മാമ്പഴ പുളിശ്ശേരി
മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല .. മാമ്പഴ പുളിശ്ശേരിയുടെ കാര്യവും അതുപോലെ തന്നെ .. വെറും പതിനഞ്ചു മിനിട്ട് കൊണ്ട് തയാറാക്കാവുന്ന രുചികരവും ആരോഗ്യപ്രദവുമായ തൊട്ടുകൂട്ടൽ കൂട്ടാനാണ് മാമ്പഴ പുളിശ്ശേരി … ഇതുണ്ടാക്കുന്നത് വളരെ എളുപ്പവുമാണ് ..
വേണ്ട ചേരുവകൾ
മാമ്പഴം : മൂന്നോ നാലോ എണ്ണം ( നാരുള്ള ഗോമാങ്ങ ഇനത്തിൽ പെട്ടതും തൊലി കട്ടിയില്ലാത്തതും കയ്പ്പില്ലാത്തതുമായ മാമ്പഴമാണ് ഉത്തമം )
മഞ്ഞപ്പൊടി : ഒരു നുള്ള്
മുളകുപൊടി : ഒരു ടീ സ്പൂണ്‍
ഉപ്പു : ആവശ്യത്തിനു
പച്ചമുളക് : നാലെണ്ണം
തേങ്ങ ചുരണ്ടിയത് : ഒരു തേങ്ങാ മൂടി
തൈര് : അര കപ്പ്
ജീരകം : ഒരു ടീ സ്പൂണ്‍
വറ്റൽ മുളക് – 2 എണ്ണം കടുക് : അര ടീ സ്പൂണ്‍ വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍ ഉലുവ : ഒരു നുള്ള്
കറിവേപ്പില : മൂന്നു കൊത്ത്
മാമ്പഴം ചെറു കഷണങ്ങൾ ആക്കി അതിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും പച്ചമുളക് കീറിയിട്ടതും കറിക്ക് വേണ്ട ഉപ്പും ചേർത്ത് കത്തുന്ന അടുപ്പിൽ കുറച്ചു വെള്ളവും തെളിച്ചു വേവാൻ വെക്കുക
ഏഴ് മിനിട്ടിനുള്ളിൽ അവ നന്നായി വെന്തു വരും .. അതിലേക്കു തേങ്ങാ ചുരണ്ടിയതും ജീരകവും കൂടി ചേർത്ത് തരു തരിപ്പോടെ അരച്ചെടുത്തത് ചേർത്ത് വീണ്ടും തിളപ്പിക്കുക … ഒന്ന് വെട്ടിതിളച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി വെക്കുക ..എന്നിട്ട് അര കപ്പ് തൈര് + ഉലുവ പൊടിച്ചതും ചേർത്ത് ചെറുതായി ഇളക്കുക .. ( തൈര് അതികം ചൂടുള്ള കറിയിൽ ഒഴിച്ചാൽ ഒരുകി അതിന്റെ സ്വാഭാവികതയും കറിയുടെ ടെക്സ്ച്ചരും നഷ്ട്ടപ്പെടും ) ..
ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളക് + കറിവേപ്പിലയും ചേർത്ത് ഇളക്കി അവ മാറ്റി വെച്ചിരിക്കുന്ന നമ്മുടെ കറിയിലേക്ക് ചേർക്കുക .. അടച്ചു വെക്കുക ..
അഞ്ചു മിനിട്ടിനു ശേഷം ഇളക്കി വിളമ്പാം .. രുചിയെകും മാമ്പഴ പുളിശ്ശേരി തയ്യാർ …
സജിത്ത് , https://www.facebook.com/iamlikethisbloger
© 2014, sajithph. All rights reserved.
Copyright secured by Digiprove © 2014 Sajith ph