ഇതൊരു യഥാർത്ഥ സംഭവമാണ് .. ആവർത്തിക്കപ്പെടാവുന്ന ഒന്ന് .. സാഹചര്യങ്ങളും കഥാപാത്രങ്ങളും മാത്രം മാറിയേക്കാം ..
you … you …incest-er ..get rid of from her ….guys kill this bastard അവൾ അലറിവിളിച്ചു ( incest-നിഷിദ്ധസംഗമം)
ഇതൊരു യഥാർത്ഥ സംഭവമാണ് .. ഇനിയും ആവർത്തിക്കപ്പെടാവുന്ന ഒന്ന് .. സാഹചര്യങ്ങളും കഥാപാത്രങ്ങളും മാറിയേക്കാം ..
പത്തു തിവസം മുൻപ് അത്തരമൊരു സാഹചര്യം ആവർത്തിച്ചത് തലസ്ഥാന നഗരത്തിലാണ് .. സമയം പതിനൊന്നിനോടടുതിരിക്കും ..
മുപ്പതുവയസുള്ള കഥാനായിക കാലത്തിനൊത്ത് ജീവിക്കുന്നുവെന്നവകാശപ്പെടുന്ന അറിയപ്പെടുന്ന ഫെമിനിസ്റ്റും .
രണ്ടാംനിലയിലെ ബാൽക്കണിക്കരികിൽ പത്രം ചികഞ്ഞിരിക്കുകയായിരുന്ന അവളുടെ കട്ടിയുള്ള കറുത്ത കണ്ണടയാണ് ആ ദൃശ്യം ഒപ്പിയെടുത്തത് ..
തൊട്ടപ്പുറത്തെ ഡോക്ടർ ദമ്പതികളുടെ വീട്ടിലെ ഒന്നാം നിലയിലെ തുറന്നിട്ടിരുക്കുന്ന ജനാലയിൽക്കൂടെയുള്ള അവ്യക്തമായ ആ കാഴ്ച അവളുടെ സപ്ത നാഡികളെയും ഉണർത്തി .. പട്ടാപ്പകൽ പത്തുവയസ് പോലും തികയാത്ത പെണ്‍കുട്ടിയെ ആരോ ഒരാൾ ……
അത് ഡോക്ടറുടെ മകളായിരിക്കണം .. താൻ രണ്ടു ദിവസം മുൻപ് ആ ലേഡിഡോക്ടറെ കാണാൻ പോയിരുന്നതാണ് .. ബയോളജിക്കൽ ബർഡൻസ് ഇല്ലാതെ തനിക്കൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം ആലോചിക്കാൻ പോയിരുന്നതാണ് … ചായകൊണ്ട്തന്നത് ഒരു തമിഴൻ പയ്യനായിരുന്നു ..
എന്ത് ചെയ്യണമെന്നറിയാതെ അവൾ ഒരു നിമിഷം ചിന്തിച്ചു .. തൊട്ടടുത്ത് പൈപ്പ് പൊട്ടിയത് കവർ ചെയ്യാൻ വന്ന ചാനല ക്രുവിനെ വിളിച്ചു ധ്രിതിയിൽ താഴേക്കിറങ്ങി … ഫ്ലാറ്റിലെ കെയർട്ടെക്കരെയും സെക്കുരിട്ടിയെയും കൂട്ടി ആ വീടിനെ ലക്ഷ്യമാക്കി കുതിച്ചു …. മുൻവശം അടക്കാതിരുന്നത് ഒന്നാം നിലയിലേക്കുള്ള യാത്ര എളുപ്പമാക്കി …. അവർ അവിടെ കണ്ടത് …ഒരു നിമിഷത്തിന്റെ ഇടവേളയിൽ സദാചാരചിന്ത കൊടുമ്പിരിക്കൊണ്ടു ….
you … you …incest-er ..get rid of from her ….guys kill this bastard
അവൾ അലറിവിളിച്ചു ( incest-നിഷിദ്ധസംഗമം)
തൊട്ടു പുറകെ വന്ന ചാനൽ കാമറയിലെ ഫ്ലാഷും പൊതിരെക്കിട്ടിക്കൊണ്ടിരുന്ന പ്രഹരമോ ആ ഡോക്ടറെ സ്ഥബ്ധനാക്കി ..
