തിരിച്ചറിവിന്‍റെ നാള്‍വഴികളിലൂടെ :)

 

തുരുമ്പ് വീണുതുടങ്ങിയിരിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ നീളന്‍ ഇരുംബഴികളില്‍ മുഖമമര്‍ത്തി  തന്‍റെ പുതിയ ജീവിതത്തിലെ ആദ്യ കാഴ്ചകള്‍ കാണാനായി അയാള്‍ നിലയുറപ്പിച്ചു.. അങ്ങു ദൂരെ ഒരു കാക്ക മാംസക്കഷണങ്ങള്‍ കൊതിപ്പരിക്കുന്ന കാഴ്ച , തുരുംബിനെക്കള്‍ രൂക്ഷമായ ഓര്‍മ്മകളിലേക്ക്  നയിച്ചു …..ഒന്നും ഓര്‍ക്കനിഷ്ട്ടപെടുന്നില്ല്യ …എങ്കിലും മനസു പലപ്പോളും അങ്ങനെയാണല്ലോ …ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്തത് വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും …

 

ഒരര്‍ത്ഥത്തില്‍ താന്‍ രക്ഷിക്കപ്പെടുകയായിരുന്നില്ല്യെ ..ചിന്തിക്കുന്നതും,പറയുന്നതും ചെയ്യുന്നതും തമ്മില്‍ ഒരു ബന്ദവുമില്ലാത്ത കാപട്യത്തിന്റെ ലോകത്തുനിന്നും യാഥാര്ത്യത്തിലെക്കുള്ള  യാത്ര …ഇരുമ്പഴിക്കുള്ളില്‍ കൂടുതല്‍ സുരക്ഷിതനാണ് താനെന്ന തിരിച്ചറിവ് തെല്ലോരാശ്വത്തിനു വകനല്‍കി … അവിടെ അഭിനയിക്കാന്‍ ആരുമില്ല …എല്ലാരും ജീവിക്കുകയാണ് …ഇതാണ് തിരിച്ചറിവിന്‍റെ ലോകം …. ഭ്രാന്താണ് തനിക്കെന്നു ആദ്യം കണ്ടെതിയതാരാന്…ആരായാലും  നന്ദിയുടെ പൂച്ചെണ്ടുകള്‍ …

 

അതേ ….മോളൂട്ടീ !!   കുഞ്ഞജുനത്തി …..ഐസ്ക്രീം വേണമെന്നു കരഞ്ഞ അവളുടെ കരച്ചിലിനു മുന്‍പില്‍ ,  അവശേഷിച്ചിരുന്ന അഞ്ചു ഐസ്ക്രീം ബോളുകളും ഏല്‍പ്പിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അവളായിരുന്നല്ലോ ആദ്യം പറഞ്ഞത് ..” ചേട്ടനു വട്ടായോ ? ”  ഒന്നും പ്രതീക്ഷിക്കാതിരുന്ന അവളുടെ മുന്‍പിലേക്ക് ഐസ്ക്രീം കൂടകള്‍ സമര്‍പ്പികുമ്പോള്‍ ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല്യ …അല്ല …പ്രതീക്ഷിച്ചതെല്ലാം നടന്നിരുന്നെങ്കില്‍ ….

കൂട്ടത്തില്‍ ഏറ്റവും പിശുക്കനായ സുഹൃത്തിന്‍റെ ജന്മദിനത്തില്‍ അവനെറ്റവും ഇഷ്ട്ടപ്പെട്ട റം സമര്‍പ്പിച്ചു മടങ്ങുമ്പോള്‍ വേറൊരു സുഹൃത്ത്‌ തമാശക്കെങ്കിലും ചോദിചിരുന്നല്ലോ

” നീ ആ ഇത്തിള്‍ക്കണിക്ക്‌ ഒരു കുപ്പി റം കൊടുത്തോ ..നിനക്കെന്തേ വട്ടുപിടിച്ചോ ”  ഇപ്പോളും ആ ചോദ്യം മുഴങ്ങുന്നു …

പാതിരക്കുര്‍ബാന കഴിഞ്ഞു മടങ്ങിവരവെയാണ് മനസിലാമോഹം ഉദിച്ചത്..അവളെയോന്നു കാണണം ….പത്തായവീടിന്റെ ഉമ്മരക്കൊലയിലൂടെ ഭസ്മ്മപ്പെട്ടിയും താണ്ടി കാര്യം ഉണര്ത്തിച്ചപ്പോ  അവള്‍ പറഞ്ഞു …”ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ …ഇല്ലത്ത് ഏട്ടന്‍നമ്പൂതിരി ഉറങ്ങിയിടുണ്ടാവില്ല്യ ഞാന്‍ പോവ്വ്വാ”  എന്ന് പറഞ്ഞവള്‍ നടന്നകന്നപ്പോ വീണ്ടും ആ വാക്കുകള്‍ മുഴങ്ങി .. ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ !!!!

ഒടുവിലാത് സംഭവിച്ചു …നേരം കെട്ടിയ നേരതുറങ്ങിയ  ഇടവലകളിലെന്നോ വളരെ വ്യക്തമായി അത് കണ്ടു ….തീ കൊണ്ടുള്ളതെന്നു തോന്നപ്പെടുന്ന ഒരു പന്തം തനിക്ക് നേരെ പാഞ്ഞടുക്കുന്നു …തൊട്ടു മുന്‍പില്‍ അതികം ആഴമില്ലെന്നു തോന്നപ്പെടുന്ന ഒരു പുഴ … അപ്പോളേക്കും ഞെട്ടിയുണര്‍ന്നു ….

