മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ

 

 

മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ ..  മറക്കേണ്ടത്‌ പാതിതുറന്നു വെച്ച് മറ്റുള്ളവർ തുറിച്ചു നോക്കുന്നു എന്ന് പറയുന്നതിൽ എന്തടിസ്ഥാനം?  
തിരുവനതപുരത്തെ ഒരു തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നതിനിടയിൽ  ഒരു മാതിരി ഊതിവീർത്ത  സ്നാക്ക്സ് പാക്കറ്റുപൊലെ  പൊക്കിളിനു മീതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബനിയനും  മുട്ടോളം എത്താത്ത ഷോർട്ട്സും , ഹിറ്റ് ലർ  സിനിമയിൽ ജഗദീഷ് പൊട്ടിക്കുന്ന പ്രതിമ പോലെ ഒരു പെണ്‍കുട്ടി  പ്രത്യക്ഷപ്പെട്ടപ്പോൾ സത്യത്തിൽ  ഒരുപാട് ചിന്തകൾ മനസിലേക്ക് എത്തിയെങ്കിലും വനിതാ സംരക്ഷണബിൽ ഓർത്തു ചിന്തകളെ അതിന്റെ പാട്ടിനു വിട്ടു..   തുറിച്ചു നോക്കുന്നു എന്ന പരാതി പറയുന്നവർ സ്വന്തം വസ്ത്രധാരണത്തിൽക്കൂടെ ശ്രദ്ദിചെങ്കിൽ എന്നത്  കൊതിച്ചുപോകുന്നു  .. 
അതെന്താ പെണ്ണിന് വസ്ത്രധാരണ സ്വാതന്ത്ര്യം ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് … അതൊന്നും ആരും ചോദ്യം ചെയ്യുന്നില്ല  ..  ആരെങ്കിലും എന്തെങ്കിലും പറഞ്ഞുപോയാൽ അവരെപ്പിടിച്ചു ക്രൂശിക്കാതെ പറയുന്നതിൽ കഴമ്പുണ്ടോയെന്നു ഒരു നിമിഷം ഓർത്തെങ്കിൽ  …
 മാന്യമായ്  ,   ആൾക്കാർക്ക് ട്ടെമ്പ്റ്റെഷൻ ഉണ്ടാക്കാത്ത വിധത്തിൽ  ഉടുത്തോരുങ്ങുക എന്നത് കുടുംബത്തിൽ പിറന്ന പെണ്‍കുട്ടികൾ ശ്രദ്ധിക്കേണ്ട ഒന്നാണ് … എന്തുടുക്കുന്നു എന്നതല്ല എങ്ങനെ ഉടുക്കുന്നു എന്തിനു ഉടുക്കുന്നു എന്നത് ഈയിടെയായി ഒരുപാടുപേർ മറന്ന മട്ടാണ്  … 
നല്ല നെടുനീളൻ വാളമ്പുളി  കണ്ടാൽ വായിൽ വെള്ളം വരുക സ്വാഭാവികമാണ്  … അതിനു നാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ….( സ്ത്രീയെ വാളമ്പുളിയോട് ഉപമിച്ചു എന്ന് പറയല്ലേ .. ഒരുദാഹരണം പറഞ്ഞുപോയതാണ് )  …. 
എല്ലാം തുറന്നു കാട്ടുന്നതാണ് സ്ത്രീസൌന്ദര്യം എന്ന് പറയാതെ പറയുന്നതിൽ   ഒട്ടനവധി ടെലിവിഷൻ അവതാരകരും  നല്ലൊരു പങ്കാണ് വഹിക്കുന്നത് ..   ഏഷ്യാനെറ്റ്‌ പ്ലസിലെ ഹൃദയരാഗം പരിപാടി അവതരിപ്പിക്കുന്ന പേരറിയാത്ത അവതരകയെപ്പോലുള്ളവർ മാത്രമാണ് ഇതിനൊരപവാദം ..  കഴിഞ്ഞ കുറ മാസങ്ങളായി ഇടക്കിടെ ആ പരിപാടി കാണാറുണ്ട് ..  എത്ര നന്നായാണ് ആ കുട്ടി വസ്ത്രം ധരിച്ചിരിക്കുന്നത്‌ എന്ന് പലപ്പോഴും ഓർക്കുന്നു  …  
 
ടെലിവിഷൻ രംഗത്ത്  ഒരു ഡ്രസ്സ്‌ കോഡ്  പലപ്പോഴും ആവശ്യമായിരിക്കുന്നു ..  മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ ..  മറക്കേണ്ടത്‌ പാതിതുറന്നു തുറിച്ചു നോക്കുന്നു എന്ന് പറയുന്നതിൽ എന്തർത്ഥം   ?     
ഇവിടെ ആരും ആരുടേയും വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ല ,  നീയാരാടാ ഞങ്ങളെ ഉപദേശിക്കാൻ  എന്ന് ഓർക്കുന്നതിനു മുൻപ്  പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നോർക്കുന്ന  പെണ്‍കുട്ടികളെയാണ് നമുക്കാവശ്യം  …  സ്ത്രീ സൌന്ദര്യം എന്നത് 
33-28-33 എന്ന കണക്കിലല്ല മറിച്ച്  മാന്യതയാർന്ന പെരുമാറ്റത്തിലും   വസ്ത്രധാരണത്തിലും ആണെന്ന് വിശ്വസിക്കുന്ന ഒരു പുതു തലമുറയാണ് നമുക്കാവശ്യം  …    
മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ,  പാതിതുറന്നു  ഒരു പ്രതീക്ഷയും ആർക്കും നൽകാതിരിക്കട്ടെ  … 
(  നീ അമ്പത് വർഷം മുൻപ് ജനിച്ചു മരിക്കേണ്ട ഒരു പുരാവസ്തുവാണ് എന്നാരെങ്കിലും ഓർത്തുവെങ്കിൽ , ” മകളെ/മകനെ മാപ്പുതരൂ !!  )
സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.