പെണ്ണൊരു ബലൂണാണ് ; ആണായിപ്പിറന്നവരൊക്കെ കുന്തമുനകളുമായി നടക്കുന്ന കാര്‍ക്കൊടകരും
ഇതു ഞാന്‍ പറയുന്നതല്ല …കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്ത്രീ സമത്വത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന ഫെമിനിസ്റ്റുകള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ..സ്ത്രീക്കൊരു ശത്രുവുണ്ടെങ്കില്‍ അതവന്‍ മാത്രമാണ് എന്നൊക്കെയുള്ള അടിസ്ഥാനരഹിതമായ ചിന്തകളുമായി പുലരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നതാണ് ഈ പോസ്ടിനാധാരം ..
സത്യത്തില്‍ ഈ മീഡിയയില്‍ കാണിക്കുന്ന തരത്തിലാണോ സ്ത്രീ ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് ? അല്ല … ഒറ്റപ്പെട്ട സംഭവങ്ങള്‍ അവിടവിടെ സംഭവിക്കുന്നത് തള്ളിക്കളയുന്നില്ല പക്ഷെ ബാക്കിയെല്ലാം ഒരര്‍ത്ഥത്തില്‍ മാധ്യമ സൃഷ്ടിയല്ലേ ? ന്യൂസ് ഒരാഘോഷമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കുറേപ്പേരും പിന്നെ കുറെ ഫെമിസ്ടുകളും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്ന് … സത്യത്തില്‍ ഇവിടുത്തെ ഒരു പ്രധാന പ്രശ്നം വര്‍ധിച്ചു വരുന്ന വാര്‍ത്ത ചാനലുകളാണ് … എരിവും പുളിയും ചേര്‍ത്ത് വാര്‍ത്ത അവതരിപ്പിചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയാകുംപോള്‍ അവരിത് ചെയ്തില്ലെങ്കിലെ അല്ബുധപ്പെടാനുള്ളൂ …
നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കു എതിരായി വിപ്ലവാത്മക ചിന്തകള്‍ പോട്ടിമുളക്കുമ്പോള്‍ ചില പൊട്ടലും ചീറ്റലും പ്രതീക്ഷിക്കുക തന്നെ വേണം … രാത്രിയെന്നത് സ്ത്രീക്ക് നിഷേധിക്കപ്പെട്ട ഒന്നാണ് എന്നൊരു മുടന്തന്‍ ന്യായവും ഉന്നയിക്കുന്നില്ല ..ശരിയാണ് സ്ത്രീക്കും രാത്രി നിര്‍ഭയമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക തന്നെ വേണം …പക്ഷെ അത്തരമൊരു മാറ്റത്തിലേക്ക് എത്തും മുന്‍പ് ചില തടസങ്ങള്‍ നേരിടേണ്ടി വരും പക്ഷെ “സ്ത്രീ സംരക്ഷണ ബില്‍ ” എന്നൊക്കെപ്പറഞ്ഞു വികാര–വിചാര–അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടുകയാണോ വേണ്ടത് ?
നടപ്പില്‍ വരുത്താന്‍ പോകുന്ന നിയമം അനുസരിച്ച് —
പെണ്‍കുട്ടിയെ നോക്കുന്നതോ , അവരെ നോക്കി സംസാരിക്കുന്നതോ മൂന്നു വര്ഷം വരെ കുറ്റം ലഭിക്കാവുന്ന ഒന്നാണ് … എസ് എം എസിലൂടെയോ , ഫെയിസ്ബൂക്കിലൂടെയോ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതും , കമന്റ് പറയുന്നതും എല്ലാം ഈ നിയമത്തിനു കീഴില്‍ വരുമ്പോള്‍ നിയമ ലംഘനമാണ് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ഭയപ്പെടുന്നു … സ്ത്രീക്കും പുരുഷനും തുല്യ നീതി തുല്യ നിയമം , തുല്യ സംവരണം എന്നൊക്കെ ഘോരഘോരം പ്രസങ്ങിക്കുന്നവര്‍ എന്തെ ഇതേക്കുറിചോര്‍ക്കുന്നില്ല എന്നോര്‍ത്ത് പോകുന്നു … സ്ത്രീസംരക്ഷണബില്‍ അതെ പടി നടപ്പില്‍ വരുത്തുന്നെങ്കില്‍ , അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെ കൂടുതലാണ് എന്നിരിക്കെ അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് യാതൊരുവിധ ക്ലോസും ചേര്‍ത്തിട്ടില്ല എന്നത് തെല്ലൊന്നു അല്ബുധപ്പെടുത്തുന്നു .. സത്യത്തില്‍ എന്താണ് ഉദേശിക്കുന്നത് ? ആണായിപ്പിറന്ന എല്ലാവരും തലയില്‍ ഹെല്‍മ്മട്ടും വെച്ചേ വഴിയിലൂടെ നടക്കാവൂ എന്നോ ..
കേരളം പോലൊരു അഭ്യസ്ത വിദ്യരുടെ സംസ്ഥാനത്ത് ഈ നിയമം വരുത്തിവെചെക്കാവുന്ന ദുരുപയോഗങ്ങള്‍ നിരവധിയാണ് …
ഇന്നത്തെ സാഹചര്യത്തില്‍ പാതിരാത്രി പ്രത്യക്ഷപ്പെടുന്ന പെണ്ണിന്റെ നേരെ ചിലപ്പോള്‍ ഒന്ന് നോക്കിയെന്നു വരാം .അതൊരിക്കലും പൂര്‍ണ്ണമായും തെറ്റായ അര്‍ത്ഥത്തില്‍ ആയിരിക്കില്ല …സ്ത്രീക്ക് രാത്രി യാത്ര സ്വാന്തന്ത്ര്യം നിഷെധിക്കണമെന്നൊന്നും ഒരിക്കലും പറയുന്നില്ല പക്ഷെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാട് വ്യത്യസ്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ അത്തരമൊരു സന്ദര്‍ഭം പ്രതീക്ഷിക്കുക തന്നെ വേണം .. നോക്കാനോ മിണ്ടാനോ പാടില്ല , ചിരിക്കാന്‍ പാടില്ല എന്നൊക്കെപ്പറയുന്നത് അവകാശലംഘനമല്ലേ എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട … നിയമ വരുക തന്നെ വേണം പക്ഷെ കാതലായ ഭേദഗതികളോടെ …
കാടത്തമായ നിയമം ഒരു ജനാതിപത്യ രാജ്യത്തിനും ഭൂഷണമല്ല എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട
സജിത്ത്
https://www.facebook.com/iamlikethisbloger iamlikethis.com@gmail.com
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph