കെട്ടാൻ പ്ലാനുള്ള പെണ്‍കുട്ടിയുടെ ചാരിത്ര്യ ശുദ്ധിയെ ആശങ്കയോടെ കണ്ടിരുന്ന നാളുകൾ കഴിഞ്ഞിരിക്കുന്നുവേണം കരുതാൻ … ഈ അടുത്ത് ഐടി മേഘലയിലും യുവതി-യുവാക്കളിൽ ഇടയിലും നടത്തിയ സർവേ പ്രകാരം എന്തായിരുന്നു എന്നത് വിഷയമല്ല പക്ഷെ ഓണ്‍ഗോയിംഗ് ആക്റ്റിവിറ്റീസ് ക്ലിയർ ആയിരിക്കണം …
#### make sure to share this post 🙂 #########
അതായത് കെട്ടിക്കഴിഞ്ഞാൽ പിന്നെ മര്യാദക്ക് നടന്നോലണം എന്ന് .. പണ്ട് കാലത്ത് സ്വഭാവശുദ്ധി അന്വോഷിച്ചിരുന്ന അതെ താൽപര്യതോടെയാണ് കുട്ടിയുടെ ഐടി ഹിസ്റ്ററി കെട്ടാൻ പോകുന്ന പയ്യനോ പെണ്‍കുട്ടിയോ ഗൂഗിളിൽ മുങ്ങിത്തപ്പുന്നത് .. ഈ അടുത്ത് അതിനു വേണ്ടി ചില ഡിറ്റക്ടീവ് എജൻസികൾ പ്രതെയ്ക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട് …
കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നവർക്കും ഈ ബ്ലോഗ് പോസ്റ്റ് സമർപ്പിക്കുന്നു
എല്ലാവരും ചെയ്യ്യുന്ന ഒരു തെറ്റ് കല്യാണം ആലോചിച്ചുതുടങ്ങുംപോൾ തന്നെ ഫെയിസ്ബൂക്കും പഴയ ഓർക്കൂട്ടും ഒക്കെ ക്ലിയർ ആക്കുക എന്നതാണ് … രണ്ടു വിധത്തിൽ ഇവിടെ നിങ്ങൾക്ക് നീങ്ങാം , ഒന്നുകിൽ “ബി ലൈക് ദാറ്റ് ” എന്ന ഓപ്ഷൻ എടുക്കാം … അപ്പോൾ പ്രതേകിച്ചു ഒന്നും ചെയ്യേണ്ട .. അല്ലാത്തവർക്ക് വേണ്ടി ,
ഒരിക്കലും ഫെയിസ്ബൂക്ക് / ഓർക്കുട്ട് അക്കൊവ്ണ്ടിലെ എല്ലാ കമന്റും പോസ്റ്റും ഡിലീറ്റ് ചെയ്യരുത് .. അനാവശ്യ സംശയത്തിനു അതിടയാക്കും … നാലോ അഞ്ജൊ വർഷം ഫെയിസ്ബുക്ക് / ഓര്ക്കൂട്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടും കുറച്ചു പോസ്റ്റുകളെ ഉള്ളുവേന്നത് ഒരു നെഗറ്റിവ് ഇമ്പ്രഷൻ അപ്പോഴേ ക്രിയേറ്റ് ചെയ്യും 🙁
## വല്ലാതെ വൃത്തികെട്ട് പറഞ്ഞ കമന്റുകൾ നീക്കം ചെയ്യുക …
## അനാവശ്യ സ്പാം ചിത്രങ്ങൾ ഏത് നിമിഷവും പ്രചരിപ്പിക്കും എന്നൊരു ചാൻസ് ഉള്ളതുകൊണ്ട് അനാവശ്യ അപ്പ്ലിക്കേഷൻ ഡിസേബിൾ ചെയ്യുക അങ്ങനെ കൊച്ചു കൊച്ചു കരുതലുകൾ എടുക്കുക .
## എപ്പൊഴും സ്ഥിരമായി ടാഗ് ചെയ്യുന്നവരോട് ഒഴിവാക്കാൻ അപേക്ഷിക്കുക അല്ലെങ്കിൽ ടാഗ് ചെയ്യാതിരിക്കാൻ ഉള്ള ഓപ്ഷൻ എനേബിൾ ചെയ്യുക
## പെണ്‍കുട്ടികൾ പ്രതെയ്കം ചെയ്യേണ്ട ഒന്ന് ” തൂങ്ങി ചാകാനോ വെള്ളത്തിൽ ചാടാനോ ” പോകുന്ന ചിത്രങ്ങൾ ആദ്യം ഡിലീറ്റു ചെയ്യുക .. കെട്ടാൻ പോകുന്ന പെണ്ണ് ഡിപ്രഷനിൽ ആണെന്ന യാഥാർത്ഥ്യം അത്തരം ചിത്രങ്ങൾ പറയാതെ പറഞ്ഞുകൊടുക്കും ….
## ബോയ്സ് പലപ്പോഴും അമിതമായി ദൈവ പടങ്ങൾ ഇട്ടു ബോറാക്കാതിരിക്കുമല്ലോ .. അത്തരം പടങ്ങൾ അതികം വേണ്ട അമിതഭക്തി അപകടം ( ബിവയർ )
## അപരിചിത ഫെയിസ്ബുക്ക് സഹാവാസികളെ സ്വന്തം അക്കൊണ്ടിൽ നിന്നും മടി കൂടാതെ എടുത്തു കളയുക ( എന്റെ പേര് തല്ക്കാലം കളയണ്ട 😉 )
## ചക്കക്കൂട്ടാൻ കണ്ടപോലെ ആര്ത്തിയോടെ എവിടെയും കേറി കമന്റു ചെയ്യുന്നത് നിര്ത്തുക … സംസാരം കഴിവതും സ്മൈലിയിൽ ഒതുക്കുക പിന്നെ അച്ചാർ പോലെ അത്യാവശ്യം മാത്രം എന്തെങ്കിലും പറയുക
## പ്രോകപനമായ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ മനസ്സിൽ അവന്റെ അച്ഛനും അമ്മയ്ക്കും വിളിച്ചു ഒന്നും മിണ്ടാതെ ഇരിക്കുക … അല്ലെങ്കിൽ ” മേ ഗോഡ് ബ്ലസ് യു ” എന്ന് പറഞ്ഞു തടി തപ്പുക .. ഒരു മുട്ടൻ തെറി പറയുന്നതിന് പകരം ഈയിടെയായി ” മേ ഗോഡ് ബ്ലസ് യു ” ഉപയോഗിക്കാറുണ്ട്
## ഒരുപാട് പൂക്കളുടെ ചിത്രങ്ങൾ വാരി വലിച്ചു അപ്ലോഡ് ചെയ്തു ഓവർ മാന്യത പുലര്താതിരിക്കാൻ പെണ്‍കുട്ടികൾ ശ്രദ്ധിക്കുമല്ലോ .. എല്ലാം ആവശ്യത്തിനു മതി
## വീട്ടിൽ ബെൻസ് ഉണ്ടെങ്കിൽ ഹോണ്ട അക്ടിവയുടെ ഉമ്മറത്ത് നിന്ന പടം അപ്‌ലോഡ് ചെയ്യാം .. അല്ലെങ്കിൽ ബെനസുള്ള പെണ്ണിനെ സന്തോഷിപ്പിക്കാൻ ഫാന്റം എങ്ങനെ സങ്കടിപ്പിക്കും എന്ന് പയ്യൻസ് ചിന്തിച്ചുപോകും … ഉള്ളത് കൊട്ടിഘോഷിക്കണ്ട
## വീട്ടിൽ പൂത്ത കാശുണ്ടെങ്കിലും ” മിഡിൽ ക്ലാസ് ” എന്ന ലേബലിൽ തല്ക്കാലം ചേക്കേറുക …
## റ്റിറ്റിസി പഠിച്ച പെണ്‍കുട്ടി ഐഐഎമ്മിലെ പയ്യനെയെ കെട്ടൂ എന്ന രീതിയിലുള്ള പിടിവാശി ഉപേക്ഷിക്കുക
## സൂപ്പർ ബൈക്കിനു പുറകിൽ ഇരുത്തി മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ പറപ്പിക്കുന്നവാനിയിരിക്കണം കെട്ടാൻ പോകുന്ന പയ്യൻ എന്ന ആഗ്രഹം കേരളത്തിലെ റോഡിലെ ഗട്ടറുകൾ ഓർത്തെങ്കിലും തല്ക്കാലം വേണ്ടെന്ന് വെക്കുക .. അതല്ല ജീവിതം
## ” adjustment is the thing , just not for me ” എന്ന് ഒർക്കുന്നതിനു മുൻപ് ഒന്നോർക്കുക ” കെട്ടിക്കഴിഞ്ഞാൽ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണ് ” അതിനു തയ്യാറുണ്ടെങ്കിൽ മാത്രം ഇറങ്ങുക ..
## ആറുലക്ഷം വാർഷിക ശമ്പളം ഉള്ളവനെയെ കേട്ടൂ എന്ന് പറയാൻ തുടങ്ങിയാൽ , ജീവിക്കുമ്പോൾ പണമല്ല കേട്ട് കെട്ടായി ഭക്ഷിക്കാൻ പോകുന്നത് എന്നോർക്കുക ….
## ഓണ്‍സൈറ്റിൽ ജോലിയുള്ള പയ്യന്മാരെയേ കേട്ടൂ എന്ന് വാശിപിടിച്ചാൽ പയ്യന്മാർ പ്ലയിൻ കേറി പെണ്ണ് തപ്പേണ്ടി വരും 🙁
ഇനിയും ഒരുപാട് പറയാനുണ്ട് .. ആദ്യം ഈ ബ്ലോഗ് പോസ്റ്റിന്റെ പ്രതികരണം അറിയട്ടെ
make sure to share this post 🙂
സജിത്ത് , https://www.facebook.com/iamlikethisbloger
iamlikethis.com@gmail.com
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph
ഹ്മം ,കൊള്ളാം നല്ല ഉപദേശങ്ങള്‍ ,,,
ബട്ട് നോട്ട് വാക്കിംഗ് നടക്കില്ല 🙂
അപ്പോൾ പിന്നെ ഇനി വീണ്ടും എഴുതി സമയം കളയുന്നില്ല 😉