കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് യഥാര്‍ത്ഥ പ്രണയം എന്തെന്ന് മറന്നുപോയ……… മുമ്പെന്നോ എന്തിനെയെങ്കിലും ഇഷ്ട്ടപ്പെട്ടിരുന്ന-സ്നേഹിച്ചിരുന്ന-പ്രണയിച്ചിരുന്ന …ഇപ്പോളും മനസ്സില്‍ കാത്തു സൂക്ഷ്ഷിക്കുന്ന , ഇനി ഇഷ്ട്ടപ്പെടാനോ, സ്നേഹിക്കനോ പ്രണയിക്കാനോ പോകുന്നവര്‍ക്കുള്ള ഒരോര്‍മ്മപ്പെടുത്തല്‍ ആണ് ഈ പോസ്റ്റ് …. പക്വത വന്നു എന്ന് തോന്നുന്ന ആരും തന്നേ ഇതിലപ്പുറം വായിക്കരുത് ….
മനസിന്‍റെ തീക്ഷ്ണമായ അഭിനിവേശമോ , അടക്കാനാവാത്ത അഭിവാന്ജ്ജയോ ആയ പരിശുദ്ധമായതും അതി സങ്കീര്‍ണ്ണവുമായ വികാരമാത്രെ യഥാര്‍ത്ഥ പ്രണയം …ആകര്‍ഷണം,ഇഷ്ടം,സ്നേഹം,പ്രണയം എന്നിവയൊക്കെ വ്യത്യസ്ത തലങ്ങളെ പ്രതിനിധാനം ചെയ്യുന്നതും എന്നാല്‍ പരസ്പര പൂരകങ്ങളുമാണ് …
ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഒരു എനര്‍ജി ലെവല്‍ അല്ലെങ്കില്‍ വേവ് ലെങ്ങ്ത് ഉണ്ട് അതുകൊണ്ടുതന്നെ സാമീപ്യമാത്രയില്‍ അവ പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കും … അതിനപ്പുറമാണ് ഇഷ്ടം …ഇഷ്ട്ടവും ആഗ്രഹവും കൂടെചെരുമ്പോള്‍ ആണ് അവിടെ സ്നേഹമുണ്ടാവുന്നത് …സ്നേഹവും സ്വപ്നങ്ങളും കൂടെ പ്രണയത്തിലെക്കുള്ള വാതായനങ്ങള്‍ തുറന്നിടുകയായി …പ്രണയം ഒരുതരത്തില്‍ പറയുകയാണെങ്കില്‍ ഒരുതരം പ്രാപിക്കലാണ് … ഇഷ്ടവും , സ്നേഹവും എല്ലാം മനസിന്റെ ഒരുതരം വികാരങ്ങള്‍ മാത്രമാണ് , പക്ഷെ പ്രണയം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാര പ്രക്ഷുബ്ദ്ധതയുടെ ഒരുതരം കൂടിച്ചേരല്‍ ആണ് … അതുകൊണ്ടുതന്നെ ഇഷ്ടവും സ്നേഹവും ഇല്ലാത്ത പ്രണയം ഒരുതരം പീഡനമാണ് എന്നുതന്നെ പറയാം …
എന്തിനെയും പ്രണയിക്കാം … … പ്രണയത്തില്‍ , സ്നേഹവും , ഇഷ്ടവും , വിരഹവും നിലനിര്‍ത്താന്‍ കഴിയുന്നിടത്തോളം പ്രണയത്തിനു പൂര്‍ണ്ണത വന്നു എന്ന് പറയാം …അതുകൊണ്ട് ലക്ഷ്യങ്ങളെപ്പോലും യാഥാര്‍ത്ഥ്യബോധത്തോടെ പ്രണയിക്കാന്‍ ശ്രമിക്കാം ….
© 2011, sajithph. All rights reserved.
Pingback: അത് സത്യമാണോ … | iamlikethis.com
Pingback: ആത്തോലമ്മയും സൃഷ്ടിയും… | iamlikethis.com