അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം തോന്നിയത് .. ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള ആകാര വടിവ് …
സമയം പുലർച്ച ഒന്നര കഴിഞ്ഞിരിക്കുന്നു ..
പാലക്കാടിപ്പോൾ ആരും മനസമാധാനമായി ഉറങ്ങാറില്ല എന്ന് തന്നെ പറയാം .. നാൽപ്പത്തൊന്നു ഡിഗ്രി ഉഷ്ണതിനിടയിൽ തളർന്നു മയങ്ങുകയാണ് പതിവ് ..
പക്ഷെ എന്തോ എവിടെയോ ഒരു തേങ്ങൽ … ഒരു നിമിഷം പുറകോട്ടു ഓർത്തപ്പോൾ …ഏതു വിധത്തിൽ നോക്കിയാലും ചെയ്ത മഹാപാപം നിദ്രയെ തകർത്തെറിയുന്നു .. മനസമാധാനം നഷ്ട്ടപ്പെട്ടിരിക്കുന്നു .. ഒരു നിമിഷത്തെ ആവേശം നിയന്ത്രിചിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു നിമിഷത്തെ മൌനം കൊണ്ട് ദൈവത്തിൻറെ മഹാസ്രിഷ്ടികളിലോന്നിനെ ..
ചൂടില നിന്ന് രക്ഷ നേടാൻ പടുപ്പുരയിൽ അഭയം പ്രാപിച്ച എന്റെ കണ്ണുകളെ വരവേറ്റത് അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു ..
അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം തോന്നിയത് .. ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള കഴുത്തിനെ മറയ്ക്കുന്ന ആകാര വടിവ് … അതുകൊണ്ട് തന്നെ കണ്ണുകളിലെ തിളക്കം കാണാൻ കഴിഞ്ഞില്ല .. ചൂടിൽ മയങ്ങിക്കിടക്കുക ആയിരിക്കണം ..
പൊടുന്നനെ സിരകളിലേക്ക് തിരിച്ചറിവിൻറെ മാറ്റൊലികൾ പാഞ്ഞു .. പെട്ടെന്ന് മസ്തിഷ്കം പ്രതികരിച്ചു , അയ്യോ ..
രണ്ട് മൂന്നു നിമിഷത്തിനുള്ളിൽ അത് സംഭവിച്ചു .. ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം തേടി ഇറങ്ങിയതാകണം .. എപ്പോൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചു ദൂര വിദൂരതയിൽ ആരോ കാത്തിരിക്കുന്നുണ്ടാകണം .. .. പക്ഷെ മനോഹരമായ ഈ ഭൂമിയിലെ ഒരു കാഴ്ചയും ഒരു ശബ്ദവും അവളെ ഇനി കാത്തിരിക്കുന്നില്ല ..
എന്നെയവൾ ഒന്നും ചെയ്തില്ലെങ്കിലും ഭീരുവായിരുന്നോ ഞാൻ ?
ഭാരമുള്ള മുട്ടൻ വടിയൊന്നവളെ സ്പര്ശിച്ചപ്പോഴും അവൾ പ്രതികരിച്ചില്ല .. ” നിന്നെ ഞാൻ ഒന്നും ചെയ്തില്ലലോ എന്നിട്ടും നീയെന്നെ ” എന്നതായിരിക്കണം അവസാനമായി അത് ചിന്തിച്ചത് ..
ഒരു തരത്തിൽ ഞാൻ പാപിയാണ് .. ഭയത്തിന്റെ പേരിൽ വേറൊരു ജീവൻ അപഹരിക്കാൻ എന്തവകാശം .. അവൾ എന്റെയടുത്തു എപ്പോൾ മുതൽ കിടന്നിരുന്നു എന്നറിയില്ല .. ഈ നിമിഷവും ഞാൻ ജീവിചിരിക്കുന്നെങ്കിൽ ഉപദ്രവിക്കണം എന്നൊരു ചിന്ത ഇല്ലാത്ത ഒരു ജീവനായിരുന്നു അത് .. ഒന്നും മിണ്ടാതെ ഇരുന്നെങ്കിൽ ഒരു പക്ഷെ അവളെ കാത്തു ദൂര വിദൂരതയിൽ ഇരിക്കുന്ന ആരൊക്കെയോ ചിലർക്ക് എന്തൊക്കെയോ ചിലത് നഷ്ട്ടപ്പെടില്ലായിരുന്നു .. അതൊന്നും ഓർക്കാതെ …
” അറിഞ്ഞു തെറ്റ് ചെയ്യുന്നവൻ വേദനിക്കണം ..
അബദ്ധത്തിൽ ചെയ്യുന്ന പിശകിന് പശ്ചാത്തപിക്കണം ” എന്ന് കേട്ടിട്ടുണ്ട് ..
ഹൃദയം നുറുങ്ങുന്ന വേദനയോടെ പശ്ചാത്തപിക്കുന്നു .. ഈ പാപിയോട് പൊറുക്കുക …
സജിത്ത് , https://www.facebook.com/iamlikethisbloger
© 2014, sajithph. All rights reserved.
Copyright secured by Digiprove © 2014 Sajith ph