നിമിഷങ്ങൾക്കുള്ളിൽ ചാനലിൽ വാർത്ത പടർന്നു ..
യുവഡോക്ടര്ക്ക് മർദനം: പ്രായം തികയാത്ത സ്വന്തം പെണ്‍കുഞ്ഞുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട
യുവഡോക്ടര്ക്ക് മർദനം … കുഞ്ഞിന്റെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്സ്ടുമായ യുവതിയെ നിർബന്ധിച്ച് ഹോസ്പ്പിറ്റലിലേക്ക് അയച്ച ശേഷം ആയിരുന്നു ഈ ഹീന കൃത്യത്തിൽ ഏർപ്പെട്ടിരുന്നത് … ഇതിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കും മറ്റു പ്രതികരണങ്ങൾക്കുമായി ഒരു ചെറിയ ബ്രേക്കിന് ശേഷം നമുക്ക് മടങ്ങിവരാം …
പ്രതി ഒരു ഗൈനക്കോളജിസ്സ് എന്നത് ഞെട്ടിപ്പിക്കുന്ന ഒന്നാണ് … മെഡിക്കൽ അസോസിയേഷൻ അംഗത്വം കാൻസൽ ചെയ്യിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ അറിയിച്ചു …
ഇത്തരത്തിലുള്ള അഭ്യസ്ത കാട്ടളരെ സമൂഹം ഒറ്റപ്പെടുത്തണം എന്ന് വനിതസംരക്ഷണ അസോസിയേഷൻ ….
മണിക്കൂറുകൾക്കു ശേഷമുള്ള പ്രസവ ശഷ്ട്രക്രിയക്ക് ശേഷം ലാബിൽ നിന്നും ഇറങ്ങിയ കുഞ്ഞിൻറെ അമ്മ പ്രവർത്തകരിൽ നിന്നും വാർത്ത കേൾക്കുന്നതിനിടയിൽ തന്റെ മൊബൈലിൽ വന്നു കിടന്നിരുന്ന മെസേജ് ശ്രദ്ധിച്ചു എന്ത് പറയണം എന്നറിയാതെ ഒരു ചിത്രം ഓർക്കുന്നിടത്ത് സാഹചര്യം തല്ക്കാലം അവസാനിക്കുന്നു ….
അതിപ്രകാരം ആയിരുന്നു … ക്രിട്ടിക്കൽ ആയിരുന്ന ഒരു പ്രസവ ശസ്ത്രക്രിയ്യക്കായി പോകേണ്ടിയിരുനതുകൊണ്ട് , എല്ലാം താൻ ശ്രദ്ധിച്ചോളാം സമാധാനമായി പോയിവരൂ എന്ന് കുറച്ചു മണിക്കൂറുകൾക്കു മുൻപ് ആശ്വസിപ്പിച്ച ….. ആസ്തമാ രോഗിയായ മോൾക്ക് കടുത്ത പനിയെത്തുടർന്നു ബോധം നഷ്ട്ടപ്പെട്ടപ്പോൾ പ്രാരംഭനടപടിയായി കൃത്രിമ ശ്വാസം നല്കുന്ന സ്വന്തം അച്ഛൻ ..
..ഒരു നൂലിഴക്ക് അപ്പുറവും ഇപ്പുറവും ഉള്ള ഒരേ തോണിയിലെ സഹയാത്രികരാണ് പലപ്പോഴും സത്യവും അസത്യവും .. തെറ്റിധാരണയും തിരിച്ചറിയലിനെയും സാഹചര്യങ്ങൾ ഒരളവിൽക്കൂടുതൽ സ്വാധീനിക്കുന്നുവെന്നത് അപകടകരമായ പ്രവണതയാണ് … ഇന്നു നാം എവിടെയാണ് നില്ക്കുനത് , സ്വന്തം പുത്രിയെ വാത്സല്യത്തോടെ തലോടുന്നതുപോലും അപക്വമായ ചില കാഴ്ച്ചകളോടെ പിന്തുടരുന്നവരുടെ ഇടയിൽ …സത്യം പലപ്പോഴും പുറത്തു വരാൻ കൂടുതൽ സമയം എടുക്കുന്നത് ആരുടെ തെറ്റായിരിക്കാം … സമയം !!!
സജിത്ത് , https://www.facebook.com/iamlikethisbloger
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph