ജുലെ – ചില ഓര്‍മ്മപെടുത്തലുകള്‍

BC 46ല്‍ ജൂലിയസ് സീസര്‍  പേരിട്ട , ദേശീയ ഐസ്ക്രീം മാസം  എന്നറിയപ്പെടുന്ന കഴിഞ്ഞ ജൂലൈ  കയ്പ്പേറിയ ചില ഓര്‍മ്മകളാണ് ചരിത്രത്തിനു നല്‍കിയിരിക്കുന്നത് ..

കാലം കഴിയുന്തോറും , ടെക്നോളജി വളരുന്തോറും മനുഷ്യന്‍ പുറകിലെക്കാണോ  നടത്തം എന്ന്  ചിന്തിച്ചു പോകും അവയില്‍ ചിലതിലൂടെ  …

 
ഭരണസിരാകേന്ദ്രമായ  ദില്ലിയില്‍ നിന്നും ഒരമ്പതു കിലോമീറ്റര്‍ അകലെ കിടക്കുന്ന  അസറ ഗ്രാമത്തില്‍ പ്രണയ വിവാഹം നിരോധിച്ചത് വാര്‍ത്ത‍ പ്രാധാന്യം നേടിയത് ജൂലെയില്‍ ആയിരുന്നു … പോരാത്തതിനു നാല്‍പ്പതിനു താഴെയുള്ള സ്ത്രീകള്‍ ഒറ്റയ്ക്ക് ഷോപ്പിംഗ്‌ നടത്തുന്നതോ  പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതോ പോലും വിലക്കിയിട്ടുണ്ട് …ശിരോവസ്ത്രം ഇല്ലാതെ സ്ത്രീയെ കണ്ടുപോകരുതെന്നും ഗ്രാമീണ ഭരണാധികാരികള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു … പ്രണയമോ പ്രണയ വിവാഹമോ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു … കയ്യോ കാലോ വളരുന്നതെന്ന്  നോക്കി പിള്ളേരെ ഒരു വഴിക്ക് ആക്കിവരുമ്പോള്‍ കണ്ടവന്റെ കൂടെ ഇറങ്ങി കുടുംബത്തിന്റെ മാനം കളയാന്‍ ഇനി ആരെയും അനുവദിക്കില്ല എന്നതാണ് ന്യായീകരണം … എന്തായാലും  ആ അടിചെല്‍പ്പിക്കല്‍   എവിടെ ചെന്ന് നില്‍ക്കുമെന്ന്  ചരിത്രം തെളിയിക്കും … ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ കുറെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ജീന്‍സും ടോപ്പും കത്തിച്ചു , പാരമ്പര്യ വേഷമല്ലാതെ വേറെ ഒന്നും ധരിക്കരുതെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട് അത് പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു … !!!

അടുത്തതു ഞെട്ടിപ്പിക്കുന്ന ഒന്നാണ് … പാക്യസ്ഥാനിലെ അല്‍-ഷിഫ ഹോസ്പ്പിറ്റലില്‍  ജനിച്ച കുട്ടിയുടെ തല വലുതായെന്നു പറഞ്ഞു  രണ്ടു ദിവസം തികയും മുന്‍പേ  ചേറിലേക്ക്  ചവിട്ടിത്താഴ്ത്ത്തിയ സ്വന്തം പിതാവിന്  പറയാനുണ്ടായിരുന്നത്  , “എന്റെ കുഞ്ഞിനെ എന്ത് ചെയ്യണമെന്നത്‌ ഞാനാണ് തീരുമാനിക്കുക ….ബാക്കിയുള്ളവര്‍ അതോര്‍ത്തു  തലപുകക്കണ്ട …  അഞ്ചു കുട്ടികളുടെ പിതാവാണ് ഇതു ചെയ്തതെന്നും , കൊല്ലപ്പെട്ടത് ഒരു പെണ്‍കുട്ടി ആയിരുന്നെന്നും കൂട്ടി വായിക്കുമ്പോഴാണ്  സംഭവം കുറെക്കൂടെ ഭീകരമാകുന്നത്  … പകുതിയോളം ആളുകള്‍ക്ക് മാത്രം സാക്ഷരതയുള്ള , സ്ത്രീകള്‍ ജോലി ചെയ്യാന്‍ പോലും നിഷേധിക്കപ്പെട്ട ഒരു സ്ഥലമാണ്‌  പാക്യസ്ഥാന്‍ എന്ന് മനസിലാക്കേണ്ടത് ഇവിടെ ഖോരഖോരം പ്രസംഗിച്ചു നടക്കുന്ന  ഫെമിനിസ്റ്റുകളാണ്  …

UNO പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം പാക്യസ്ഥാനില്‍  55 മില്ല്യന്‍ ആളുകള്‍ അക്ഷരാഭ്യാസം ഇല്ലാത്തവരാണ് …

1200 കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടുവെന്നാണ്  അവിടെത്തെ ഏറ്റവും വലിയ സാമൂഹ്യ സങ്കടനയായ ഈദിക്ക്   പറയാനുള്ളത്  ..കണക്കില്‍ അത്രയും കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ അവര്‍ കണ്ടെത്തി , സത്യത്തില്‍ ഉള്ളത് അതിലും എത്രയോ വലുതായിരിക്കാം … അതില്‍ത്തന്നെ പത്തില്‍ ഒന്‍പതും പെണ്‍കുട്ടികളും …

 

പെണ്‍കുട്ടികള്‍ കെട്ടിപോകുമ്പോഴേക്കും വര്‍ധിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ്  പറയപ്പെടുന്ന ന്യായം

 

ബോധവല്‍ക്കരണം കൊണ്ട് പ്രത്യെകിച്ചു കാര്യം ഇല്ലെന്നു അറിയുന്നതുകൊണ്ട്  ആര്‍ക്കും  വേണ്ടാത്ത  കുഞ്ഞുങ്ങളെ  ഏറ്റെടുക്കാന്‍ തയാറായി സങ്കടന തന്നെ രാജ്യമാകമാനം തൊട്ടിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്  … അവിടെ വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ …………

അവിടെ കല്യാണത്തിന് മുന്‍പ് ജനിക്കുന്ന കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ …  ആ കണക്കുകള്‍ ദൈവത്തിനു മാത്രമറിയാം !!!!!!

ടെക്നോളജി വളരുന്തോറും മനുഷ്യന്‍ പുറകിലെക്കാണോ  നടത്തം എന്ന്  ചിന്തിച്ചു പോകുന്നു …

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.