ചില നേരങ്ങളിൽ ചിലർ

ഹലോ ?
ഹലോ ? താൻ ആരാണ്  ? എവിടുന്നാ ?

സമയം വൈകിട്ട് എട്ടു മണി … ഗ്രേവ്‌യാർഡ്‌  ഷിഫ്റ്റിനു പതിനൊന്നു മണിയോടെ തന്നെ എഴുന്നെൽക്കണ്ടാതായിരുന്നതുകൊണ്ട്

” കറമം  ഈ നേരത്ത് ആരാണ് എമർജൻസി  ഫോണിൽ വിളിക്കുന്നത്‌ ”  എന്ന്  മനസ്സിൽ ഓർത്തു കൊണ്ടാണ് ഫോണിനടുതെക്ക്  നീങ്ങിയത്  തന്നെ ..
അപ്പോഴാണ്  അങ്ങേതലക്ക്നിന്ന്  നിർത്താതെയുള്ള ചോദ്യം …ഒരു നിമിഷം  ചുറ്റും നോക്കി … ഓർമ്മയുടെ തിരകളെ  അതിവേഗം മനസിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു .. പരിസര ബോധം വീണ്ടെടുത്ത്‌ സംഭാഷണം ശ്രവിച്ചു

ഹലോ ? താൻ ആരാണ്  ?

പെട്ടെന്ന് മനസിൽ വന്ന മറുപടി

ഞാൻ .. ഞാൻ ആരാണെന്ന്  അന്വോഷിച്ചുകൊണ്ടിരിക്കുന്നു .. ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ..

എന്ത് ……..? താൻ …. താൻ ആരാടോ  ?  താൻ എന്തിനാണ് എൻറെ ഭാര്യയെ ഇപ്പോൾ മൊബൈലിൽ വിളിച്ചു ശല്യം ചെയ്തത് ?

ഈശ്വരാ … എന്ന് മനസിലോർത്ത്‌ തിരിച്ചു ചോദിച്ചു

ഞാനോ ?  ഞാൻ ആരെയും വിളിച്ചിട്ടില്ല  …

നുണ പറയുന്നോ ? താൻ എൻറെ ഭാര്യെ വിളിചിട്ടില്ലെങ്കിൽ  പിന്നെ തൻറെ നമ്പർ എനിക്കെങ്ങനെ കിട്ടും ?

അതെനിക്കറിയില്ല … അഞ്ചു മണി മുതലേ ഞാൻ ഉറങ്ങുകയാണ് .. പിന്നെങ്ങനെ ഞാൻ വിളിക്കും ?

അഞ്ചു മണി മുതൽ ഉറങ്ങുകയോ ? അത് മനുഷ്യന്മാർ ഉറങ്ങുന്ന സമയമാണോ .. തൻറെ  സംസാരത്തിൽ തന്നെയുണ്ട്‌ ഒരു വശപ്പിശക് .. ഞാൻ ആരാണെന്ന് തനിക്കറിയുമോ .. എന്നോട് കളിക്കരുത് ..

സാഹചര്യങ്ങൾ  പഠിപ്പിച്ചിരിക്കുന്നത് പരമാവധി ക്ഷമിക്കാനാണ് അതുകൊണ്ട് തന്നെ ഒരു വിധം  അരോചകമായ സാഹചര്യങ്ങളിലോന്നും  ദേഷ്യമേ വരാറില്ല .. പക്ഷെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു മനസാ വാചാ അറിയാത്ത കാര്യത്തിനു എൻറെ സത്യസന്ദതയെ   സംശയിക്കുക എന്ന് പറഞ്ഞാൽ   !!   ഒരു ഗ്ലാസ്‌ ടുബിലൂടെ അതിവേഗം ചുവപ്പ് നിറം കലർന്ന ദ്രാവകം അതിവേഗം മുകളിലേക്ക് കയറുന്നത് ഭാവനയിൽ കണ്ടു …

ഡോ  ?  താൻ എന്താടോ മിണ്ടാത്തത്  … ഇനി മേലിൽ …

അത് മുഴുമിപ്പിക്കുന്നതിനു മുൻപേ  എവിടെ നിന്നോ വാക്കുകൾ നാവിലേക്ക് ഒഴുകിയെത്തി  ..

