കേരളത്തില്‍ ബാറുകള്‍ അനുവദിക്കണോ വേണ്ടയോ എന്നതാണ് ഏതാനം ദിസസങ്ങളായുള്ള ആശയക്കുഴപ്പം …സത്യാ-ധര്‍മ്മങ്ങളുടെ ചരട് പിടിച്ചു കേരള സംസ്ക്കാരമെന്ന തുലാസുവെച്ച് ഇതേക്കുറിച്ച് ആധികാരികമായി അളക്കാനായി പുറപ്പെടും മുന്‍പ് , പ്രായോഗിക വശം പരിശോധിക്കുന്നത് നന്നായിരിക്കും …
ആരെല്ലാം എന്തെല്ലാം പറഞ്ഞാലും , നമ്മുടെ നാടിന്റെ പുരോഗതിയുടെ ഗതി-വിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മദ്യത്തിനുള്ള പങ്കു ചെറുതൊന്നുമല്ല …കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ സമ്പാദ്യമാണ് കുടിച്ചു കുടിച്ചു നമ്മള്‍ ഖജനാവിന് നേടിക്കൊടുത്തത് ..അതായതു സത്യസായി ഭാഭ ഒരു ജീവിതം കൊണ്ടുണ്ടാക്കിയ സ്വത്തു നമുക്ക് പത്ത് വര്‍ഷം കുടിച്ചുതീര്‍ക്കാനും , പത്മനാഭാസ്വമിയുടെ നൂറ്റാണ്ടുകളായുള്ള നിധി ശേഖരം ഇരുപതു വര്‍ഷം കുടിച്ചു തീര്‍ക്കാനും മാത്രമേ ഉള്ളൂ ….
ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു …ആദവും ഹവ്വയും വീഞ്ഞ് കുടിച്ചിരുന്നു .. രാമായണത്തിലും , മഹാഭാരതത്തിലും വരെ മദ്യം ഉപയോഗിച്ചതായി പറയുന്നുണ്ട് ….മദ്യം , സ്വര്‍ണ്ണത്തെപ്പോലെ , ഭക്തിപോലെ ഒരു ലഹരിയാണ് ….കൂണുകള്‍ പോലെ ഇവിടെ സ്വര്‍ണ്ണക്കടകളും ആരാധനായലങ്ങളും മുളച്ചുപോങ്ങുമ്പോള്‍ ബാറുകള്‍ക്ക് മാത്രമെന്തിനാണൊരു വിലക്ക് …
ബാറുകള്‍ ബാറുകള്‍ സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ
എന്നതാണ് ഇപ്പൊളത്തെ സ്ഥിതി …..ദാഹമകറ്റാന്‍ മണിക്കൂറുകളോളം നില്‍ക്കണ്ട ഗതികേടിലാണ് ലക്ഷോപലക്ഷം ജനങ്ങള്‍ ….പറ്റുമെങ്കില്‍ എല്ലാ പഞ്ചായത്ത്തടിസ്ത്തനത്തിലും കൂടുതല്‍ ബാറുകള്‍ കൊണ്ടുവന്നു വരുമാനം ഒരമ്പതിനായിരംകോടി തികക്കാന്‍ നമ്മള്‍ ലക്‌ഷ്യം വെക്കണം … ഒന്നാഞ്ഞ് ശ്രമിച്ചാല്‍ , കയ്യിട്ടു വാരുന്നവര്‍ക്ക് നക്കാനും പിന്നെ ആളെപ്പോട്ടനാകാനുള്ള കുറെ പദ്ധതികള്‍ അവതരിപ്പികാനുമുള്ള കാശിനുള്ള വക ഒപ്പിക്കാം ….
