നല്ല വാർത്തകളിലൂടെ ക്രിയാത്മകമാറ്റങ്ങൾക്ക് തിരി കൊളുത്തിയ മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നു …ഒരു നേതൃത്വം ഉണ്ടായിരുന്നു .. ഇന്നതൊരു കേട്ട് കേൾവി മാത്രമായ് അവശേഷിക്കുമ്പോൾ നമുക്ക് മുന്നിലേക്ക് വരുന്നത്
ഹോർമോണ്‍ കുത്തിവെച്ചു കൊഴുപ്പ് കൂട്ടിയ കോഴിയെപ്പോലെ കുറെ വാർത്തകൾ … ചേർക്കാൻ എരിവും പുളിയും …
“എത്തിക്സ്” എന്നൊരു സംഭവം പലപ്പോഴും മാധ്യമരംഗത്ത് കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ് … എന്തും കാണിക്കാൻ കുറെ ചാനലും കാണാൻ വിധിക്കപ്പെട്ട ജനവും … റിമോട്ട് ബട്ടണ്‍ പ്രേക്ഷകരുടെ കയ്യിലാണ് എന്നത് മാത്രമാണ് ഒരാശ്വാസം ….
ഇക്കഴിഞ്ഞ ദിവസം ലൈവ് ആയി പുറത്തുവന്ന പരസ്യ ചിത്രീകരണ വാർത്തകളും , കഴിഞ്ഞ ഏതാനം ദിവസമായി പത്ര-ദൃശ്യ മാധ്യമങ്ങളിൽ നിറയുന്ന ചില വാർത്തകളുമാണ് ഈ പോസ്റ്റിനാധാരം ….തുടങ്ങും മുൻപേ പറയട്ടെ ഇതൊരു ശരാശരി മനുഷ്യന്റെ വീക്ഷണമാണ് ….
മാധ്യമങ്ങൾ ബ്രേകിംഗ് ന്യൂസ് ആയും ലൈവ് ആയും മഞ്ജുവിന്റെ പരസ്യ ചിത്രീകരണ വാർത്ത കൊടുക്കാൻ മത്സരിച്ചപ്പോൾ ഒന്ന് ചോദിച്ചോട്ടെ , ഈ വാർത്തക്ക് ഇത്ര പ്രാധാന്യം നൽകേണ്ടിയിരുന്നോ ? കേവലമൊരു പരസ്യ ചിത്രത്തിൽ ക്കവിഞ്ഞൊരു പ്രാധാന്യം ഉണ്ടായിരുന്നോ ?
കഴിഞ്ഞ ഏതാനം മാസങ്ങൾക്കുള്ളിൽ പെട്രോൾ വില ആറു രൂപ കൂടിയിരിക്കുന്നു ..കഴിഞ്ഞ ദിവസവും കൂടി .. സവാളയുടെ വില മുപ്പതന്ജായിരിക്കുന്നു … തക്കാളി ഇപ്പോഴും അറുപതിൽ .. രൂപയുടെ മൂല്യം അറുപത്തി ഒന്നിൽ … ഒരുപാട് വാർത്തകൾ ദേശീയ തലത്തിലും ..
പണ്ടൊക്കെ മാധ്യമങ്ങൾ നേരിൻറെ വഴിയെ ആയിരുന്നു …പക്ഷെ ഇന്ന് ? ഏതു വിധേനയും രേടിംഗ് ഉയർത്തുക എന്നത് മാത്രമായി പത്ര ധർമം പലപ്പോഴും തരം താഴുമ്പോൾ അവർ അടിച്ചേല്പ്പിക്കുന്ന മസാല വാർത്തകൾ കാണാൻ നിര്ബന്ധിതരാകുന്നു … വേറെ ചാനെൽ വെച്ചൂടെ എന്നാരെങ്കിലും ചിന്തിച്ചുപോയാൽ , മറ്റിടത്തും ഏറെക്കുറെ സമാന സ്ഥിതിയാണെങ്കിൽ 🙁
പീഡന വാർത്തയും ,അതിനു പുറകെ ഒരു പണിയുമില്ലാത്ത സ്ഥിരം കുറെപ്പേരുടെ പ്രതികരണവും കൊണ്ട് ന്യൂസ് ചാനലുകൾ സമയം തികക്കാൻ പാടുപെടുമ്പോൾ ടിവി ഓഫ് ആക്കുക എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം …
കുറെ പെണ് വിഷയങ്ങൾ ആവർത്തിച്ചു കാണിച്ചു അടിചെൽപ്പികുമ്പോൾ പറയുന്ന ന്യായം ഇതൊക്കെ കാണാൻ ആണ് മലയാളിക്ക് താല്പ്പര്യം എന്നാണ് …. പക്ഷെ സത്യം , ഗതികേടുകൊണ്ട് മാത്രം കണ്ടുപോകുന്നതാണ് … തുടരെത്തുടരെ ഇത് തന്നെ കാണിക്കുമ്പോൾ കുറെയൊക്കെ കണ്ടില്ല കേട്ടില്ല ഇന്ന് വെച്ചാൽപ്പോലും …….
കുറെ സാങ്കല്പ്പിക കേട്ട് കഥകളും , ഊഹാപോഹങ്ങളെ ഊതി വീർപ്പിച്ച് ചര്ച്ച ചെയ്യാൻ സ്ഥിരം കുറെ ചര്ച്ചക്കാരും … സത്യത്തിൽ ഇത്തരം ഒരു ചർച്ചയും ക്രിയാത്മക പുനര് വിചിന്തനത്തിന് വഴി വെച്ചിട്ടില്ല എന്നത് മാത്രമാണ് സത്യം എന്നത് അവശേഷിചിരിക്കെ വീണ്ടും ചർച്ചകളുമായി കുറേപ്പേർ
ആരോപണ വിധേയനായ വ്യക്തിയുടെ കുടുംബം കുളംതോണ്ടി , അവര്ക്ക് ശ്വാസം വിടാൻ പോലും ഇട നൽകാതെ വേട്ടയാടി ….ചിലപ്പോൾ വേണമെങ്കിൽ ഒടുവിൽ അവരെ ഒരു മഹാത്മാവായി വരെ ആകിക്കളയും .. ഇതൊക്കെ കാണാൻ വിധിക്കപ്പെട്ടതോ , പാവം പ്രേക്ഷകർ ..
അപ്രധാന വാർത്തകൾ അനാവശ്യ ഹൈപ് കൊടുത്തു അവതരിപ്പിക്കുന്ന പ്രവണത മാധ്യമങ്ങൾ തുടങ്ങിയിട്ട് നാളേറെയായി
എന്നാണിതിൽ നിന്നൊരു മോചനം എന്നത് ഉത്തരം ഇല്ലാത്ത ഒരു കടങ്കഥപോലെ അവശേഷിക്കുന്നു ….
ഫലമോ
കിടപ്പറയിൽ എത്തി നില്ക്കുന്ന സ്റ്റിങ്ങ് ഓപ്പരേഷനും …മസാല ചേർത്തിളക്കിയ വാർത്ത- റിയാലിറ്റി ഷോയും … “എത്തിക്സ്” എന്നൊരു സംഭവം പലപ്പോഴും മാധ്യമരംഗത്ത് കേട്ട് കേൾവി പോലും ഇല്ലാത്ത ഒന്നാണ് … എന്തും കാണിക്കാൻ കുറെ ചാനലും കാണാൻ വിധിക്കപ്പെട്ട ജനവും … റിമോട്ട് ബട്ടണ്‍ പ്രേക്ഷകരുടെ കയ്യിലാണ് എന്നത് മാത്രമാണ് ഒരാശ്വാസം ….
കുറെ നല്ല വാർത്തകളിലൂടെ ക്രിയാത്മകമാറ്റങ്ങൾക്ക് തിരി കൊളുത്തിയ കുറെ നല്ല മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നു ..അത്തരത്തിലുള്ള ഒരു നേതൃത്വം ഉണ്ടായിരുന്നു .. ഇന്നതൊരു കേട്ട് കേൾവി മാത്രമായ് അവശേഷിക്കുമ്പോൾ നമുക്ക് മുന്നിലേക്ക് വരുന്നത്
ഹോർമോണ്‍ കുത്തിവെച്ചു കൊഴുപ്പ് കൂട്ടിയ കോഴിയെപ്പോലെ കുറെ വാർത്തകൾ … ചേർക്കാൻ എരിവും പുളിയും …
കാലത്തിനൊത് എത്തുന്നില്ലെങ്കിലും ദൂരദർശൻ മാത്രമാണ് ആശ്വാസം ..
എന്നെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ചുകൊണ്ട് …. തല്ക്കാലം വിട
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph
vaalidity xtnd cheytho??