you spook  Hippocratic worm ..what the bloody honkey you think yourself ..xxxxxxxx

ടക്  …  ആ അജ്നതാൻ ഫോണ്‍ വെച്ചു …

ഒരു നിമിഷം ഞാൻ പറഞ്ഞതെതെന്നു വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു
മുഴുവനായി ഓർമ്മയിൽ വന്നില്ല .. എന്തായാലും കഴിഞ്ഞ ജന്മത്തിൽ ഞാൻ ഇവിടെ കേരളത്തിൽ ജനിച്ചതാവാൻ സാധ്യതയില്ലെന്ന് നാവിലേക്ക് ഓടിയിറങ്ങിയ വാക്കുകൾ  ഓർത്തുകൊണ്ട്‌ തിരികെ കട്ടിലിനെ അഭയം പ്രാപിച്ചു  …

അലാറം മുഴങ്ങിയെങ്കിലും നിദ്രാഭംഗം  വന്നതുകൊണ്ട് മനസില്ലാ മനസോടെ എഴുന്നേറ്റു  ജോലി ആരംഭിച്ചു … പക്ഷെ അകാരണമായ എന്തോ ഒന്ന് മനസിനെ അലട്ടിക്കൊണ്ടിരുന്നു …  നേരത്തേ വിളിച്ച ആളോട്  കുറച്ചുകൂടെ ക്ഷമ കാണിക്കണ്ടതായിരുന്നോ  എന്നതായിരുന്നു അതെന്നു തിരിച്ചറിഞ്ഞു .. കുറ്റബോധം മനസിനെ വീണ്ടും കൂടുതൽ വേഴ്ചകളിലേക്ക്  നയിക്കും മുൻപ് എന്തെങ്കിലും ചെയ്തെ പറ്റൂ എന്നുറപ്പിച്ചു കൊണ്ട് മൊബൈൽ കയ്യിലാക്കി  നേരത്തേ വിളിച്ച ആളെ തിരിച്ചു വിളിച്ചു ..

ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടു   .. ചേട്ടനില്ലേ  എന്ന് ചോദിച്ചു

ഹലോ .. ആരാണ് ?

ഞാൻ ശബ്ദം ഒന്ന് ശരിയാക്കി സംസാരിച്ചു തുടങ്ങി ..ചേട്ടാ നേരത്തേ നിങ്ങൾ എന്നെ വിളിച്ചിരുന്നു … ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വിളിക്കുന്നത്‌ .. നേരത്തേ  ഞാൻ ദേഷ്യപ്പെടാൻ പാടില്ലായിരുന്നു ..

ഓ താനോ ,  പാതി രാത്രി വിളിചിട്ടാണോഡോ ക്ഷമ ചോദിക്കുന്നത് ?  മനുഷ്യന്മാർക്ക് ഉറങ്ങുകയോന്നും വേണ്ടേ ? വെക്കഡാ  xxxxxxxxxxxxx

സംസാരിക്കുന്നതിനു മുൻപ് പരിസരബോധം നോക്കി  ചിന്തിച്ചു സംസാരിക്കണം എന്ന് ഉപദേശിച്ചു തന്നത് വൈകിയാണ് ഓർമ്മയിൽ തെളിഞ്ഞത് .. ഇനി മറക്കില്ല  എന്ന് മനസിലുറപ്പിച്ചു ഫോണ്‍ താഴെ വെച്ചു ..   എനിക്കറിയാം ഈ ഓർമ്മ  ഇനിയും വൈകിയേ വരൂയെന്ന് !!

അങ്ങനെ സംഭവബഹുലമായ ഒരു ദിനമായിരുന്നു ഇന്നലത്തെതു

അത് പറഞ്ഞപ്പോഴാണ്  ഒരു കാര്യം കൂടെ ഓർമ്മയിൽ തെളിയുന്നത് …
വാക്കുകൾകൊണ്ട് മറ്റുള്ളവരെ കുത്തിനോവിപ്പിക്കാനുള്ള ചിലരുടെ കഴിവ്  സത്യത്തിൽ ഒരു തരം മനോരോഗമാണെന്ന്  .. …  സ്വയം എന്തൊക്കെയോ ഒളിക്കാൻ മറ്റുള്ളവരിലേക്ക് പടർന്നു കയറുന്നത് ഒരുതരം സാഡിസം മാത്രമാണ്

തല മുതിർന്ന അദേഹം  കണ്ട ഉടനെ ചോദിച്ചു  ..

ഇപ്പോൾ എവിടെയാണ് ? കൊച്ചിയിലാണോ

അതിനു മുൻപ് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് .. ഇനിയും വീണ്ടും കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിക്കപ്പെടും ..പിന്നെയും വെറുതേ എന്തിന്  എന്ന് മനസ്സിൽ വന്നെങ്കിലും  മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല ..

അല്ല .. തിരുവനന്തപുരം

സർക്കാർ ജോലിയാണോ

അല്ല  ..

ഓ പ്രൈവറ്റോ

ഹ്മം

ശമ്പളം എന്തുണ്ട്

ഒന്നും മറുപടി പറയാൻ തോന്നിയില്ല  …

അല്ല  .. ഈ   പ്രൈവട്ട് സ്ഥാപനങ്ങൾ മര്യാദക്ക് ശമ്പളം തരുമോ

ഏത്  യുഗത്തിലാണ് ഇങ്ങേർ എന്ന് മനസ്സിൽ തോന്നിയെങ്കിലും പുറത്തു കാണിക്കാതെ മിണ്ടാതിരുന്നു

പത്തിരുപതു ഉറുപ്പിക മാസം കിട്ടുമോ

ഈശ്വരാ വിടേണ്ട വട്ടമില്ലല്ലൊ എന്ന് മനസ്സിൽ ഓർത്തു മറുപടി പറഞ്ഞു

ഹ്മം കിട്ടും

അതിനെക്കാൾ കൂടുതൽ ഉണ്ടോ അതോ

ഇല്ല  …

. ഞാൻ ഇന്നലെ പാടം  കിളപ്പിച്ചു .. അഞ്ഞൂറ് രൂപയാണ് ദിവസം .. അമ്പത് കൂടെ വേണമെന്ന് അവർ പറയുന്നുണ്ട് .. രാവിലെ ഒമ്പതിന് എത്തും മൂന്നരക്ക് തീരും ..

പാടത്തു കിളക്കാൻ പോകുന്നവർക്ക് ഈ ശമ്പളം ഉണ്ടെന്നു പറയാതെ പറഞ്ഞതാണ്  ,,

നിന്റെ കല്യാണം എന്തായി ? നോക്കുന്നുണ്ടോ

ഹ്മം .. നോക്കുന്നുണ്ട്

ഒന്നും ശരിയായില്ലേ  ?

ശരിയായെങ്കിൽ ശരിയായി എന്ന് പറയില്ലേ മനുഷ്യാ .. എന്ന് പറയാൻ എന്നുണ്ടായിരുന്നു പക്ഷെ …

ഇല്ല ശരിയായില്ല  ..

ഇപ്പോ  വയസെത്രയായി  .. മുപ്പതു അല്ലെ ?

അല്ല ഇരുപത്തെട്ടു  ..

അതെങ്ങനെ  ?  എണ്‍പത്തി നാലിൽ ഞാൻ പാങ്ങോട് ആയിരുന്നപ്പോഴാണ് നീ … അല്ല ഏത് വർഷമാ ജനിച്ചത്‌

മറുപടി പറഞ്ഞു

ഓ അപ്പൊ അടുത്ത് തന്നെ ഇരുപത്തി ഒൻപതു  ആകാൻ പോകുന്നു .. അതായതു മുപ്പതിലേക്കുള്ള  നടപ്പ്  ..

മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി .. പിന്നീട് ഒരിക്കലും ഒന്നും ചോദിക്കാത്ത രീതിയിൽ മറുപടി പറയാൻ അറിയാം പക്ഷെ പ്രായം .. അതിനെ ബഹുമാനിച്ചേ പറ്റുമല്ലോ  ..
ഒന്നും മിണ്ടാതെ ഇരുന്നു ..

ജീവിതത്തിൽ ചില സന്ദർഭങ്ങൾ അങ്ങനെയാണ് ..  ഒന്നും  പ്രതികരിക്കാതെ ഇരിക്കാനുള്ള കഴിവാണ്  വേണ്ടത്

 

      സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.