മദ്യം നിരോധിച്ചു എന്ന് പറഞ്ഞതോണ്ടോന്നും ഇവിടെയുള്ളവര്‍ കുടി നിര്‍ത്താന്‍ പോകുന്നില്ല്യ …കഴിഞ്ഞ പതിറ്റാണ്ടുകളായി ഘട്ടം ഘട്ടമായി മദ്യം നിര്‍ത്തുന്നതും , ചെറുകിട മദ്യശാലകള്‍ 3 -സ്റ്റാറും 5 -സ്റ്റാറും ആകുന്നതും നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോ വേരുതെയെന്തിനീ പൊയ്മുഖം … ഇനിയും നിരവധി ബാര്‍ ലൈസന്‍സുകള്‍ അനുവധിക്കപ്പെടണം …ഒപ്പം തന്നേയ് പാവങ്ങള്‍ക്ക് കുടിക്കാനായി സര്‍ക്കാര്‍ തന്നേയ് കയോപ്പിട്ട സബ്സിഡി കൊടുക്കപ്പെട്ട കുപ്പികള്‍ , ദാരിദ്ര രേഖ നോക്കാതെ എല്ലാ ചെറുകിട കുടിയന്മാര്‍ക്കും നല്‍കുമെങ്കില്‍ നന്ന് !!! ഇവിടെ ആരും ആരെയും കുടിക്കാനായി നിര്‍ഭന്ധിക്കുന്നില്ല്യ , വേണ്ടവര്‍ കുടിച്ചാല്‍ മതി …
ആഴ്ചയില്‍ ദിവസങ്ങളോളം കഷ്ട്ടപ്പെട്ടു കുത്തിയിരുന്നു , ഞായറാഴ്ച ഒന്ന് മിനുങ്ങുന്നത് അലിഖിതമായി അനുവദിക്കപ്പെട്ട ഒന്നാണ് …
ഇവിടെ ശ്രധ്ധേയമായി ഓര്‍ക്കേണ്ട ഒന്നുണ്ട് , കേരളത്തിലെ വളര്‍ന്നു വരുന്ന സ്ത്രീജനത മദ്യത്തില്‍ കാണിക്കുന്ന താല്‍പ്പര്യം !! അതുകൊണ്ട് സങ്കടം ഇറക്കിവെക്കാനോ, മനസമാധാനമായി ഒന്ന് സന്തൊഷിക്കാനോ അവര്‍ക്ക് മാത്രമായി ഒരു സ്ഥലം വേണമെന്നത് സമീപ ഭാവിയില്‍ പ്രതീക്ഷിക്കേണ്ട സ്ത്രീ-പുരുഷ സമത്വത്തില്‍ പൊതിഞ്ഞ ഒരാവശ്യമായിരിക്കും ….
മദ്യത്തെ നിരോധിച്ചു , ഒരു കുര്‍ഭാനയും കൊടുത്തു കേരളജനതയെ അങ്ങോട്ട് ഉലത്തിക്കളയാമെന്ന് പാതിര സ്വപ്നം കണ്ടവര്‍ക്ക് പിന്നീടു വിഷമദ്യ ദുരന്തങ്ങള്‍ കൊണ്ട് കൈ പൊള്ളിയ കഥ ആരും മറന്നു കാണില്ല്യാലോ …അതുകൊണ്ട് എല്ലാ പഞ്ചായത്ത്തടിസ്ത്തനത്തിലും കൂടുതല്‍ ബാറുകള്‍ അനുവധിക്കപ്പെടട്ടെ ….കുടിക്കെണ്ടവര്‍ എങ്ങനെ ആയാലും കുടിച്ചിരിക്കും , വേരുതെയെന്തെനീ പോരോട്ടുനാടകം …ആ സമയത്ത് നാല് സ്റ്റാര്‍ ഹോട്ടെലിന് ലൈസെന്‍സ് കൊടുത്തു ജനിക്കാന്‍ പോകുന്ന ബുദ്ധികൂടിയ കൊച്ചുമക്കള്‍ക്ക് തലവരിപ്പണം കൊടുക്കാന്‍ നാല് ചക്രം ഉണ്ടാക്കാനുള ബുദ്ധി തോന്നിപ്പിക്കട്ടെ ….
എല്ലാ നല്ലവരായ കുടിയന്മാര്‍ക്കും , കുടിക്കാത്ത സാമ്പത്തിക വിരോധികള്‍ക്കും ചിയേര്‍സ് !!!!
എന്ന് എല്ലാ നല്ലവരായ കുടിയന്മാര്‍ക്കുവേണ്ടി ഭാവിയിലെ ഒരു കൊച്ച്കുടിയന്‍
© 2011, sajithph. All rights reserved.