 

വിചിത്രം തന്നെ ..  ആ സ്വപ്നത്തില്‍പ്പോലും എന്തിനാണ് ഓടിയതെന്നു അറിയില്ല…തനിക്ക് തീയിനെ പേടിയില്ല…നീന്താനും അറിയാം..എന്നിട്ടും ഓടാന്‍  തോന്നിയതെന്തിനാനവോ …  അടുത്ത ദിവസങ്ങളിലും ആ  സ്വപ്നം ആവര്‍ത്തിച്ചു …സ്വപ്നമാണോ സത്യമാണോ എന്നറിയില്ല…സ്വപ്നത്തില്‍ സംഭാഷണം ഉണ്ടാകാറില്ല എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു …പക്ഷെ തൊട്ടടുത്ത ദിവസങ്ങളില്‍ ആവര്‍ത്തിച്ച ആ സ്വപ്നത്തില്‍ അവ്യക്തമായി അത് കേട്ട് …”” വട്ടുപിടിച്ചോ  ..ഇയാള്‍ക്കു ശരിക്കും നൊസ് തന്ന്യാ …വട്ടായോ ..വട്ടായോ …….””

ഒരു സ്വപ്നവും ഒന്നിലേറെ തവണ ആവര്തിക്കാരില്ലെത്രേ ..അപ്പൊ താന്‍ കണ്ടത് …. ആരോടെങ്കിലും ചോദിക്കണമെന്നും ഇതില്‍ നിന്ന് രക്ഷ നേടണമെന്നും മനസ് മന്ത്രിച്ചു ….

പിന്നെ ഒന്നും ആലോചിച്ചില്ല്യ …ഡോക്ടറായ  സുഹൃത്തിനെ കണ്ടെക്കമെന്ന ചിന്ത മനസ്സില്‍ ഓടിയെത്തി …ചെന്നയുടനെ ചോദിച്ചു ….ഡോക്ടരുണ്ടോ ?

ഒട്ടനേകം ചോദ്യങ്ങള്‍ തനിക്ക് മുന്നേ ഒരു തീപ്പന്തമായി വന്നു

 

which doctor ? psychiatrist  ? psychologist ?

തനിക്കാകെ ഉള്ളത് ഒരു മനസ് …ഒരു ശരീരം ..ഒരേയൊരു സ്വപ്നം അലട്ടുകയും ചെയ്യുന്നു …എന്തിനിത്ര  ഡോക്ടര്‍മാര്‍ …വരുന്ന  എല്ലാരേം ഭ്രാന്തന്മാര്‍ ആക്കാനോ !!

 

എനിക്കൊരു സ്വപ്നത്തെക്കുരിച്ചു ചോദിക്കാനാണ് …!!!

 

എവിടെ നിന്നോ ആ ശബ്ദം വന്നു  വീണോ  ..” ഇവന് പ്രാന്താ ..പ്രാന്ത് തന്നെയാ …”

 

ഒന്ന് പോട്ടിത്തെരിക്കണമെന്നു തോന്നി …

വാക്കുകള്‍ കിട്ടാതെ  നാവു വരണ്ടു .. …x x x x x  x”

ആടിനെ പട്ടിയാകുന്ന ലോകം ….ഉള്ളത് ഉള്ള പോലെ പറയാന്‍ പറ്റുന്നില്ല്യ ..എവിടെയും എങ്ങു നിന്നും നീളുന്ന കഴുകാന്‍ കണ്ണുകള്‍ …വേണ്ടാത്തതും ആവശ്യമില്ലാത്തതും പറയാനും കേള്‍ക്കാനും കൊതിക്കുന്ന കുറേപ്പേര്‍ “

ഒടുക്കം ഓര്‍മ്മ വന്നു കണ്ണ് തുറക്കുമ്പോള്‍ താനീ  ഇരുമ്പഴിക്കുള്ളില്‍ ആണ് …ഇരുമ്പഴി അല്ല..തനിക്കിത് ലോകത്തിലെ ഒരേയൊരു ” ഭ്രാന്തില്ലാത്ത ലോകം ആണ് ”

 

അച്ഛനും അമ്മയും ഇടക്കെപോഴോ കാണാന്‍ വന്നിരുന്നു …അവരോട്എന്ത് പറയും “

 

“എനിക്ക് ഭ്രാന്തില്ല …അന്നെ രക്ഷിക്കൂ എന്നോ അതോ  എനിക്ക് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് എല്ലാം ശരിയാകും പെട്ടെന്നെന്നോ ..

 

അതിനെക്കാളും നല്ലത് ഒന്നും പറയാതിരിക്കുന്നതാ ….”

 

ആരൊക്കെയോ മന്ത്രിക്കുന്നോ  ” പനി ഇല്ലാതെ ആരെങ്കിലും ഡോക്ടറെ കാണാന്‍ പോകുമോ …ഒന്നുമില്ലതേ പ്രാന്തിന്റെ ഡോക്ടറെ കാണാന്‍ പോകാന്‍ അയല്‍ക്കെന്താ പ്രന്താണോ …പിന്നെയൊരു കൂട്ടച്ചിരി …”

അട്ടക്കരികൊണ്ട് ചുമരില്‍ എഴുതി വെച്ചിട്ടുണ്ട്

” എനിക്കൊന്നുമില്ല …ഞാന്‍ തികച്ചും ആരോഗ്യവാനാണ്  വേണമെങ്കില്‍ വിശ്വസിച്ചാമതി ”   അല്ല എനിക്ക് ഭ്രാന്തനെങ്കില്‍ നിങ്ങള്‍  ഭ്രാന്തിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍ ആണ് ..ഞാന്‍ ഒരു കുട്ടി ഭ്രാന്തന്‍ മാത്രം …വേണമെങ്കില്‍ വിശ്വസിച്ചാമതി  ..എനിക്കൊന്നുമില്ല “

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത. Bookmark the permalink.