വാൾഡേ — strictly for boys :)

 

ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി , പഴം പൊരിയും മത്തിക്കറിയും കൂട്ടി .. എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒതുചെരാനൊരു ദിനം ..അതാണ് വാൾഡേ —  strictly for boys 🙂
അച്ഛനും അമ്മയ്ക്കും പ്രണയത്തിനും ഒരു ദിനം പകുത്തു വെക്കുന്ന ഈ കാലത്ത്
നുണ പറയാതെ ഒരു ദിവസം മുന്നോട്ടുകൊണ്ടു പോകുന്നത് ദുഷ്കരമാകുംപോൾ സത്യം മാത്രം പറയുന്നൊരു ദിനം … അതാണ്‌ വാൾഡേ

..ഒരു നുണ പോലും പറയാതെ കുറേപ്പേർ ഒത്തൊരുമിച്ചു ഒരു വർഷത്തെ മുഴുവൻ ദുഖ ഭാരവും ഇറക്കിവെക്കുന്നൊരു ദിനം .. നല്ല സൌഹൃദങ്ങൾ അന്ന്യമാകുന്ന കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രസക്തി വലുതാണ്‌ …
വര്ഷങ്ങളായി ഈ ദിനം കൊണ്ടാടുന്നു .. ചെങ്ങന്നൂർ എന്ജിനീയറിംഗ് കോളേജിൽ നിന്നായിരുന്നു തുടക്കം …ദുഖവെള്ളി കഴിഞ്ഞു വരുന്ന ശനിയാഴ്ച ആയിരുന്നു തുടക്കമിട്ടത് …
രാവിലെ പത്തിന്റെ ഷോയും കഴിഞ്ഞു കോളേജിൽ ഒരുമിച്ചു പഠിച്ച പത്തമ്പത് പേർ നേരെ ചെന്ന് ക്യു നിന്ന് അങ്ങനെ ഒരു കണക്കുമില്ലാതെ ബിയറും ബ്രാണ്ടിയും വോഡ്കയും ജിന്നും റമ്മും , കുടിക്കാത്ത സസ്യബോജികൾക്ക്‌ കുറെ ജൂസും വാങ്ങുന്നതിലൂടെ വാൾഡേ തുടങ്ങുകയായി … അതുമായി നേരെ ഒരൊഴിഞ്ഞ റൂമിലേക്ക്‌ … രണ്ടായിരം രൂപയ്ക്കു വർഷങ്ങളായി ഒരു എയർകണ്ടീഷനിംഗ് ഹാൾ തരപ്പെടാറുണ്ട് … ഒരു ജാടയുമില്ലാതെ എല്ലാം പറഞ്ഞും പരസ്പരം ആശ്വസിപ്പിച്ചും വലിയൊരു പാത്രത്തിൽ ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി ഐസ് ചേർത്ത് സ്വൽപ്പാൽപ്പം നുകർന്ന് കൊണ്ട് തുടങ്ങുകയായി നിമിഷങ്ങൾ .. സ്നാക്സിനായി പഴം പൊരിയും മത്തിക്കറിയും കപ്പയും ..

ഒടുക്കം എല്ലാ ദുഖഭാരവും തൂക്കിയെറിയുന്ന കാഴ്ച ഓര്മ്മിപ്പിച്ചു റെസ്റ്റ് റൂമിന്റെ ചുമരിലേക്കു വാൾ വെക്കുന്നതിലൂടെ ആഘോഷങ്ങൾ കൊഴുക്കുകയായി .. എല്ല്ലാം കഴിഞ്ഞു മണിക്കൂറുകൾ നീണ്ട പരസ്പരം ആശ്വാസം നല്കി ഒഴിഞ്ഞ റൂമിൽ ഒന്നിൽ അഭയം പ്രാപിച്ചു യാത്ര പറയാതെ പുലർച്ച തന്നെ മടങ്ങും .. വീണ്ടുമൊരു വാൾഡേ കാത്തിരിപ്പിനായി …

സജിത്ത്   ,    https://www.facebook.com/iamlikethisbloger

താല്പ്പര്യം ഉള്ളവർക്ക് സൌകര്യം പോലെ പങ്കുചേരാം

 


 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.