ഒന്നിന് പുറകെ ഒന്നായി കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ കുറെ ചോദ്യം ബാക്കിയാവുന്നു
ഇടതു – വലതു -ഇടത്തരം പോഷക സങ്കടനകള്‍ എല്ലാവരും കാരക്കോണത്തെക്കുള്ള ഓട്ടത്തിലാണ് … എത്രയും പെട്ടെന്ന് ഒരു മാര്‍ച്ച് സങ്കടിപ്പികണം ..പറ്റുമെങ്കില്‍ പോലീസിന്റെ നെഞ്ഞത്തെക്കോ അതുമല്ലെങ്കില്‍ പഞ്ചായത്താഫീസിന്റെ കക്കൂസിലെക്കോ എറിഞ്ഞെങ്കിലും വാര്‍ത്തകളില്‍ ഇടം പിടിക്കണം …ഒരു രക്തസാക്ഷിയെ കിട്ടാനുള്ള വകുപ്പൊന്നും ഇല്ലെങ്കിലും , ഏതെങ്കിലും പാര്‍ട്ടി അനുഭവിയുടെയോ , അതുമല്ലെങ്കില്‍ മാര്‍ച്ചിനിടയിലേക്ക് വരുന്നവന്റെ മുതുകിലോ ,മുഖത്തോ അല്ലേല്‍ മൂക്കത്തോ ചുവപ്പ് കാണിപ്പിച്ചു മാര്‍ച് കൊഴുപ്പിക്കണം , അല്ലെങ്കില്‍ ആകെ നാണക്കേടാണ് …യുവജന പാര്‍ട്ടിയുടെ പ്രധിഷേധം ആണെന്ന് ജനമറിയണം …
സാമാന്യബുദ്ധി സ്വന്ത്തമായുള്ള പ്രവര്‍ത്തകരുടെ മേല്‍ അസാമാന്യ ബുദ്ധിയും ദീര്‍ക്കവീക്ഷണവും ഉള്ള മേലാളന്മാര്‍ നടത്തുന്ന പാവക്കൂത്തായി മിക്കപ്പോഴും ആധുനിക രാഷ്ട്രീയ പ്രതിഷേധങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ … തലവരിപ്പണത്തിന്റെയും , നെറികെട്ട പിടിച്ചു പറിക്കലിന്റെയും പേരില്‍ പരിയാരമെന്നോ , കാരക്കോണമെന്നോ ഉള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുംമ്പോളും വീണ്ടും ചിലത് ബാക്കിയാവുന്നു … ഇതെല്ലാം ആര്‍ക്കു വേണ്ടി ?? കൂത്ത് പറമ്പും അനുബന്ധ സമരങ്ങളും നമുക്കെന്തു നേടിത്തന്നു എന്നോര്‍ത്ത് നോക്കാം ..
ഒരു ശാശ്വത പരിഹാരമല്ലേ നമുക്ക് വേണ്ടത് ?
പ്രവര്‍ത്തകര്‍ കാണിക്കുന്ന പ്രതിഷേധ സ്വരങ്ങളും , മാധ്യമങ്ങള്‍ കാണിക്കുന്ന നേരിന്റെ നെരിവുള്ള കര്‍ത്തവ്യ ബോധത്തെയും മാനിച്ചു കൊണ്ട് പറയെട്ടെ , ഒരു നിമിഷം എല്ലാം മറന്നു പുറകോട്ടോന്നു തിരിഞ്ഞുനോകൂ …
നാല്‍പ്പതും അമ്പതും ലക്ഷം നല്‍കി സീറ്റ് തരമാക്കപ്പെട്ട ഒരു കുട്ടി ഈ സമൂഹത്തോട് ഇങ്ങനെ ചോദിക്കുന്നു എന്നിരിക്കട്ടെ “കാശുള്ള വീട്ടില്‍ ജനിച്ചു പോയി എന്നത് എന്റെ കുറ്റമാണോ ? ” കാശ് കൊടുക്കാന്‍ കയ്യിലുള്ളവര്‍ അത് മുടക്കി , കാശുകാര്‍ ഉണ്ടാക്കിയ കോളേജില്‍ ഇനിയും പഠിച്ചു കൊണ്ടേയിരിക്കും ….
കാശുള്ളവന്‍ എന്നും ഇവിടെ രാജാവ് തന്നെയാണ് … കേരളമല്ലെങ്കില്‍ , തമിഴ്‌നാട്, അല്ലെങ്കില്‍ റഷ്യ പോയി പഠിച്ചിറങാരുണ്ട്…. പിന്നീട് തിരിച്ചു വന്നു സാമൂഹ്യ സേവനം ചെയ്യണം എന്ന് കരുതിയല്ല ..
