‍ പറ്റൂ …
അമ്മതൊട്ടില്‍ പോലെ പുതിയ ഒരു തൊട്ടില്‍ ഇവിടെ വരുകയാണെങ്കില്‍ കാശ് കൂടുതലുള്ള രാഷ്ട്രീയക്കാരനും , സിനിമാക്കാരനും , സന്യസിക്കും ഈ തൊട്ടിലില്‍ കാശു നിക്ഷേപിക്കാം !! അത് വെച്ച് സ്കൂളുകളും , കോളേജുകളും ആശുപത്രികളും ഒക്കെ നിര്‍മ്മിക്കട്ടെ …രാഷ്ട്രീയക്കാരുടെ മക്കളും , സന്യാസിമാരുടെ , അച്ചന്മാരുടെ എണ്ണപ്പെടാത്ത കുരുന്നുകളും അവിടെ മാത്രം പഠിച്ചു , പഠിപ്പിച്ചു എന്ത് വേണമെങ്കിലും കാണിച്ചു കൂട്ടി ഒരു വഴിക്കാകട്ടെ …സാധാരണക്കാരെ വെറുതേ വിടുക !!!!
ഇവിടെ സത്യത്തില്‍ ന്യുനപക്ഷം എന്നൊന്നുണ്ടോ ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം ….ഇനിയും വര്‍ഷങ്ങാളോളം നുനപക്ഷ കോട്ടയില്‍ എല്ലാ മേഖലകളിലും സീറ്റ് പങ്കു വെക്കപ്പെടും ..അതങ്ങനെയാണ് !!!
മാറ്റിയാലും പിന്നേം മാറ്റിയാലും മാറാത്ത ചിലതുണ്ട് …അതിലൊന്നാണ് ഈ പറഞ്ഞ സത്യങ്ങള്‍ …. ഇതൊക്കെ നമ്മുടെ തെറ്റാണോ എന്ന് ചോദിച്ചാല്‍ എനിക്കൊന്നേ പറയാനുളൂ
“അത് പരിശോധിക്കപ്പെടെണ്ട ഒന്നാണ് “ !!!
© 2011, sajithph. All rights reserved.
Pingback: പാവക്കൂത്തുകള്‍ …….. | iamlikethis.com