മുന്തിയ ആശുപത്രികളില്‍ അവര്‍ ജോലി ചെയ്യും അല്ലെങ്കില്‍ പഠിപ്പ് ഒരു സ്റ്റാമ്പ് ആയി വെച്ച് വിവാഹ കമ്പോളങ്ങളിലെക്കിറങ്ങാറുണ്ട് …
ഒരുപാട് കാശുള്ളവര്‍ അല്ലെങ്കില്‍ ചുറ്റുപാടും , പിടിപാടുമുള്ളവര്‍ കയ്യില്‍ നിന്ന് കാശ് മുടക്കി കോളേജുകള്‍ കെട്ടിപ്പൊക്കുന്നു …അവര്‍ക്കും വേണ്ടത് കയില്ലുള്ള കാശ് വീണ്ടും കൂട്ടുക എന്നത് മാത്രം …അതിനവരെ കുറ്റം പറയാന്‍ നമ്മളാരു ? വിദ്യാഭ്യാസം ഒരു കച്ചവടം എന്ന് അവര്‍ ചിന്ത്തിക്കുന്നതില്‍ നമുക്കൊന്നും പറയാനില്ല്യ …ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ളത് ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ , വിദ്യാഭ്യാസം ഒരു സേവനം എന്ന് ചിന്തിച്ചുരുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു …ഇപ്പോള്‍ ഉണ്ടോയെന്നോന്നും അറിവില്ല്യ … സാമൂഹിക തുല്യതയോ , പുണ്യം കിട്ടാനോ അല്ല അവര്‍ കാശ് എറിയുന്നത് … അവര്‍ക്ക് സൌകര്യം ഉണ്ടെങ്കില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് സൌജന്യ സീറ്റ് കൊടുക്കും , അങ്ങനെയാണല്ലോ ആധുനിക രാഷ്ട്രീയ -സാമൂഹിക ചുറ്റുപാടുകള്‍ നമ്മളെകൊണ്ടെത്തിച്ചിരിക്കുന്നത് ….
സര്‍ക്കാര്‍ കോളേജില്‍ പഠിച്ചിറങ്ങിയ എത്രത്തോളം ഡോക്ടര്‍മാര്‍ ഇവിടെ നിസ്വാര്‍ത്ത സേവനം ചെയ്യുന്നു ? നാമെല്ലാം പഠിച്ചിറങ്ങി തിരിചെന്തു കൊടുത്തു ? നമ്മള്‍ നികുതിപ്പണം നല്ക്കുന്നണ്ടല്ലോ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ കഴിയാത്തതായിരിക്കണം നമ്മുടെ സാമൂഹ്യബോധം… മാറ്റം നമ്മളില്‍ നിന്നും തുടങ്ങേണ്ടതാണ് … . സര്‍ക്കാര്‍ ഉടമസ്ത്തതയില്‍ കൂടുതല്‍ കോളേജുകള്‍ ഇവിടെത്തുരക്കപ്പെടണം ….കാശിനു വേണ്ടിയാണോ നമ്മള്‍ ജീവിക്കുന്നത് അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടിയാണോ കാശ് എന്ന് ഇടക്കെങ്കിലും ചിന്ത്തിക്കണം ….ആവശ്യത്തിനു സാമ്പത്തിക ഭദ്രത ആയിക്കഴിഞ്ഞു എന്ന് കരുതുന്നവര്‍ക്ക് , തിരിച്ചു വന്നു മാന്യമായി ജോലി ചെയ്യാനുള്ള ചുറ്റുപാട് ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കും …സര്‍ക്കാര്‍ കോളേജില്‍ നിന്നും പഠിച്ചിരങ്ങുന്നവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാന്യമായ ശമ്പളം നല്‍കി നിശ്ചിത ദിവസത്തേക്കെങ്കിലും നിര്‍ഭന്ധിത ജോലിക്ക് വിധേയരാക്കണം ( ഇപ്പോളുള്ള ഹൌസ്സര്‍ജെന്‍സി പോലെ ) ….
അല്ലാത്തിടത്തോളം മാധ്യമങ്ങളില്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനായി ഇതു തുടര്‍ന്ന് കൊണ്ടേയിരിക്കും …… കോമരക്കൊലങ്ങള്‍ പോലെ കഥയറിയാത്ത ചില പാവക്കൂത്തുകള്‍ക്കായി നമ്മുടെ യുവത്വം ദുരുപയോഗിക്കപ്പെട്ടെക്കാം…………
© 2011, sajithph. All rights reserved.